കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന് സീറ്റു നല്‍കാനാവില്ല; മഹാരാഷ്ട്രയിലും ബിഹാറിലും തനിച്ചു മത്സരിക്കുമെന്ന് പാര്‍ട്ടി

Google Oneindia Malayalam News

മുംബൈ: വിശാലപ്രതിപക്ഷ സഖ്യത്തിന്‍റെ ഭാഗമാവുകയെന്ന സിപിഎമ്മിന്‍റെ നീക്കങ്ങള്‍ക്ക് മഹാരാഷ്ട്രയിലും ബിഹാറിലും തിരിച്ചടി. സിപിഎം ആവശ്യപ്പെട്ടിരുന്ന വിജയസാധ്യതയുള്ള സീറ്റുകളില്‍ വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് മറ്റു പാര്‍ട്ടികള്‍ നിലപാട് എടുത്തതോടെയാണ് ബിഹാറിലെയും മഹാരാഷ്ട്രയിലേയും സഖ്യത്തില്‍ നിന്ന് സിപിഎം പിന്‍മാറിയത്.

<strong>ഇത്തവണ കണക്കുകള്‍ പിഴയ്ക്കരത്; ആ നാല് സീറ്റുകള്‍ തിരിച്ചു പിടിക്കാന്‍ പ്രത്യേക ശ്രദ്ധയോടെ സിപിഎം</strong>ഇത്തവണ കണക്കുകള്‍ പിഴയ്ക്കരത്; ആ നാല് സീറ്റുകള്‍ തിരിച്ചു പിടിക്കാന്‍ പ്രത്യേക ശ്രദ്ധയോടെ സിപിഎം

ഇരു സംസ്ഥാനങ്ങളിലും ഒറ്റക്ക് മത്സരിക്കാനാണ് സിപിഎമ്മിന്‍റെ തീരുമാനം. മഹാരാഷ്ട്രയില്‍ പാര്‍ട്ടിക്ക് സ്വാധീനമുള്ള ദിന്‍ഡോറി സീറ്റായിരുന്നു എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തോട് സിപിഎം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോൺഗ്രസുമായുള്ള സീറ്റ് ചർച്ചയിൽ ദിൻഡോറി സീറ്റ് എൻസിപിക്ക് നൽകാമെന്നായിരുന്നു ധാരണ.

cpim

കഴിഞ്ഞ മൂന്ന് തവണയായി ബിജെപി വിജയിക്കുന്ന മണ്ഡലമാണെങ്കിലും കര്‍ഷകപ്രക്ഷോഭങ്ങളുടേയും മറ്റും പശ്ചാത്തലത്തില്‍ കിസാന്‍ സഭയുടെ പ്രവര്‍ത്തനങ്ങളിലൂടെ പാര്‍ട്ടിക്ക് ഇവിടെ നല്ല സ്വാധീനമുണ്ടെന്ന് വിലയിരുത്തലിലായിരുന്നു സിപിഎം സീറ്റ് ചോദിച്ചത്. എന്നാല്‍ ഈ സീറ്റ് കോണ്‍ഗ്രസ് എന്‍സിപിക്ക് നല്‍കുകയായിരുന്നു.

ബീഹാറില്‍ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിന്‍റെ ഭാഗമാവാനായിരുന്നു കോണ്‍ഗ്രസ് ശ്രമം നടത്തിയിരുന്നത്. ഉജിയാര്‍പൂര്‍ സീറ്റായിരുന്നു സിപിഎം സഖ്യത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ സീറ്റ് വിട്ടു നല്‍കാന്‍ തയ്യാറല്ലെന്ന് ആര്‍ജെഡി നിലാപാടെടുത്തതോടെയായിരുന്നു ബിഹാറിലും സഖ്യ നീക്കം പാളിയത്.

English summary
no seat sharing in maharashtra and bihar for cpim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X