കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധിക്ക് പകരക്കാരനില്ല! പാർട്ടിയെ നെഹ്രു കുടുംബാംഗം തന്നെ നയിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ്

Google Oneindia Malayalam News

Recommended Video

cmsvideo
പക്ഷെ ഒരു കാര്യം ഇപ്പോഴും ബാക്കി | News Of The Day | Oneindia Malayalam

ദില്ലി: രാഹുൽ ഗാന്ധിയുടെ അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ പ്രതികരണവുമായി കൊടിക്കുന്നിൽ സുരേഷ്. രാഹുല്‍ ഗാന്ധിക്ക് പകരക്കാരനെ കണ്ടെത്താനുളള ഒരു ശ്രമവും പാര്‍ട്ടിയുടെ ഒരു തലത്തില്‍ നിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി വ്യക്തമാക്കി. ആ സ്ഥാനത്ത് വേറെ ഒരു അധ്യക്ഷനെ തങ്ങളാരും കാണുന്നില്ല. അങ്ങനെ കാണാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല എന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താനുളള അവസാന തിയ്യതി ഇന്നാണ് എന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ല.

വി മുരളീധരന് ശേഷം കേന്ദ്രമന്ത്രിയാകാൻ എപി അബ്ദുളളക്കുട്ടി? കേരളത്തിന് മോദിയുടെ രണ്ടാം സർപ്രൈസ്വി മുരളീധരന് ശേഷം കേന്ദ്രമന്ത്രിയാകാൻ എപി അബ്ദുളളക്കുട്ടി? കേരളത്തിന് മോദിയുടെ രണ്ടാം സർപ്രൈസ്

അതുകൊണ്ട് രാഹുല്‍ ഗാന്ധി തന്നെയാണ് ഇന്നും കോണ്‍ഗ്രസിന്റെ പ്രസിഡണ്ട് നാളെയും അദ്ദേഹം തന്നെയാണ് എന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്. നെഹ്‌റു-ഗാന്ധി കുടുംബത്തെ മാറ്റി നിര്‍ത്തിക്കൊണ്ടുളള ഒരു കോണ്‍ഗ്രസ് പാര്‍ട്ടിയെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് ചീഫ് വിപ്പ് കൂടിയായ കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. നെഹ്രു കുടുംബാംഗം തന്നെ പാര്‍ട്ടിയെ നയിക്കണം എന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം എന്നും കൊടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു.

congress

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് രാജ്യമെമ്പാടും കനത്ത തോൽവിയെ അഭിമുഖീകരിക്കേണ്ടി വന്ന പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധി അധ്യക്ഷ പദവി രാജി വെക്കാൻ തീരുമാനിച്ചത്. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി രാജി പ്രഖ്യാപിച്ചു. എന്നാൽ പ്രവർത്തക സമിതി രാജി തീരുമാനം ഐക്യകണ്ഠേനെ തളളി. എങ്കിലും രാജി തീരുമാനത്തിൽ നിന്ന് രാഹുൽ ഗാന്ധി ഇതുവരെ പിന്നോട്ട് പോയിട്ടില്ല.

നെഹ്റു കുടുംബത്തിന് പുറത്ത് നിന്നുളള ഒരാളെ പുതിയ കോൺഗ്രസ് അധ്യക്ഷനായി കണ്ടെത്തണം എന്നാണ് രാഹുൽ നൽകിയ നിർദേശം. ഇതോടെ പ്രിയങ്ക ഗാന്ധിയെയോ സോണിയാ ഗാന്ധിയെയോ രാഹുലിന് പകരക്കാരാക്കാനുളള നീക്കവും പൊളിഞ്ഞു. രാഹുൽ ഗാന്ധി പുതിയ പ്രസിഡണ്ടിനെ കണ്ടെത്താൻ അനുവദിച്ച സമയപരിധിയായ ഒരു മാസം ഇന്ന് അവസാനിച്ചിരിക്കുകയാണ്. എന്നാൽ രാഹുൽ പിന്തിരിയുമോ എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. മാത്രമല്ല അദ്ദേഹം ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സംഘടനാ വിഷയങ്ങളിൽ സജീവമായി ഇടപെട്ട് തുടങ്ങിയിട്ടുമുണ്ട്

English summary
No replacement for Rahul Gandhi in Congress President's post, says Kodikkunnil Suresh MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X