കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു സംശയവുമില്ല... ശരത് പവാറിനെ പിന്തുണയ്ക്കാന്‍ സോണിയാ ഗാന്ധിയുടെ നിര്‍ദേശം

Google Oneindia Malayalam News

ദില്ലി: അജിത് പവാര്‍ കൂറുമാറിയെങ്കിലും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ശരത് പവാറല്ലെന്ന് കോണ്‍ഗ്രസ്. അദ്ദേഹത്തെ സംശയിക്കേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. അതേസമയം ശരത് പവാറിനൊപ്പം ഉറച്ച് നില്‍ക്കാന്‍ സോണിയാ ഗാന്ധി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സഖ്യത്തിനുള്ളില്‍ ശരത് പവാര്‍ ഒറ്റപ്പെട്ട് പോവരുതെന്നും സോണിയ നിര്‍ദേശിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയ വിശകലനങ്ങള്‍ അഹമ്മദ് പട്ടേല്‍ സോണിയക്ക് മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്.

1

അഹമ്മദ് പട്ടേല്‍ പവാറിനെ നേരത്തെ കണ്ട് ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു. അതേസമയം എന്‍സിപി യോഗത്തില്‍ 50 നേതാക്കള്‍ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 13 പേര്‍ എംഎല്‍സിമാരാണ്. അജിത് പവാര്‍ അടക്കം 17 എംഎല്‍എമാരാണ് നിലവില്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നതെന്നാണ് സൂചന. അതല്ല വിമതപക്ഷത്ത് അജിത് പവാറും മറ്റ് മൂന്ന് പേരും മാത്രമാണ് ഉള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പവാര്‍ വിശദീകരണം നല്‍കി കഴിഞ്ഞു. അതുകൊണ്ട് അദ്ദേഹത്തെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

അതേസമയം എന്‍സിപി നിയമസഭാ കക്ഷി നേതാവിന്റെ സ്ഥാനത്ത് നിന്ന് അജിത് പവാറിനെ മാറ്റിയിരിക്കുകയാണ്. എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. അജിത് പവാറിന് നേതൃത്വത്തില്‍ നിന്ന് ഒരു സന്ദേശവും കൈമാറിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ഉപമുഖ്യമന്ത്രി പദം രാജിവെക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ അദ്ദേഹത്തിന് തിരിച്ചുവരാം. എന്നാല്‍ താന്‍ രാജിവെക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ കുറച്ച് സമയം കഴിഞ്ഞേ പ്രതികരിക്കൂ എന്നാണ് മറുപടി നല്‍കിയത്.

എന്‍സിപിയുടെ ഇനിയുള്ള കാര്യങ്ങള്‍ ശരത് പവാറും ജയന്ത് പാട്ടീലും ചേര്‍ന്നാണ് നടത്തുക. അന്തിമ തീരുമാനം ഇവരുടേതായിരിക്കും. അതേസമയം ദിലീപ് വല്‍സെയാണ് പുതിയ നിയമസഭാ കക്ഷി നേതാവ്. ഇതിന് പിന്നാലെ ഇത് മാറ്റുമെന്നും സൂചനയുണ്ട്. നിലവില്‍ നടക്കുന്ന യോഗത്തില്‍ ജയന്ത് പാട്ടീലിന്റെ പേര് നിര്‍ദേശിച്ചെന്നാണ് സൂചന. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം സുപ്രീം കോടതിയില്‍ ശിവസേന നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കില്ലെന്നാണ് സൂചന. ചീഫ് ജസ്റ്റിസ് എസ്എ ബോംബ്‌ഡെ ദില്ലിയില്ലെന്നാണ് സൂചന.

 മഹാരാഷ്ട്രയില്‍ വമ്പന്‍ ട്വിസ്റ്റ്.... 7 വിമത എംഎല്‍എമാര്‍ തിരിച്ചെത്തി, ഇനി ശരത് പവാറിനൊപ്പം!! മഹാരാഷ്ട്രയില്‍ വമ്പന്‍ ട്വിസ്റ്റ്.... 7 വിമത എംഎല്‍എമാര്‍ തിരിച്ചെത്തി, ഇനി ശരത് പവാറിനൊപ്പം!!

English summary
no reason to doubt him congress reposes faith in sharat pawar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X