കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവണ്ടിയിൽ 'ശിവന്' സ്ഥിരം ബർത്തില്ല; ആ ക്ഷേത്രം താൽക്കാലികം, വിമർശനങ്ങൾക്ക് പ്രതികരണവുമാ ഐആർസിടിസി!

Google Oneindia Malayalam News

ദില്ലി: കാശി - മഹാകാൽ എക്സ്പ്രസിൽ ഒരു ബർത്തിൽ സ്ഥിരമായി ശിവവിഗ്രഹം വച്ച് പൂജിക്കാൻ തീരുമാനിച്ചെന്ന വാ‍ർത്തയിൽ പ്രതികരണവുമായി ഇന്ത്യൻ റെയിൽവെ. ട്രെയിനിലെ ബി -5 കോച്ചിലുള്ള 64-ാം നമ്പർ ബർത്താണ് ഉദ്ഘാടനത്തിന്‍റെ ഭാഗമായി ശിവവിഗ്രഹം വച്ച് അലങ്കരിച്ചത്. ഇതിൽ സ്ഥിരമായി ശിവന്‍റെ വിഗ്രഹം വച്ച് ചെറുക്ഷേത്രമായി പരിപാലിക്കാൻ ആലോചിക്കുകയാണെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞതായി വാർത്തകൾ പുറത്ത് വന്നിരുന്നു.

ഇതാണിപ്പോൾ ഐആർസിടിസി നിഷേധിച്ചിരിക്കുന്നത്. ഇന്ത്യയിലെ മൂന്നാമത്തെ സ്വകാര്യ ട്രെയിനാണ് കാശി - മഹാകാൽ എക്സ്പ്രസ്. മൂന്ന് പ്രധാനശിവക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള തീവണ്ടിയാണ് കാശി - മഹാകാൽ എക്സ്പ്രസ്. മൂന്ന് ജ്യോതിർലിംഗങ്ങളാണ് ഈ മൂന്ന് ക്ഷേത്രങ്ങളിലുമുള്ളത് എന്നാണ് വിശ്വാസം. ഇന്ദോറിനടുത്തുള്ള ഓംകാരേശ്വർ, ഉജ്ജൈനിനടുത്തുള്ള മഹാകാലേശ്വർ, വാരാണസിയിലെ കാശി വിശ്വനാഥക്ഷേത്രം എന്നിവയാണവ.

വിവാദത്തിന് ഐആർസിടിസിയുടെ പ്രതികരണം

വിവാദത്തിന് ഐആർസിടിസിയുടെ പ്രതികരണം


ട്രെയിനിൽ ദൈവത്തിന് സ്ഥിരമായി ഒരു ബ‍ർത്ത് എന്ന തരത്തിൽ സംഭവം വൻ വിവാദമാകുകയായിരുന്നു. എന്നാൽ വിവാദത്തിന് പിന്നാലെയാണ് ഐആർസിടിസി പ്രതികരണവുമായി രംഗത്തെത്തിയത്. ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് മുമ്പ് ഉദ്യോഗസ്ഥർ ഇതിൽ ശിവവിഗ്രഹം വച്ച് അലങ്കരിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇപ്പോൾ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

ബർത്ത് താൽക്കാലികം

ബർത്ത് താൽക്കാലികം


ഇത് സ്ഥിരമായി ഉപയോഗിക്കാനുള്ള ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും, ഐആർസിടിസി വിശദീകരണക്കുറിപ്പുമായി രംഗത്ത് വന്നു. ഫ്ലാഗ് ഓഫിന് മുമ്പ് ഈ ബർത്ത് അലങ്കരിച്ച് പൂജ നടത്തി, ഉദ്യോഗസ്ഥർ അനുഗ്രഹം തേടിയതാണ്. ഇതിനായി ഒരു സ്ഥിരെ ബർത്ത് ഏർപ്പെടുത്താനുളള ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നും ഐആർസിടിസി വ്യക്തമാക്കുന്നത്.

ശിവന് ബർത്തുണ്ടാവില്ല

ശിവന് ബർത്തുണ്ടാവില്ല

ഫെബ്രുവരി 20 മുതലാണ് തീവണ്ടി യാത്ര ആരംഭിക്കുന്നത്. അന്ന് ഇത്തരം ബർത്ത് ഉണ്ടാകില്ലെന്നും, സാധാരണഗതിയിൽ മാത്രമാണ് സർവീസ് നടത്തുകയെന്നും ഐആർസിടിസി വ്യക്തമാക്കുന്നു. തീർഥാടകരെ കൂടാതെ ഭോപ്പാൽ, ഇൻഡോർ തുടങ്ങിയ വിദ്യാഭ്യാസ കേന്ദ്രങ്ങൾക്കിടയിൽ സഞ്ചരിക്കുന്ന വിദ്യാർത്ഥികൾക്കും ഈ ട്രെയിൻ ഉപകാരപ്രദമാകും. പുതിയ കാശി മഹാകൽ എക്സ്പ്രസായിരിക്കും ദീർഘദൂര യാത്ര ചെയ്യുന്ന ആദ്യത്തെ കോർപ്പറേറ്റ് ട്രെയിൻ.

ആദ്യ ഒവർനൈറ്റ് ട്രെയിൻ

ആദ്യ ഒവർനൈറ്റ് ട്രെയിൻ

ബെർത്ത് ഉള്ള സൂപ്പർഫാസ്റ്റ് എയർകണ്ടീഷൻഡ് ഓവർ‌നൈറ്റ് യാത്ര ട്രെയിൻ ആയിരിക്കും ഇത്. ഐ‌ആർ‌സി‌ടി‌സി നടത്തുന്ന ആദ്യത്തെ ഓവർ‌നൈറ്റ് ട്രെയിൻ‌ ആയതിനാൽ‌, യാത്രക്കാർ‌ക്ക് ധാരാളം പുതിയ സൌകര്യങ്ങൾ‌ ലഭിക്കും. ഉയർന്ന നിലവാരമുള്ള വെജിറ്റേറിയൻ ഭക്ഷണം, ഓൺ-ബോർഡ് ബെഡ്‌റോളുകൾ, ഓൺ-ബോർഡ് സുരക്ഷാ സേവനങ്ങൾ എന്നിവ നൽകുമെന്ന് ഐആർസിടിസി അവകാശപ്പെടുന്നുണ്ട്.

മൂന്നാമത്തെ സ്വകാര്യ ട്രെയിൻ

മൂന്നാമത്തെ സ്വകാര്യ ട്രെയിൻ


യാത്രയ്ക്കിടെ 10 ലക്ഷം രൂപയുടെ കോംപ്ലിമെന്ററി ട്രാവൽ ഇൻഷുറൻസും യാത്രക്കാരന് ലഭിക്കും. രണ്ട് തേജസ് എക്സ്പ്രസ് ട്രെയിനുകൾക്ക് സമാനമായി, മൂന്നാമത്തെ ഈ ഐആർസിടിസി ട്രെയിനിലും ടിക്കറ്റ് വെബ്‌സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനായ ‘ഐആർസിടിസി റെയിൽ കണക്റ്റ്' എന്നിവ വഴി മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കൂ എന്ന പ്രത്യേകതയുമുണ്ട്. യാത്രയുടെ ഇരുവശങ്ങളിലുമുള്ള പ്രധാന തീർഥാടന സൈറ്റുകൾ ഉൾക്കൊള്ളുന്ന വിവിധ ടൂർ പാക്കേജുകളും ഐആർ‌സി‌ടി‌സി വാഗ്ദാനം ചെയ്യുന്നുണ്ട്.

English summary
No seat reserved for Lord Shiva in Kashi Mahakal Express, says IRCTC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X