ഉപതിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തില്‍ കൃത്രിമമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ്!!
ഉപതിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം യാഥാര്‍ത്ഥ്യമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിതംബരം. എട്ടു സംസ്ഥാനങ്ങളിലെ പത്തു നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകൡ അഞ്ചിടത്ത് ബിജെപിയ്ക്ക് മികച്ച വിജയം.
ദില്ലി: ഉപതിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം യാഥാര്‍ത്ഥ്യമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിതംബരം. എട്ടു സംസ്ഥാനങ്ങളിലെ പത്തു നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകൡ അഞ്ചിടത്ത് ബിജെപിയ്ക്ക് മികച്ച വിജയം. എന്നാല്‍ മധ്യപ്രദേശില്‍ ബിജെപിക്ക് വമ്പന്‍ തിരിച്ചടിയായിരുന്നു.
കര്‍ണ്ണാടകയിലെ രണ്ടിടത്തും മധ്യപ്രദേശിലും കോണ്‍ഗ്രസ് വിജയിച്ചു. ദില്ലിയിലെ രജൗരി, ഹിമാചല്‍ പ്രദേശിലെ ഭോരംഗ്, ആസാമിലെ ധെമാജി, മധ്യപ്രദേശിലെ ബണ്ടാവഗഡ്, രാജസ്ഥാനിലെ ദോല്‍പൂര്‍ എന്നിവടങ്ങളിലാണ് ബിജെപി വിജയിച്ചത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ജാര്‍ഖണ്ഡില്‍ ജാര്‍ഖണ്ഡ് യുക്തി മോര്‍ച്ചയും ഓരോ സീറ്റ് വീതം നേടി.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണ്ണാടക തിരിച്ച് പിടിക്കാനൊരുങ്ങുന്ന ബിജെപിയ്ക്ക് നഞ്ചന്‍ഗുഡിലേയും ഗുണ്ടല്‍പേട്ടിലെയും ഫലം വമ്പന്‍ തിരിച്ചടിയായി. നഞ്ചന്‍ഗുഡും ഗുണ്ടല്‍പേട്ടും കോണ്‍ഗ്രസ് മികച്ച ഭൂരിപക്ഷത്തോടെ സീറ്റ് നിലനിര്‍ത്തിയത്.
ബിജെപി സംസ്ഥാനമായ മധ്യപ്രദേശില്‍ സീറ്റ് പിടിച്ചെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കോണ്‍ഗ്രസ്. ബിജെപി വിജയിച്ച മധ്യപ്രദേശിലെ ബണ്ടാവഗഡ് മണ്ഡലത്തില്‍ വീണ്ടും വോട്ടെണ്ണണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications