കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പതജ്ഞലിയുടെ കൊറോണിലിന് യാതൊരു നിയന്ത്രണവുമില്ല, രാജ്യം മുഴുവൻ ലഭ്യമാകുമെന്ന് ബാബാ രാംദേവ്

Google Oneindia Malayalam News

ദില്ലി; കൊവിഡ് 19നുള്ള മരുന്ന് എന്ന അവകാശവാദവുമായി ബാബാ രാംദേവിന്റെ 'പതഞ്ജലി' പുറത്തിറക്കിയ കൊറോണിലിന് യാതൊരു നിയന്ത്രണവുമില്ലെന്ന് ബാബാ രാംദേവ്. ഇനി മുതൽ മരുന്ന് രാജ്യത്ത് ഉടനീളം മരുന്ന് ലഭ്യമാകുമെന്നും രാംദേവ് പറഞ്ഞു. പത്രസമ്മേളനത്തിലായിരുന്നു രാംദേവ് ഇക്കാര്യം വ്യക്തമാക്കിയത്.

'കോവിഡ് മാനേജ്മെന്റിനായി പതഞ്ജലി ഉചിതമായ പ്രവർത്തനങ്ങൾ നടത്തിയതായി ആയുഷ് മന്ത്രാലയം അറിയിച്ചു. സംസ്ഥാന സർക്കാർ മരുന്നിന് ലൈസൻസ് നൽകിയിരുന്നു', രാംദേവ് പറഞ്ഞു. ആയുഷ് മന്ത്രാലയവുമായി ഞങ്ങൾക്ക് അഭിപ്രായ വ്യത്യാസമില്ല. ഇപ്പോൾ, കൊറോണിലിന് ഒരു നിയന്ത്രണവുമില്ല,ഇന്ന് മുതൽ, ഈ മരുന്നുകൾ (സ്വസാരി കൊറോനിൽ കിറ്റ്) നിയമപരമായ നിയന്ത്രണങ്ങളൊന്നുമില്ലാതെ രാജ്യത്ത് ലഭ്യമാകും, രാംദേവ് പറഞ്ഞു.

photo-2020-07-01-

അതേസമയം മരുന്ന് കൊവിഡ് 19 ന് വേണ്ടിയുള്ളതാണെന്ന് അവകാശപ്പെടരുതെന്ന് കാണിച്ച് ഉത്തരാഖണ്ഡ് ലൈസൻസ് അതോറിറ്റിക്ക് കേന്ദ്രസർക്കാർ കഴിഞ്ഞ ദി ഇമെയിൽ അയച്ചിരുന്നു.

Recommended Video

cmsvideo
FIR against Ramdev, 4 others in Jaipur over medicine claim | Oneindia Malayalam

ദിവ്യ കൊറോണ കിറ്റ് ഉപയോഗിച്ചാൽ മൂന്നുമുതൽ ഏഴുദിവസത്തിനുള്ളിൽ കോവിഡ് ഭേദമാകുമെന്നായിരുന്നു രാംദേവ് അവകാശപ്പെട്ടത്. എന്നാൽ മരുന്നിന്റെ പരസ്യം പുറത്തുവന്നതോടെ സംഭവം വിവാദമായി. ഇതോടെ സർക്കാർ മരുന്ന് പരിശോധിക്കുന്നത് വരെ മരുന്നിനെ കുറിച്ച് പരസ്യം ചെയ്യാൻ പാടില്ലെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

പിന്നാലെ പനിക്കും ചുമയ്ക്കും പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനുമുള്ള മരുന്ന് എന്ന പേരിലായിരുന്നു പതഞ്ജലി ലൈസസിന് അപേക്ഷിച്ചത് എന്നറിയിച്ച് ഉത്തരാഖണ്ഡ് സർക്കാരും രംഗത്തെത്തി. അതിനിടെ മരുന്നിനെതിരായ പരാതിയിൽ രാംദേവ് അടക്കമുള്ളവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു..

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം കൊറോണില്‍ എന്ന മരുന്ന് കോവിഡിനെ ചികിത്സിച്ച് ഭേദപ്പെടുത്തുമെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആചാര്യ ബാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. ഞങ്ങള്‍ മരുന്നുകള്‍ ഉണ്ടാക്കി, കൊറോണ രോഗികളെ സുഖപ്പെടുത്തുന്ന ക്ലിനിക്കല്‍ നിയന്ത്രിത ട്രയലില്‍ അവ ഉപയോഗിച്ചുവെന്ന് മാത്രമാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

English summary
No restriction for Coronil, it will available country wide says Ramdev
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X