• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുസ്ലീങ്ങള്‍ തൊപ്പി ധരിക്കരുത്, മതചിഹ്നങ്ങള്‍ ഒന്നും ഉപയോഗിക്കരുത്! .. ഉപദേശിച്ച് പഞ്ചായത്ത്

  • By Aami Madhu

അച്ഛാദിൻ വാഗ്ദാധാനം ചെയ്ത് അധികാരത്തിൽ കയറിയ ബിജെപി സർക്കാരിന്റെ നാല് വർഷത്തെ ഭരണകാലയളവിനിടയിൽ വർഗീയ ആക്രമണങ്ങൾക്ക് ഇരയായത് 2670 പേരാണെന്നായിരുന്നു അടുത്തിടെ വന്ന കണക്ക്. ഇതിൽ ഭൂരിഭാഗവും മുസ്‌ലീങ്ങളായിരുന്നു.

ബീഫ് വിൽക്കുന്നത് നിരോധിച്ച കേന്ദ്രസർക്കാർ നടപടിയുടെ മറവിലാണ് ഭൂരിഭാഗം കൊലപാതകങ്ങളും അരങ്ങേറിയത്. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഇപ്പോഴും നിര്‍ബാധം തുടരുകയാണെന്ന് വ്യക്തമാക്കുകയാണ് പുതിയ റിപ്പോര്‍ട്ട്. സമാധാനത്തോടെ ജീവിക്കണമെങ്കില്‍ മതപരമായ കാര്യങ്ങളില്‍ നിയന്ത്രണം പാലിക്കണമെന്നാണ് അധികാരികളുടെ നിര്‍ദ്ദേശം.

 പശുവിനെ കൊന്നു

പശുവിനെ കൊന്നു

ഹരിയാനയിലെ റോഹ്തക് ജില്ലയിലെ തിട്ടോളി ഗ്രാമത്തിലെ മുസ്ലീങ്ങളോടാണ് പഞ്ചായത്ത് അധികൃതരുടെ നിര്‍ദ്ദേശം. ആഗസ്ത് 22 ന് പശുവിനെ കൊന്നെന്ന് ആരോപിച്ച് പ്രദേശത്തെ ഒരു മുസ്ലീം വീട് ചില ഹിന്ദുക്കള്‍ ആക്രമിച്ചിരുന്നു.

 അറസ്റ്റ്

അറസ്റ്റ്

സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തെങ്കിലും ഇനി പ്രദേശത്ത് സമാധാനം പുലരണമെങ്കില്‍ ചില നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കേണ്ടതുണ്ടെന്ന തിരുമാനമാണ് പ്രദേശത്തെ മുസ്ലീങ്ങള്‍ക്ക് പഞ്ചായത്ത് ചില നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

 യോഗം ചേര്‍ന്നു

യോഗം ചേര്‍ന്നു

ആള്‍ക്കൂട്ട ആക്രമണത്തിന് പിന്നാലെ പഞ്ചായത്തിന്‍റെ നേതൃത്വത്തിലായിരുന്നു യോഗം. പ്രദേശത്തെ മുസ്ലീങ്ങളും പോലീസ് ഉദ്യോഗസ്ഥരും ഗ്രാമവാസികളുമെല്ലാം യോഗത്തില്‍ പങ്കെടുത്തിരുന്നു.

 നിര്‍ദ്ദേശങ്ങള്‍

നിര്‍ദ്ദേശങ്ങള്‍

ഹിന്ദു പേര് സ്വീകരിക്കുക, തുറസ്സായ സ്ഥലത്ത് നമസ്കരിക്കാതിരിക്കുക, മതചിഹ്നങ്ങളായ ശിരോവസ്ത്രം ഉപയോഗിക്കാതിരിക്കുക, താടി നീട്ടി വളര്‍ത്താതിരിക്കുക. തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പഞ്ചായത്ത് നല്‍കിയിരിക്കുന്നത്.

 വഖഫ് ബോര്‍ഡ് സ്ഥലം

വഖഫ് ബോര്‍ഡ് സ്ഥലം

ഇതുകൂടാതെ ഗ്രാമത്തിന്‍ല്‍ ഉള്ള വഖഫ് ബോര്‍ഡിന്‍റെ ഉടമസ്ഥതയില്‍ ഉള്ള ഒരേക്കര്‍ സ്ഥലം പഞ്ചായത്ത് ഏറ്റെടുക്കാനും തിരുമാനമായി. പകരം ഗ്രാമത്തിന് പുറത്ത് മുസ്ലീങ്ങള്‍ക്ക് ഖബറിടം ഒരുക്കാന്‍ മറ്റൊരു സ്ഥലം നല്‍കും.

 രമ്യതയില്‍

രമ്യതയില്‍

വര്‍ഷങ്ങളായി ഹിന്ദുക്കളും മുസ്ലീങ്ങളും രമ്യതയില്‍ കഴിയുന്ന പ്രദേശമാണ് തിതോതി. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ചിലര്‍ പ്രദേശത്തെത്തി മുസ്ലീങ്ങള്‍ക്കെതിരെ ചില പ്രചാരണങ്ങള്‍ നടത്തിയതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് പ്രദേശവാസിയായ സുരേഷ് നംബാര്‍ദര്‍ പറഞ്ഞു.

 പുറത്താക്കും

പുറത്താക്കും

പശുവിനെ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെട്ട യമീനേയും ഗ്രാമത്തില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് യോഗത്തിന്‍റെ തിരുമാനം. പ്രദേശത്തെ സമാധാനം നിലനിര്‍ത്താന്‍ പഞ്ചായത്തിന്‍റെ നിര്‍ദ്ദേശങ്ങളെല്ലാം ഞങ്ങള്‍ അംഗീകരിച്ചെന്ന് പ്രാദേശിക മുസ്ലീം നേതാവായ രജ്ബീര്‍ പറഞ്ഞു.

 തയ്യാറാണ്

തയ്യാറാണ്

തങ്ങള്‍ ശിരോവസ്ത്രം ഉപേക്ഷിക്കാനും താടി വളര്‍ത്താതിരിക്കാനുമൊക്കെ തയ്യാറാണ്. ഗ്രാമത്തില്‍ പള്ളികളൊന്നുമില്ല.വെള്ളിയാഴ്ചകളിലും മറ്റ് ദിവസങ്ങളിലും എട്ടോ പത്തോ കിമി യാത്ര ചെയ്ത് തങ്ങള്‍ നമസ്കരിക്കാന്‍ പോകാന്‍ ഒരുക്കമാണെന്നും രജ്ബീര്‍ പറഞ്ഞു.

 നടപടി

നടപടി

അതേസമയം പഞ്ചായത്ത് അധികൃതരുടെ നടപടിക്കെതിര റോഹ്ത്തക്ക് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് രാകേഷ് കുമാര്‍ രംഗത്തെത്തി. പഞ്ചായത്തിന്‍റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 അടിച്ച് കൊന്നു

അടിച്ച് കൊന്നു

ബിജെപി അധികാരത്തിലേറിയ 2014 മുതൽ ഇതുവരെ രാജ്യത്ത് 54 പേരെയാണ് ആൾക്കൂട്ടം അടിച്ചുകൊന്നത്. ഇതിൽ ഏറെയും ബീഫിന്റെ പേരിലായിരുന്നു. ദേശീയതലസ്ഥാനത്തോട് ചേർന്നുള്ള പ്രദേശത്ത് സൈനികന്റെ പിതാവ് അഖ്ലാ‌ഖ് ഇത്തരത്തിൽ കൊല്ലപ്പെട്ടത് ഏറെ വിവാദമായിരുന്നു.

 മുസ്ലീങ്ങള്‍

മുസ്ലീങ്ങള്‍

ആൾക്കൂട്ടം അടിച്ചുകൊന്ന 54 പേരിൽ 40 പേരും മുസ്ലിങ്ങളാണെന്ന് കണക്കുകൾ പറയുന്നു. ശേഷിക്കുന്നവർ ദലിതരും. 21 പേർ കൊല്ലപ്പെട്ടത് ബീഫിന്റെ പേരിലാണെന്ന് കണക്കുകൾ തെളിയിക്കുന്നു.

 സംഘപരിവാര്‍

സംഘപരിവാര്‍

അതേസമയം ഇത്രയും അക്രമണങ്ങളിൽ ആകെ 86 പേരാണ് അറസ്റ്റിലായത്. സംഘപരിവാറിന്റെ നേതൃത്വത്തിലാണ് ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ നടക്കുന്നതെത്.

English summary
No skull caps and long beards, Haryana village tells its Muslims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X