കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്കുകളില്‍ സ്ഥാനക്കയറ്റത്തിന് സംവരണം പാടില്ല: സുപ്രീംകോടതി

  • By Athul
Google Oneindia Malayalam News

ദില്ലി: പൊതുമേഖല ബാങ്കുകളില്‍ സ്ഥാനക്കയറ്റത്തിന് സംവരണം പാടില്ലെന്ന് സുപ്രീംകോടതി. ബാങ്ക് ജോലികളില്‍ ഉയര്‍ന്ന തസ്തികളില്‍ എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്ന വ്യവസ്ഥയാണ് സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്.

സംവരണം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളിയത് തെറ്റായിപ്പോയെന്ന് പറഞ്ഞാണ് ജസ്റ്റിസ് ജെ ചെലമേശ്വറും ജസ്റ്റിസ് എകെ സിക്രിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് റിവ്യൂ ഹര്‍ജിയിലൂടെ പുതിയ ഉത്തരവ് ഇറക്കിയത്.

BANK1

കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി ഇറക്കിയ ഉത്തരവിനെ ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാരാണ് റിവ്യൂ ഹര്‍ജി നല്‍കിയത്. ഒരിക്കല്‍ തെറ്റ് പറ്റിയാല്‍ അത് തിരുത്തണമെന്ന് പറഞ്ഞ് കൊണ്ടാണ് കോടതി, വിധി പ്രസ്താവിച്ചത്.

ഗ്രെഡ് ഒന്നുമുതല്‍ ആറ് വരെയുള്ള പദവികള്‍ പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണം അംഗീകരിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. നേരത്തെ ഈ ഉത്തരവിനെതിരെ ബാങ്കുകള്‍ തന്നെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി തള്ളിക്കോണ്ട് കീഴ്‌കോടതി ഉത്തരവ് ശരിവയ്ക്കുകയായിരുന്നു. അതാണ് റിവ്യൂ ഹര്‍ജി അനുവദിച്ച് കൊണ്ട് സുപ്രീംകോടതി തിരുത്തിയിരിക്കുന്നത്.

English summary
Exactly a year after holding that officers belonging to the Scheduled Castes and Scheduled Tribes can claim reservation in promotion from level 1 to level VI grade, the Supreme Court on Friday admitted that it had committed a mistake while passing the verdict and clarified that there can be no reservation in promotion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X