കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പര്‍ കൈമാറരുത്; യൂണിവേഴ്‌സിറ്റി പ്രത്യക വാട്‌സ് ആപ്പ് ഗ്രൂപ്പ് തുടങ്ങി

  • By Anwar Sadath
Google Oneindia Malayalam News

ജയ്പൂര്‍: പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പരുകള്‍ മറ്റൊരാള്‍ക്ക് ലഭിക്കാതിരിക്കാനായി രാജസ്ഥാനിലെ ബിക്കാനീറിലെ വെറ്റിറനറി സര്‍വകലായില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി. പെണ്‍കുട്ടികളുടെ നമ്പരുകള്‍ കൈമാറപ്പെടാതിരിക്കാനാണ് ഇത്തരമൊരു സംവിധാനമെന്ന് വൈസ് ചാന്‍സലര്‍ എകെ ഗഹ്‌ലോട്ട് പറഞ്ഞു.

അവസാനവര്‍ഷ ബാച്ചിലേഴ്‌സ് കോഴ്‌സിലുള്ളവര്‍ക്കാണ് പുതിയ സംവിധാനം. വിദ്യാര്‍ഥികള്‍ ക്ലാസുകളെക്കുറിച്ചും, പഠനത്തെക്കുറിച്ചും, പരീക്ഷകളെക്കുറിച്ചുമെല്ലാം വിവരങ്ങള്‍ കൈമാറുന്നതിനായി വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ തുടങ്ങുന്നത് പതിവാണ്. ഇത്തരം ഗ്രൂപ്പുകള്‍ക്കാണ് വൈസ് ചാന്‍സലര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

mobile-portability

സംഭവത്തില്‍ വ്യത്യസ്ത രീതിയിലാണ് വിദ്യാര്‍ഥികളുടെ പ്രതികരണം. ഫോണ്‍ നമ്പര്‍ ലഭിച്ചതുകൊണ്ട് ശല്യപ്പെടുത്തിയ സംഭവം ഉണ്ടായിട്ടില്ലെന്ന് ഒരു വിദ്യാര്‍ഥിനി പറഞ്ഞു. എന്നാല്‍, ആണ്‍കുട്ടികളില്‍ നിന്നും ഫോണ്‍ വിളിച്ച് മോശമായ പരാമര്‍ശങ്ങള്‍ ഉണ്ടായതായിട്ടുണ്ടെന്നും ഇതാകാം പുതിയ നിര്‍ദ്ദേശത്തിനിടയാക്കിയതെന്നും വിദ്യാര്‍ഥിനി പറഞ്ഞു.

അതേസമയം, യൂണിവേഴ്‌സിറ്റ് അധികൃതരുടെ തീരുമാനം തമാശയായിട്ടാണ് ആണ്‍കുട്ടികളുടെ വിലയിരുത്തല്‍. പെണ്‍കുട്ടികളുടെ നമ്പര്‍ ലഭിക്കാന്‍ അനേകം മാര്‍ഗങ്ങളുണ്ട്. ഉന്നത പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ തമ്മില്‍ ഇത്തരത്തില്‍ വേര്‍തിരിവ് കാട്ടിയതുകൊണ്ട് ഫോണ്‍നമ്പരുകളുടെ കൈമാറ്റം ഇല്ലാതാകില്ലെന്നും ആണ്‍കുട്ടികള്‍ ചൂണ്ടിക്കാട്ടുന്നു.

English summary
No sharing girls’ numbers with boys: Bikaner varsity creates separate WhatsApp groups
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X