കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയയും പ്രിയങ്കയും പ്രതികരിച്ചു... ഒന്നും മിണ്ടാതെ രാഹുല്‍, തിരഞ്ഞെടുപ്പ് ഫലത്തില്‍ മൗനം

Google Oneindia Malayalam News

ദില്ലി: രണ്ട് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടം കോണ്‍ഗ്രസുണ്ടാക്കിയിട്ടും പ്രതികരിക്കാതെ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും രാഹുലിന്റെ മൗനത്തില്‍ അമ്പരപ്പിലാണ്. മഹാരാഷ്ട്രയിലും ഹരിയാനയിലും രാഹുല്‍ ഗാന്ധിയായിരുന്നു പ്രചാരണം നയിച്ചിരുന്നത്. സ്റ്റാര്‍ ക്യാമ്പയിനര്‍മാരായ സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രചാരണത്തിനെത്തിയിരുന്നില്ല. എന്നിട്ടും വിജയത്തെ കുറിച്ച് പ്രതികരിക്കാന്‍ രാഹുല്‍ രംഗത്തെത്തിയിട്ടില്ല.

1

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സോണിയാ ഗാന്ധി മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുമായി സംസാരിച്ചിരുന്നു. സംസ്ഥാനത്ത് എന്ത് തീരുമാനങ്ങള്‍ വേണമെങ്കിലും അദ്ദേഹത്തിനെടുക്കാം എന്നാണ് സോണിയ നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം തിരഞ്ഞെടുപ്പ് ഫലത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രിയങ്കയും പ്രതികരിച്ചു. രാഹുലിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ഒരു കമന്റ് പേലും വന്നിട്ടില്ല. രാഹുലിന്റെ മൗനം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിട്ടുണ്ട്.

രാഹുല്‍ അവസാനം ചെയ്ത ട്വീറ്റ് ഒക്ടോബര്‍ 23നാണ്. എംടിഎന്‍എല്ലും ബിഎസ്എന്‍എല്ലും തമ്മിലും ലയനത്തെ കുറിച്ചാണ് ചര്‍ച്ച. അതേസമയം ഫലത്തെ കുറിച്ചുള്ള തന്റെ പ്രതികരണം പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന തോന്നലാണ് രാഹുലിന്റെ നിശബ്ദനാക്കുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രാഹുല്‍ കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയെ കണ്ടിരുന്നു. പിന്നാലെ ഡികെ ശിവകുമാറിനെയും കണ്ടിരുന്നു രാഹുല്‍.

തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിക്ക് ആത്മവിശ്വാസം നല്‍കുന്നതാണെന്നും പ്രവര്‍ത്തകര്‍ പറയുന്നു. ജനങ്ങളുടെ മൂഡ് മാറുന്നതായും ഇവര്‍ പറയുന്നു. എന്നാല്‍ രാഹുല്‍ വളരെ സൂക്ഷ്മതയോടെയാണ് തിരഞ്ഞെടുപ്പ് ഫലത്തെ സമീപിക്കുന്നത്. പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതിയെ തന്നെ ഈ തിരഞ്ഞെടുപ്പ് സ്വാധീനിക്കും. അതേസമയം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സീനിയര്‍ ടീം പാര്‍ട്ടിയില്‍ ഒരിക്കല്‍ കൂടി ശക്തി നേടിയിരിക്കുകയാണ്.

 അധികാരത്തിന്റെ ധാര്‍ഷ്ട്യം കാണിച്ചാല്‍.....ബിജെപിക്ക് ശിവസേനയുടെ മറുപടി, പവാറിന് പുകഴ്ത്തല്‍ അധികാരത്തിന്റെ ധാര്‍ഷ്ട്യം കാണിച്ചാല്‍.....ബിജെപിക്ക് ശിവസേനയുടെ മറുപടി, പവാറിന് പുകഴ്ത്തല്‍

English summary
no reaction from rahul gandhi on poll results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X