കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധിക്കുന്ന കർഷകർക്കെതിരെ യുഎപിഎ ചുമത്തിയിട്ടില്ല: മറുപടി നൽകി ആഭ്യന്തര മന്ത്രാലയം

Google Oneindia Malayalam News

ദില്ലി: കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്കെതിരെ യുഎപിഎ ചുമത്തിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ. കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്കെതിരെ ദില്ലി പോലീസ് രാജ്യദ്രോഹക്കുറ്റമോ യുഎപിഎയോ ചുമത്തിയിട്ടില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്.
രാജ്യസഭയിൽ സിപിഐ എംപി ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിനുള്ള രേഖാമൂലമുള്ള മറുപടിയിൽ, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയായണ് ഇക്കാര്യം വ്യക്തമാക്കിയത്.

യുപി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എൻഡിഎയുടെ ബിഹാർ സഖ്യ കക്ഷികൾ: നിബന്ധന വെച്ച് ബിജെപിയുപി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എൻഡിഎയുടെ ബിഹാർ സഖ്യ കക്ഷികൾ: നിബന്ധന വെച്ച് ബിജെപി

എന്നാൽ 2020 ജൂലൈ മുതൽ 2021 വരെ വരെയുള്ള കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് 183 പേരെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത എല്ലാവരെയും ജാമ്യത്തിൽ വിട്ടയച്ചതായും അദ്ദേഹം, പ്രസ്താവനയിൽ പറഞ്ഞു. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധിക്കുന്ന കർഷകർക്കെതിരെ ഇതുവരെയും രാജ്യദ്രോഹക്കുറ്റമോ യുഎപിഎയോ ചുമത്തിയിട്ടില്ലെന്നാണ് ദില്ലി പോലീസും വ്യക്തമാക്കിയിട്ടുള്ളത്.

 farmers-protest4-16

'റിയലി ഹോട്ട് ആന്റ് കൂൾ'; വീണ്ടും ആരാധകരെ ‍ഞെട്ടിച്ച് അമല പോളിന്റെ കിടിലൻ ഫോട്ടോകൾ

2021 ജനുവരി 26 -ന് കാർഷിക നിയമങ്ങൾക്കെതിരായി കർഷകർ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ ചെങ്കോട്ടയിൽ വെച്ച് ട്രാക്ടർ റാലിക്കിടെ പോലീസും കർഷകരുമായി ഏറ്റുമുട്ടിയിരുന്നു. ഈ സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് മെയ് മാസത്തിൽ, കേസിൽ മുഖ്യ ഗൂഢാോചന നടത്തിയെന്ന പേരിൽ നടൻ ദീപ് സിദ്ദുവും ആക്ടിവിസ്റ്റായ ലഖ സിദ്ധനയും ഉൾപ്പെടെ 16 പേർക്കെതിരെ 3,224 പേജുള്ള കുറ്റപത്രം ദില്ലി പോലീസ് സമർപ്പിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) രാജ്യദ്രോഹം, കലാപം, കൊലപാതകശ്രമം, സ്വേച്ഛാധിപത്യം, അക്രമം തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Recommended Video

cmsvideo
Karnataka and Tamilnadu restricts people from Kerala

English summary
No sedition or UAPA case registered against protesting farmers: MHA in Rajya Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X