'ജീവന്‍ പോയാലും അഴിമതിക്കാരോട് സന്ധിയില്ല'
ദില്ലി: അഴിമതി വിരുദ്ധ സമരത്തിലൂടെയാണ് ആം ആദ്മി പാര്‍ട്ടിയും അതിന്റെ തലപ്പത്ത് അരവിന്ദ് കെജ്രിവാളും എത്തിയത്. അഴിമതി രാജ്യത്ത് നിന്ന് തുടച്ചുമാറ്റുക എന്നതാണ് പ്രസ്താനത്തിന്റെ ലക്ഷ്യം. അതിന് ദില്ലിയില്‍ തുടക്കം കുറിക്കുന്നെന്ന് മാത്രം. അഴിമതിക്കാരെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വീണ്ടും ആവര്‍ത്തിച്ചു.
അഴിമതിക്കരുടെ കാര്യത്തില്‍ യാതൊരുതര വിട്ടുവീഴ്ചയുമില്ല. അധികാരമേറ്റ് എട്ട് ദിവസമല്ലേ ആയുള്ളൂ. അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കുറച്ച് സാവകാശം വേണം. ജീവന്‍ പോയാലും അഴിമതിക്കാരോട് സന്ധിയില്ല. കെജ്രിവാള്‍ പറഞ്ഞു.

അഴിമതി നടത്തുന്നത് ഷീല ദീക്ഷിത്തിന്റെ പാര്‍ട്ടിയായാലും ബി ജെ പി ആയാലും സ്വന്തം പാര്‍ട്ടി തന്നെയായാലും കണ്ണടച്ച് നടപടി സ്വീകരിക്കും. നടപടി എടുക്കും മുമ്പ് ആവശ്യമായി ചില ഒരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. അതിനാണ് കുറച്ച് സാവകാശം വേണമെന്ന് ആവശ്യപ്പെട്ടത്. കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിച്ചാല്‍ അഴിമതികള്‍ കണ്ടില്ലെന്ന് ഭാവിക്കേണ്ടി വരില്ലെ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു കെജ്രിവാള്‍.
കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഭരിക്കുന്നതു കാരണം ഷീല ദീക്ഷിത് ദില്ലി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന അഴിമതിക്കെതിരെ നടപടി സ്വീകരിക്കാന്‍ അരവിന്ദ് കെജ്രിവാള്‍ മടിക്കുന്നു എന്ന് ആരോപണങ്ങളുണ്ടായിരുന്നു. എന്നാല്‍ അങ്ങനെ ആരോടും പക്ഷപാതം ഇല്ലെന്നാണ് കെജ്രിവാള്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
അഴിമതിക്കാരെ കണ്ടെത്താന്‍ ആധുനിക സംവിധാനങ്ങള്‍ തേടുകയാണത്രെ കെജ്രിവാള്‍. അഴിമതിക്കാരെ കുറിച്ച് ആര്‍ക്കും അറിയാന്‍ കഴിയുന്ന ഒരു ഫോണ്‍ സജ്ജമാക്കാന്‍ കഴിഞ്ഞ രണ്ട് ദിവസമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് കെജ്രിവാള്‍ പറഞ്ഞു.












Click it and Unblock the Notifications