ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ റീഫണ്ടിംഗ് ഇല്ല?
നാഗ്പൂര്‍: ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നവര്‍ക്ക് പണം തിരികെ നല്‍കില്ല. സാധാരണ യാതക്കാരെ ഇത് ബാധിയ്ക്കില്ല ട്രെയിനില്‍ യാത്ര ചെയ്യുന്ന ചെറിയ യാത്രാ സംഘങ്ങളെയാണ് പുതിയ പരിഷ്‌ക്കാരം ബാധിയ്ക്കുക. എട്ടോ, പത്തോ പേരിലധികം ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രചെയ്യാനിരിയ്‌ക്കെ ഇതില്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്താല്‍ അവര്‍ക്ക് പണം തിരികെ നല്‍കില്ലെന്നാണ് റെയില്‍ വേ പറയുന്നത്. 2014 മാര്‍ച്ച് 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
സെന്‍ട്രല്‍ റെയില്‍വേ സീനിയര്‍ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ ഡോ സുമനത് ഡിയുല്‍ക്കര്‍ ആണ് റെയില്‍വേ ബോര്‍ഡ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയ വിവരം പറഞ്ഞത്. ഫെബ്രുവരി 21 നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.മറ്റ് റീഫണ്ടിംഗ് സംവിധാനങ്ങള്‍ പഴയപടി തന്നെ നടക്കും.

വിവാഹം, വിനോദയാത്ര തുടങ്ങിയ അവസരത്തിലാണ് ആളുകള്‍ ഗ്രൂപ്പായ് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നത്. ഇത്തരം യാത്ര ചെയ്യുന്ന ചൈറു സംഘങ്ങളില്‍ നിന്ന് ആളുകള്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ പണം തിരികെ നല്‍കരുതെന്നാണ് പുതിയ സര്‍ക്കുലറില്‍ പറയുന്നത്. കമ്പ്യൂട്ടറൈസ്ഡ് കോച്ചിംഗ് റീഫണ്ട് സംവിധാനത്തില്‍ ഇത് സംബന്ധിച്ച മാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞെന്നും റെയില്‍വേ.












Click it and Unblock the Notifications