കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യോത്തര വേളയില്ലാതെ പാര്‍ലമെന്റ് സമ്മേളനം; ശനിയും ഞായറും അവധിയില്ല, പ്രതിഷേധം

Google Oneindia Malayalam News

ദില്ലി: ഈ മാസം നടക്കുന്ന പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തില്‍ ചോദ്യോത്തര വേള ഒഴിവാക്കി സര്‍ക്കാര്‍. സപ്തംബര്‍ 14ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചോദ്യോത്തര വേള ഒഴിവാക്കിയത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. കൊറോണയുടെ മറവില്‍ ജനാധിപത്യ വിരുദ്ധ നീക്കങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സമ്മേളനത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ അവധിയുണ്ടാകില്ല. രാജ്യസഭയുടെയും ലോക്‌സഭയുടെയും സമയം പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. എംപിമാരുടെ സാമൂഹിക അകലം ഉറപ്പാക്കാന്‍ വേണ്ടിയാണിത്.

l

Recommended Video

cmsvideo
പ്രതീക്ഷ അര്‍പ്പിക്കാം ഇന്ത്യയുടെ കൊവാക്‌സിനില്‍ | Oneindia Malayalam

രാവിലെ ഒമ്പത് മണി മുതല്‍ ഒരു മണി വരെയാകും ലോക് സഭ ചേരുക. മൂന്ന് മണി മുതല്‍ ഏഴ് മണി വരെ രാജ്യസഭയും സമ്മേളിക്കും. ആഴ്ചയിലെ അവധികള്‍ ഒഴിവാക്കും. എംപിമാരുടെ സ്വകാര്യ ബില്ലുകള്‍ അനുവദിക്കില്ല. ശൂന്യ വേള അര മണിക്കൂറാക്കി ചുരുക്കും. ചോദ്യങ്ങള്‍ സമര്‍പ്പിക്കേണ്ടത് പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് 15 ദിവസം മുമ്പാണ്. സപ്തംബര്‍ 14നാണ് സമ്മേളനം ആരംഭിക്കുന്നത്. ഇനി എവിടെയാണ് ചോദ്യങ്ങള്‍ സമര്‍പ്പിക്കാന്‍ സമയം എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ദെരക് ഒബ്രിയന്‍ ചോദിച്ചു. കൊറോണയുടെ മറവില്‍ ജനാധിപത്യത്തെ കൊല്ലുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 50 ശതമാനം സമയം പ്രതിപക്ഷത്തിനും 50 ശതമാനം ഭരണപക്ഷത്തിനും നീക്കിവച്ചാണ് പാര്‍ലമെന്റ് സമ്മേളനം നടത്തുന്നത്. പാര്‍ലമെന്റിനെ സ്വകാര്യ കമ്പനിയാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സര്‍ക്കാരിനെ ചോദ്യം ചെയ്യുക എന്നത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഓക്‌സിജനാണ്, പാര്‍ലമെന്റ് സമ്മേളനത്തിന്റെ പ്രഖ്യാപനം വൈകിച്ചതിലൂടെ ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള സമയം ഇല്ലാതായി, സുരക്ഷിതമായിരിക്കുക എന്നതിന്റെ പേരില്‍ എങ്ങനെയാണ് ഈ നടപടിയെ ന്യായീകരിക്കുക- ശശി തരൂര്‍ ചോദിച്ചു.

പ്രതിപക്ഷ നേതാക്കള്‍ സംഭവത്തില്‍ പ്രതിഷേധം അറിയിച്ചതോടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രതികരണവുമായി രംഗത്തു വന്നു. ചോദ്യോത്തര വേളയുണ്ടെങ്കില്‍ ബന്ധപ്പെട്ട മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നിരവധി തവണ പാര്‍ലമെന്റിലേക്ക് വരേണ്ട സാഹചര്യമുണ്ടാകും. ഈ കൊറോണ വ്യാപന വേളയില്‍ കൂടുതലായുള്ള വരവ് ഒഴിവാക്കേണ്ടതാണ് എന്നും രാജ്‌നാഥ് സിങ് പറഞ്ഞു. വിഷയത്തില്‍ പ്രതിഷേധം അറിയിച്ച് കോണ്‍ഗ്രസ് ലോക്‌സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി സ്പീക്കര്‍ ഓം ബിര്‍ളക്ക് കത്തെഴുതി.

English summary
No Question Hour, No weekend break For Parliament Monsoon Session; Opposition Protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X