കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുടര്‍ച്ചയായ 12 ാം വര്‍ഷവും മാറ്റമില്ലാതെ മുകേഷ് അംബാനിയുടെ ശമ്പളം

  • By News Desk
Google Oneindia Malayalam News

ദില്ലി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനുമായ മുകേഷ് അംബാനിയുടെ ശമ്പളത്തില്‍ തുടര്‍ച്ചയായ 12 ാം വര്‍ഷവും മാറ്റമില്ല. 2008-09 സാമ്പത്തിക വര്‍ഷം മുതല്‍ തുടര്‍ച്ചയായി അംബാനിയുടെ വാര്‍ഷിക ശമ്പളം 15 കോടി രൂപയാണ്.

കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം ശമ്പളം, ആനുകൂല്യം, കമ്മീഷന്‍ എന്നിവ ഉള്‍പ്പെടായാണ് 15 കോടി രൂപ. അതേസമയം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങലുമായി ബന്ധപ്പെട്ട് 2019-20 സാമ്പത്തിക വര്‍ഷത്തിലെ ശമ്പളം വേണ്ടെന്ന് അദ്ദേഹം നേരത്തെ തീരുമാനിച്ചിരുന്നു.

mukesh ambani

Recommended Video

cmsvideo
Facebook buys 9.99% stake in Reliance Jio for Rs 43,574 crore | Oneindia Malayalam

അംബാനിയുടെ അടുത്ത ബന്ധുക്കളായ നിഖില്‍, ഹിതല്‍ മേസ്വാനി എന്നിവരടക്കമുള്ള ഡയറക്ടര്‍മാരുടെ വേതനത്തില്‍ വലിയ വര്‍ധനവും ഈ കാലയളവില്‍ ഉണ്ടായിട്ടുണ്ട്. കമ്പനി ബോര്‍ഡിലെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും അംബാനിയുടെ ഭാര്യയുമായ നിത അംബാനിക്ക് സിറ്റിംഗ് ഫീയായി 7 ലക്ഷം ഡോളര്‍ ലഭിക്കുന്നുണ്ട്. ഇതിന് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മാറ്റമില്ല. ഇതിനോടൊപ്പം 1.15 കോടി രൂപ കമ്മീഷനായും നേടിയിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തനിക്ക വേതനം വേണ്ടായെന്ന് അംബാനി സ്വയം തന്നെ തീരുമാനിക്കുകയായിരുന്നുവെന്ന് കമ്പനി സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനിയിലെ ജീവനക്കാരുടെ വേതനം 10 ശതമാനം മുതല്‍ 50 ശതമാനം വരെ വെട്ടിചുരുക്കാന്‍ തീരുമാനിച്ച ഘട്ടത്തിലാണ് ചെയര്‍മാനും മാനേജിഗ് ഡയറക്ടറുമായ മുകേഷ് അംബാനി തനിക്ക് വേതനം വേണ്ടായെന്ന നിലപാട് എടുത്തത്. പിന്നാലെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരും വേതനം 50 ശതമാനം മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

 കേരളത്തിൽ ഇന്ന് 152 പേർക്ക് കൊവിഡ്!! 98 പേർ എത്തിയത് വിദേശത്ത് നിന്ന്! 81 പേർക്ക് രോഗമുക്തി കേരളത്തിൽ ഇന്ന് 152 പേർക്ക് കൊവിഡ്!! 98 പേർ എത്തിയത് വിദേശത്ത് നിന്ന്! 81 പേർക്ക് രോഗമുക്തി

രാജ്യത്ത് രാഹുലില്‍ വിശ്വാസം അര്‍പ്പിച്ചത് 39 ശതമാനം പേര്‍; സര്‍വ്വേഫലം; ഏറിയതും മുസ്ലീം വിഭാഗംരാജ്യത്ത് രാഹുലില്‍ വിശ്വാസം അര്‍പ്പിച്ചത് 39 ശതമാനം പേര്‍; സര്‍വ്വേഫലം; ഏറിയതും മുസ്ലീം വിഭാഗം

English summary
No Salary Hike for Mukesh ambani since 12 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X