കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഡിസംബര്‍ 31ന് ശേഷം 2000 രൂപ നോട്ട് മാറാന്‍ സാധിക്കില്ല', സന്ദേശത്തിന്റെ യാഥാര്‍ഥ്യം ഇതാണ്

Google Oneindia Malayalam News

ദില്ലി: 2019 ഡിസംബര്‍ 31ന് ശേഷം 2000 രൂപയുടെ നോട്ടുകള്‍ മാറാന്‍ സാധിക്കില്ല- വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന വൈറല്‍ സന്ദേശമാണിത്. 2000 രൂപ റിസര്‍വ് ബാങ്ക് പിന്‍വലിക്കാന്‍ പോകുന്നു. പകരം 1000 രൂപ നോട്ടുകള്‍ വീണ്ടും ഇറക്കും. 50000 രൂപ വരെ മാത്രമേ 2000 രൂപാ നോട്ടുകള്‍ ബാങ്കുകളില്‍ നിന്ന് മാറ്റി ലഭിക്കൂ. 2020 ജനുവരി ഒന്നുമുതല്‍ 1000 രൂപയാണ് വിപണിയില്‍ ഉണ്ടാകുക- ഇങ്ങനെയാണ് സന്ദേശത്തിന്റെ പൂര്‍ണരൂപം.

Rs

എന്താണ് യാഥാര്‍ഥ്യം... ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആര്‍ട്ട് ന്യൂസ് ഇക്കാര്യം പരിശോധിച്ചു. പ്രചരിക്കുന്ന വ്യാജ സന്ദേശം പുതിയതല്ല എന്ന് വ്യക്തമായി. മാസങ്ങള്‍ക്ക് മുമ്പേ പ്രചരിക്കുന്ന സന്ദേശമാണ്. ഇപ്പോള്‍ വീണ്ടും സജീവമായിട്ടുണ്ട് എന്നു മാത്രം.

വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷയുടെ വിവരങ്ങള്‍ കഴിഞ്ഞ ഒക്ടോബറില്‍ പുറത്തുവന്നിരുന്നു. 2000 രൂപാ നോട്ടുകള്‍ അച്ചടിക്കുന്നത് ആര്‍ബിഐ അവസാനിപ്പിച്ചുവെന്നായിരുന്നു വിവരം. ഇതിന് പിന്നാലെയാണ് വ്യാജ സന്ദേശം പരന്നത്. 2000 രൂപ നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കാന്‍ പോകുന്നുവെന്നും 1000 രൂപ നോട്ടുകള്‍ വീണ്ടും വരുമെന്നും പ്രചരിച്ചു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇത്തരം തീരുമാനം എടുത്തിട്ടില്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. പ്രചരിക്കുന്ന വിവരങ്ങള്‍ വ്യാജമാണ്. ഇത്തരം വിവരങ്ങള്‍ മറ്റൊരാളിലേക്ക് കൈമാറുന്നതിന് മുമ്പ് ആര്‍ബിഐയുടെ വെബ്‌സൈറ്റ് പരിശോധിക്കണമെന്നും ബാങ്കിന്റെ വാര്‍ത്താ വിഭാഗം പ്രസ്താവനയില്‍ അറിയിച്ചു. 2000 രൂപാ നോട്ടുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്ന് ഡിസംബര്‍ 11ന് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ രാജ്യസഭയെ അറിയിച്ചിരുന്നു.

English summary
No, Rs 2,000 notes are not being withdrawn
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X