കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍ഭയകേസില്‍ വധശിക്ഷ നടപ്പാക്കുന്നത് വൈകും; വെവ്വേറെ തൂക്കിലേറ്റില്ല, കേന്ദ്രത്തിന്റെ ഹര്‍ജി തള്ളി

Google Oneindia Malayalam News

ദില്ലി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും. വധശിക്ഷയ്ക്കുള്ള മരണ വാറണ്ട് സ്റ്റേ ചെയ്തതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. പ്രതികളുടെ ശിക്ഷ വെവ്വേറെ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിചാരണ കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ ആകില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

Nirbha

തിഹാര്‍ ജയില്‍ ചട്ടപ്രകാരം ഒരു കേസിലെ പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്താന്‍ സാധിക്കില്ല. ഏതെങ്കിലും പ്രതിയുടെ അപ്പീല്‍ നിലനില്‍ക്കുമ്പോഴാണ് മറ്റു പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ സാധിക്കാത്തത്. അതേസമയം, എല്ലാ നിയമപരമായ നടപടികളും ഒരാഴ്ച്ചക്കകം തീര്‍ക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഒരാഴ്ച കഴിഞ്ഞാല്‍ ശിക്ഷ നടപ്പാക്കാനുള്ള നടപടികള്‍ വിചാരണ കോടതി ആരംഭിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഇന്ത്യയില്‍ ഇപ്പോഴും ജനാധിപത്യമുണ്ടോ എന്ന് പ്രിയങ്ക ഗാന്ധി; ആറ് മാസം മുമ്പ് നാം ചോദിച്ചത്...ഇന്ത്യയില്‍ ഇപ്പോഴും ജനാധിപത്യമുണ്ടോ എന്ന് പ്രിയങ്ക ഗാന്ധി; ആറ് മാസം മുമ്പ് നാം ചോദിച്ചത്...

ഫെബ്രുവരി ഒന്നിന് നിര്‍ഭയ കേസിലെ നാല് പ്രതികളെയും തൂക്കിലേറ്റാന്‍ തീരുമാനിക്കുകയും മരണ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ചില പ്രതികള്‍ രാഷ്ട്രപതിയെ ദയാഹര്‍ജിയുമായി സമീപിച്ചു. രാഷ്ട്രപതി തള്ളിയതിനെ തുടര്‍ന്ന് ഇത് ചോദ്യം ചെയ്ത് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. പ്രതികളില്‍ ഓരോരുത്തല്‍ വെവ്വേറെ ഹര്‍ജികള്‍ സമര്‍പ്പിച്ചതാണ് നടപടികള്‍ നീണ്ടുപോകാന്‍ കാരണം.

നിര്‍ഭയ കേസിലെ നാല് പ്രതികള്‍ക്കാണ് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. 2012 ഡിസംബര്‍ 16നാണ് കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ സംഭവം. 23കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടുന്ന ബസ്സില്‍ വച്ച് ആറ് പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്യുകയും റോഡിലേക്ക് എടുത്തെറിയുകയുമായിരുന്നു. ചികില്‍സക്കിടെ സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച് പെണ്‍കുട്ടി മരിച്ചു.

English summary
No Separate Hanging of Nirbhaya Death Row Convicts: Delhi HC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X