കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവിടെ പ്രധാനമന്ത്രിക്ക് റൂം ഇല്ല, മൈസൂരുവില്‍ റൂമിനായി വന്ന ഉദ്യോഗസ്ഥനെ ഞെട്ടിച്ച് ഹോട്ടലുടമ

വിവാഹസത്കാരത്തിനായി റൂമുകള്‍ ബുക്ക് ചെയതതിനാലാണ് പ്രധാനമന്ത്രിക്ക് റൂം ലഭിക്കാതിരുന്നത്

Google Oneindia Malayalam News

മൈസൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായെത്തിയ പ്രധാനമന്ത്രി താമസിക്കാന്‍ റൂം കിട്ടാതെ നെട്ടോട്ടത്തിലായിരുന്നു. അദ്ദേഹത്തിന് റൂമെടുക്കാന്‍ ലളിത മഹല്‍ പാലസ് ഹോട്ടലിലെത്തിയ ഉദ്യോഗസ്ഥന് ലഭിച്ച മറുപടിയാണ് ഇപ്പോള്‍ ചിരിപടര്‍ത്തുന്നത്. മൈസൂരുവിലെ പ്രശസ്തമായ ഹോട്ടലാണ് ലളിത മഹല്‍ പാലസ്.

ആ യാത്ര സൗജന്യമല്ല, മോദിയുടെ സര്‍പ്രൈസ് വിസിറ്റിന് പാകിസ്ഥാന്‍ നല്‍കിയ ബില്ല് കണ്ട് ഇന്ത്യ ഞെട്ടിആ യാത്ര സൗജന്യമല്ല, മോദിയുടെ സര്‍പ്രൈസ് വിസിറ്റിന് പാകിസ്ഥാന്‍ നല്‍കിയ ബില്ല് കണ്ട് ഇന്ത്യ ഞെട്ടി

മുണ്ടുടുത്ത മുസ്സോളിനിയല്ല, മുണ്ടുടുത്ത മോദി; പിണറായി വിജയന്‍ പഠിക്കുന്നതാര്‍ക്ക്? ഉത്തരം പറയണംമുണ്ടുടുത്ത മുസ്സോളിനിയല്ല, മുണ്ടുടുത്ത മോദി; പിണറായി വിജയന്‍ പഠിക്കുന്നതാര്‍ക്ക്? ഉത്തരം പറയണം

ഇവിടെ പ്രധാനമന്ത്രിക്ക് റൂം ഇല്ലെന്നാണ് ഹോട്ടലുടമ പറഞ്ഞത്. ഇത് കേട്ട് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ അന്തംവിട്ടെന്ന് പറഞ്ഞാല്‍ മതിയല്ലോ. പക്ഷേ പിന്നീട് കാര്യം പറഞ്ഞപ്പോഴാണ് ഉദ്യോഗസ്ഥന് ശ്വാസം നേരെ വീണത്. പിന്നീട് വളരെയേറെ കഷ്ടപ്പെടാണ് മൈസൂരുവില്‍ പ്രധാനമന്ത്രിക്ക് താമസസൗകര്യം തന്നെ ശരിയായത്.

റൂമില്ല

റൂമില്ല

ലളിത മഹല്‍ പാലസില്‍ റൂമില്ലെന്ന് പറഞ്ഞപ്പോള്‍ കുറച്ചു നേരം അമ്പരെന്നങ്കിലും ഡെപ്യൂട്ടി കമ്മീഷണര്‍ കാര്യം തിരക്കി. സംഗതി ഇത്രയേയുള്ളൂ. ഇവിടെയുള്ള റൂമുകളെല്ലാം വിവാഹ ചടങ്ങുകള്‍ക്കായി ബുക്കായി പോയി എന്ന് മാത്രമാണ് ഇവിടെയുള്ള ജോലിക്കാര്‍ പറഞ്ഞത്. പ്രധാനമന്ത്രിക്കായി ഇവിടെ നടക്കുന്ന ചടങ്ങ് ഒഴിവാക്കാന്‍ സാധിക്കില്ലെന്നാണ് ഹോട്ടലിന്റെ ജനറല്‍ മാനേജര്‍ ജോസഫ് മത്തിയാസ് പറഞ്ഞു.

സുരക്ഷ ഇല്ല

സുരക്ഷ ഇല്ല

പ്രധാനമന്ത്രിക്ക് മുറി കൊടുക്കണമെന്ന് തന്നെയായിരുന്നു ലളിത മഹല്‍ പാലസിലുള്ളവരുടെ ആഗ്രഹം. പക്ഷേ വളരെ കുറച്ച് മുറി മാത്രമാണ് ബാക്കിയുള്ളത്. ഇതില്‍ മോദിക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും താമസിക്കാന്‍ പറ്റില്ല. ഇതില്‍ വേണ്ടത്ര സുരക്ഷയുമില്ല. ഇതൊക്കെ കണക്കിലെടുത്ത് അദ്ദേഹം മറ്റൊരു ഹോട്ടലില്‍ റൂം കണ്ടെത്തുന്നതാണ് നല്ലതെന്ന് ജനറല്‍ മാനേജര്‍ പറയുകയും ചെയ്തു. ഇതോടെ മറ്റൊരു ഹോട്ടല്‍ കണ്ടെത്താന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

റാഡിസന്‍ ബ്ലൂ

റാഡിസന്‍ ബ്ലൂ

ലളിത മഹല്‍ പാലസില്ലെങ്കില്ലെന്താ മറ്റ് ഹോട്ടലുകള്‍ എളുപ്പത്തില്‍ കിട്ടുമെന്നായിരുന്നു ഉദ്യോഗസ്ഥര്‍ കരുതിയത്. എന്നാല്‍ മൈസൂരില്‍ പല ഹോട്ടലുകള്‍ പലതും നേരത്തെ ബുക്ക് ചെയ്തതായിരുന്നു. പ്രധാനമന്ത്രിയുടെ മന്ത്രിയുടെ സന്ദര്‍ശനം നേരത്തെ പറയാതിരുന്നതാണ് പ്രശ്‌നങ്ങളുണ്ടായത്. ഒടുവില്‍ ഹോട്ടല്‍ റാഡിസന്‍ ബ്ലൂവിലാണ് പ്രധാനമന്ത്രിക്ക് താമസിക്കാന്‍ സൗകര്യം ലഭിച്ചത്. ഇവിടത്തെ സുരക്ഷാ സാഹചര്യവും മികച്ചതായിരുന്നു.

മുറികള്‍ കുറവ്

മുറികള്‍ കുറവ്

ഹോട്ടല്‍ റാഡിസന്‍ ബ്ലൂവിലും താമസിക്കാന്‍ മുറികള്‍ കുറവായിരുന്നു. എന്നാല്‍ മൈസൂരുവിലെ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലാണ് കൂടുതല്‍ മുറികള്‍ ലഭിക്കാന്‍ കാരണമായത്. ഇവിടെ ഒരു വമ്പന്‍ വ്യവസായിയുടെ കുടുംബത്തിന്റെ വിവാഹ സത്കാരം ചടങ്ങുകള്‍ നടക്കുന്നുണ്ടായിരുന്നു. ഇതില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് റൂം ലഭിച്ചത്. സുരക്ഷാ കാരണങ്ങളാല്‍ പ്രധാനമന്ത്രി എത്തുന്നതിന് മുമ്പ് ഇവര്‍ക്ക് സത്കാര ചടങ്ങുകള്‍ അവസാനിപ്പിക്കേണ്ടിയും വന്നു.

English summary
no room for narendra modi entourage at mysuru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X