കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യൻ രാഷ്ട്രീയത്തിലെ അപൂർവ്വ മാതൃക; കൈയ്യടിക്കാം കെജ്രിവാളിന്, ആസ്തി വിവര കണക്കുകൾ ഇങ്ങനെ...

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ മുഖ്യമന്ത്രിമാരുടെ വരുമാനത്തിൽ അവരുടെ കാലാവധി കഴിയുമ്പോൾ തന്നെ ഗണ്യമായ രീതിയിലുള്ള വർധനവാണ് ഉണ്ടാകാറുള്ളത്. ഞെട്ടിക്കുന്ന തരത്തിലുള്ള വർധനവ് തന്നെ അവരുടെ ആസ്തികളിൽ ഉണ്ടാകാറുണ്ടെന്നതിന് ജനങ്ങൾ സാക്ഷികളാണ്. എന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ അപൂർ‌വ്വ മാതൃകകൾ ഉണ്ടാകുന്നുണ്ട് എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യത്തിൽ മാതൃകയായിരിക്കുന്നത്.

ദില്ലി മുഖ്യമന്ത്രിയായി കാലാവധി പൂർത്തിയാക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ ആസ്തിയിൽ നേരിയ വർധനവ് മാത്രമേയുള്ളൂവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. റിട്ടേണിംഗ് ഓഫീസർക്ക് മുമ്പായി കെജ്‌രിവാൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, അദ്ദേഹത്തിന്റെ മൊത്തം ആസ്തി 2015 ൽ 2.1 കോടി രൂപയിൽ നിന്ന് 3.4 കോടി രൂപയായി ഉയർന്നുവെന്നാണ് വ്യക്തമാക്കുന്നത്. പ്രാഥമികമായി രണ്ട് പ്രോപ്പർട്ടികളുടെ വിപണി മൂല്യം വർദ്ധിച്ചതാണ് അദ്ദേഹത്തിന്റെ ആസ്തി വർധിക്കാൻ കതാരണമായിരിക്കുന്നത്.

അഞ്ച് ലക്ഷത്തിന്റെ കുറവ്

അഞ്ച് ലക്ഷത്തിന്റെ കുറവ്

51 വയസ്സുകാരനായ രാഷ്ട്രീയക്കാരന്റെയും ഭാര്യയുടെയും ഫിക്സിഡ് ഡെപോസിറ്റ് എന്ന് പറയുന്നത് 2015ൽ 15 ലക്ഷമായിരുന്നു. 2020 ആകുമ്പോഴേക്കും അത് 57 ലക്ഷമായി ഉയർന്നു. സ്വമേധയാ വിരമിക്കൽ നടപടിയിൽ ഭാര്യ സുനിതയ്കക് ലഭിച്ച 32 ലക്ഷം കൂടിയതാണ് 57 ലക്ഷത്തിലക്ക് ഉയരാൻ കാരണം. ദില്ലിമുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാൾ തന്റെ കാലവാധി പൂർത്തിയാക്കുമ്പോൾ വാർഷിക വരുമാനത്തിൽ അഞ്ച് ലക്ഷത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

വാർഷിക വരുമാനം 2.81 ലക്ഷം രൂപ

വാർഷിക വരുമാനം 2.81 ലക്ഷം രൂപ

2014-15 വർഷത്തിൽ 7.42 ലക്ഷം രൂപയായിരുന്ന വാർഷിക വരുമാനം തൊട്ടടുത്ത വർഷം 2.46 ലക്ഷത്തിലേക്കാണ് കൂപ്പുകുത്തിയത്. ഏറ്റവുമൊടുവിലായി 2018-19 കാലയളിവിൽ 2.81 ലക്ഷം രൂപയാണ് അദ്ദേഹത്തിന്‍റെ വാർഷിക വരുമാനം. മുഖ്യമന്ത്രിക്ക് പുറമെ അദ്ദേഹത്തിന്‍റെ ഭാര്യയുടെ വരുമാനത്തിലും കുറവുണ്ടായിട്ടുണ്ട്. 2014-15 കാലഘട്ടത്തിൽ 12.08 ലക്ഷമായിരുന്നു സുനിതയുടെ വരുമാനം. എന്നാൽ 208-19 കാലയളവിൽ അത് 9.94 ലക്ഷമായി കുറയുകയായിരുന്നു.

ആകെ നിക്ഷേപം 9.95 ലക്ഷം

ആകെ നിക്ഷേപം 9.95 ലക്ഷം


കെജ്രിവാളിന്റെ പേരിലുള്ള ആകെ നിക്ഷേപം 9.95 ലക്ഷമാണെന്നാണ് അദ്ദേഹം സത്യവാങ്മൂലത്തിൽ പറയുന്നത്. ഭാര്യയുടെ പേരിൽ 57.07 ലക്ഷം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഗാസിയാബാദിലെ ഹരിയാനയിലെ ശിവാനിയിൽ 1.4 കോടി രൂപയും 37 ലക്ഷവും വിലമതിക്കുന്ന കുടുംബ സ്വത്തുണ്ടെന്നും കെജ്രിവാളിന്റെ സത്യവാങ്മൂലം ഇന്ദിരാപുരത്ത് സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം സത്യാവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ഗുരുഗ്രാമിൽ സുനിത 2010 ൽ ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നെന്നും ഇപ്പോൾ അതിന് ഒരു കോടി രൂപ മുല്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. താൻ ഇപ്പോൾ ശമ്പളം കൈപ്പറ്റുന്നുണ്ടെന്നും, പങ്കാളി പെൻഷനാണ് വാങ്ങുന്നതെന്നും അദ്ദേഹം സത്യവാങ് മൂലത്തിൽ വ്യക്തമാക്കി.

എട്ട് ക്രിമിനൽ കേസുകൾ

എട്ട് ക്രിമിനൽ കേസുകൾ


തനിക്കെതിരെ ഏട്ട് ക്രിമിനൽ മാനനഷ്ട കേസുകൾ ഉണ്ടെന്നും കെജ്രിവാൾ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ഇവയെല്ലാം ഇന്ത്യൻ ശിക്ഷ നിയമം സെക്ഷൻ 500 പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ദില്ലിയിലെ ബിജെപി നേതാക്കളായ വിജേന്ദർ ഗുപ്ത, മുൻ എംഎൽഎ കരൺ സിങ് തൻവാർ, സൗത്ത് ഡൽഹി എംപി രമേഷ് ബിധൂരി എന്നിവർ നൽകിയതാണ് ഈ കേസുകളെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

English summary
No Rise in Arvind Kejriwal’s Assets After Becoming CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X