Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷക സമരത്തിനിടെ കര്‍ഷകര്‍ മരിച്ചതിന് രേഖകളില്ല; നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കില്ല: മന്ത്രി

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് തിരിച്ചടിയായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ പ്രഖ്യാപനം. ഇപ്പോള്‍ റദ്ദാക്കിയ കര്‍ഷക ബില്ലുകള്‍ക്കെതിരെയുള്ള പ്രതിഷേധത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ മരണത്തിന് സര്‍ക്കാരിന്റെ കൈയില്‍ രേഖകളില്ലെന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. അതിനാല്‍ നഷ്ടപരിഹാരം നല്‍കാന്‍സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ഒരു വര്‍ഷത്തോളം നീണ്ടു നിന്ന കര്‍ഷക സമരത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട കര്‍ഷകരുടെ കുടുംബത്തിന് കേന്ദ്രം ധനസഹായം നല്‍കുമോ എന്ന ചേദ്യത്തിന് രേഖാ മൂലമാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ മറുപടി നല്‍കിയത്. കൃഷി മന്ത്രാലയത്തിന് കര്‍ഷക സമരവുമായി ബന്ധപ്പെട്ട് മരണപ്പെട്ടവരുടെ ഒരു രേഖയുമില്ലെന്നാണ് നല്‍കിയ മറുപടി.

1

മൂന്ന് കാര്‍ഷിക നിയമങ്ങളില്‍ സമവായത്തിലെത്താന്‍ കേന്ദ്രം കര്‍ഷകരുമായി ചര്‍ച്ച നടത്തിയോ എന്ന പ്രതിപക്ഷത്തിന്റെ ചേദ്യത്തിന് കേന്ദ്ര മന്ത്രി പറഞ്ഞത് പ്രക്ഷോഭം നടത്തുന്ന കര്‍ഷക യൂനിയമനുകളുമായി നിരന്തരം ചര്‍ച്ചകള്‍ നടത്താറുണ്ടെന്നും പ്രശ്‌നം പരിഹരിക്കുന്നതിനായി കര്‍ഷക യൂണിയന്‍ നേതാക്കളും സര്‍ക്കാരും തമ്മില്‍ 11 തവണയാണഅ ചര്‍ച്ചകള്‍ നടത്തിയതെന്നും അദ്ദേഹം രേഖാമൂലം മറുപടി നല്‍കി.
കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് എംഎസ്പി നടപ്പാക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യം സര്‍ക്കാരിനെ വലച്ചു.
കാര്‍ഷിക ചെലവുകളും വിലകളും കമ്മീഷന്‍ (സിഎസിപി) യുടെ ശുപാര്‍ശകള്‍ കണക്കിലെടുത്താണ് റാബി, ഖാരിഫ് സീസണുകളില്‍ 22 നാണ്യവിളകള്‍ക്ക് കേന്ദ്രം എംഎസ്പി പ്രഖ്യാപിക്കുന്നതെന്ന് കേന്ദ്ര കൃഷി മന്ത്രി പറഞ്ഞു.

2

പ്രധാനമന്ത്രിയുടെ ആശ പദ്ധതിക്ക് കീഴില്‍ സംസ്ഥാനങ്ങളിള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിള്‍ക്കും പിഎസ്എസ് പിഡിപിഎസ് എന്നീ രണ്ട് പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത് എണ്ണ കുരു വിളകള്‍ക്കാണ് ഈ സ്‌കീം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പയറും കൊപ്രയും പിഎസ്എസിനു കീഴിലാണ് സംഭരിക്കുന്നത്. അതേസമയം ഒരു ചരക്കുമായി ബന്ധപ്പെട്ട് ഒരു സംസ്ഥാനത്തിന് പിഎസ്എസ് അല്ലെങ്കില്‍ പിഡിപിഎസ് എന്നീ ഏതെങ്കിലും ഒരു സ്‌കീം മാത്രമേ പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിക്കുകയുള്ളു. കൂടാതെ സംസ്ഥാനങ്ങള്‍ക്ക് പിപിഎസ്എസ് എന്ന സ്‌കീമും തെരഞ്ഞെടുക്കാനുള്ള അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എണ്ണ കുരുക്കളുടെ സ്വാകര്യ സ്റ്റോക്കിസ്റ്റ് പങ്കാളിത്തം ഉള്‍പ്പെടുന്ന ജില്ലകള്‍ക്കാണ് ഈ അവസരം. ഭക്ഷ്യ പൊതു വിതരണ വകുപ്പിന്റെയും, പരുത്തിയുടെയും നിലവിലെ ടെക്‌സ്റ്റൈല്‍സ് മന്ത്രാലയത്തിന്റെ സ്‌കീമുകള്‍ക്ക് കീഴിലാണ് ഇവ സംഭരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

3

2020 നവമ്പര്‍ മുതല്‍ സിംഗു, തിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നതിനിടെ 700-ലധികം കര്‍ഷകര്‍ കൊല്ലപ്പെട്ടുവെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞത്. കഠിനമായ കാലാവസ്ഥ, വൃത്തിഹീനമായ സാഹചര്യങ്ങള്‍ മൂലമുണ്ടാകുന്ന അസുഖം, ആത്മഹത്യ എന്നിവയാണ് പ്രധാനമായും കര്‍ഷകരുടെ മരണങ്ങള്‍ക്ക് കാരണം. അതേസമയം കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ തങ്ങളുടെ ആവശ്യങ്ങളില്‍ ഉറച്ച് തന്നെയാണ് നില്‍ക്കുന്നത്. കര്‍ഷകരുടെ താര്‍പ്പുകല്‍പ്പിക്കാത്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി സര്‍ക്കാരിനെ ചര്‍ച്ചക്ക് ക്ഷണിക്കുന്നുവെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നോക്കള്‍ പറഞ്ഞു.

Recommended Video

cmsvideo
    BJP- RSSകാര്‍ മകളുടെ കല്ല്യാണത്തിന് വരരുത്, മാസ്സായി അച്ഛന്‍
    4

    കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കല്‍ ബില്‍ ലോക്സഭയില്‍ പാസാക്കിയെങ്കിലും, മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരണ്ടി നല്‍കണമെന്ന കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അറിയിച്ചു. സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കെതിരെ ചുമത്തിയ പോലീസ് കേസുകള്‍ പിന്‍വലിക്കണമെന്നും സമരത്തിനിടെ മരിച്ച കര്‍ഷകരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+