കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റു പോലും നേടാനായില്ല: ബീഹാറില്‍ റെക്കോര്‍ഡ് തോല്‍വിയുമായി ആര്‍ജെഡി

  • By S Swetha
Google Oneindia Malayalam News

ദില്ലി: നിതീഷ് കുമാറിന്റെയും ബിജെപിയുടെയും രാം വിലാസ് പാസ്വാന്റെയും ഒന്നിച്ചുള്ള ആക്രമണത്തില്‍ തേജസ്വി യാദവിന്റെ ആര്‍ജെഡിക്ക് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏറ്റു വാങ്ങേണ്ടി വന്നത് കനത്ത തോല്‍വി. ബീഹാറിലെ 40 സീറ്റുകളില്‍ നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ് 15 സീറ്റിലും രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി 6 സീറ്റിലും വിജയിച്ചു.

രാഹുല്‍ തോല്‍ക്കുമെന്ന് 2014ലേ അറിയാമായിരുന്നു... അമേഠി പിടിച്ചത് ഇങ്ങനെയെന്ന് സ്മൃതി ഇറാനി!!രാഹുല്‍ തോല്‍ക്കുമെന്ന് 2014ലേ അറിയാമായിരുന്നു... അമേഠി പിടിച്ചത് ഇങ്ങനെയെന്ന് സ്മൃതി ഇറാനി!!

തേജ്വസി യാദവിന്റെ നേതൃത്വത്തിലുള്ള നാലംഗ സഖ്യം രണ്ട് സീറ്റുകള്‍ നേടിയെങ്കിലും മൂന്ന് ദശാബ്ദങ്ങള്‍ക്കുമുമ്പ് രൂപവത്കരിച്ച ആര്‍ജെഡിക്ക് ഇത്തവണ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാനായില്ല. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലാലു യാദവിന്റെ പാര്‍ട്ടി നാലു സീറ്റ് നേടി. സംസ്ഥാന നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു അത്. അഴിമതി കേസില്‍ പിതാവ് ലാലുപ്രസാദ് യാദവ് ജയിലിലായതിനെ തുടര്‍ന്നാണ് തേജസ്വി യാദവ് പാര്‍ട്ടി നേതൃത്വത്തിലേക്ക് വന്നത്.

 വ്യക്തിപ്രഭാവവും വോട്ടും

വ്യക്തിപ്രഭാവവും വോട്ടും

ട്വീറ്റുകളും കടുത്ത അഭിപ്രായങ്ങളുമായി നിലനിന്ന ഈ 29 വയസ്സുകാരന്‍, സംസ്ഥാന രാഷ്ട്രീയത്തിലെ ഭാവി വാഗ്ദാനമായി മാറി. പക്ഷേ ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ നടന്ന 7 ഘട്ടങ്ങളിലും തിരഞ്ഞെടുപ്പ് നടന്ന ബീഹാറിലെ വോട്ടെടുപ്പില്‍ തേജസ്വി യാദവിന്റെ വ്യക്തി പ്രഭാവം വോട്ടായി മാറിയില്ല.

മോദിക്ക് അഭിനന്ദനം

മോദിക്ക് അഭിനന്ദനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കൊണ്ട് വ്യാഴാഴ്ച വൈകുന്നേരം പോസ്റ്റ് ചെയ്ത ട്വീറ്റില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു. ഇത്തവണയെങ്കിലും പ്രധാനമന്ത്രി പുതുതായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കൃഷി, സമ്പദ്ഘടന എന്നിവയ്ക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തുു. ഗാന്ധി, ലോഹ്യ, ജയപ്രകാശ് നാരായണ്‍, കരിപ്പൂര്‍ താക്കൂര്‍ എന്നീ തത്വങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണെന്നും മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു.

കളി മാറിമറിഞ്ഞു

കളി മാറിമറിഞ്ഞു


പ്രതിപക്ഷ കക്ഷികള്‍ ബിജെപിയുടെ കൈകളിലെത്തിയതാണ് ആര്‍ജെഡിക്ക് അതിശക്തമായ തോല്‍വി ഏറ്റു വാങ്ങേണ്ടി വന്നത്. മോദിയുടെ നേതൃത്വത്തില്‍ 2014ലെ 282 സീറ്റുകളില്‍ നിന്നും 300 സീറ്റ് മറികടന്ന് റെക്കോര്‍ഡ് വിജയമാണ് ബിജെപി ഇത്തവണ നേടിയത്. തേജസ്വി യാദവിന്റെ സ്വത്തിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിച്ചതാണ് 2015ല്‍ ബിജെപി സര്‍ക്കാരിനെതിരെ രൂപീകരിച്ച മഹാസഖ്യം തകരാന്‍ കാരണം. നിതീഷ് കുമാറിന്റെ ചോദ്യത്തിന് ലാലുപ്രദാസ് യാദവ് മറുപടി നല്‍കിയില്ല.

 മഹാസഖ്യത്തിന്റെ തകര്‍ച്ച

മഹാസഖ്യത്തിന്റെ തകര്‍ച്ച



ബിജെപിയുമായി ചേര്‍ന്ന് നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരിച്ചതോടെ 24 മണിക്കൂറിനകം മഹാസഖ്യം തകര്‍ന്നു. ഇതോടെ തേജസ്വി യാദവിന്റെ വലിയ വിമര്‍ശനങ്ങള്‍ നിതീഷ് നേരിടേണ്ടി വന്നു. നളന്ദയില്‍ നിതീഷ് കുമാറിന് വിശ്വാസ്യത നഷ്ടപ്പെട്ടതായി തിരഞ്ഞെടുപ്പ് കാലത്ത് തേജസ്വി പറഞ്ഞിരുന്നു.

English summary
No seat for RJD in Lok sabha elections, RJD faces setback in Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X