കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ അതിവേഗത്തില്‍ വളരുന്നു... പ്രതിസന്ധി ആഗോള തലത്തില്‍ മാത്രമെന്ന് ജാവദേക്കര്‍!!

Google Oneindia Malayalam News

മുംബൈ: ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന വാദം ആവര്‍ത്തിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍. സാമ്പത്തിക പ്രതിസന്ധി ആഗോള വ്യാപകമായുള്ള പ്രതിഭാസമാണെന്ന് മന്ത്രി പറഞ്ഞു. ആഗോള തലത്തില്‍ വലിയ പ്രതിസന്ധി തന്നെയുണ്ട്. പക്ഷേ ഇന്ത്യ ഇപ്പോഴും അതിവേഗത്തില്‍ വളരുന്ന, വികസിക്കുന്ന സമ്പദ് മേഖലയാണെന്നും ജാവദേക്കര്‍ പറഞ്ഞു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ വാദത്തെയും മന്ത്രി തള്ളി.

1

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ പേരിലാണ് വോട്ട് തേടുന്നത്. അത് വിജയത്തിലെത്തിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ പ്രതിപക്ഷം ഒന്നും പറയാനില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ അതുകൊണ്ട് തന്നെ ആശങ്കയിലാണെന്നും ജാവദേക്കര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ 222 സീറ്റ് ബിജെപി നേടും. പ്രതിപക്ഷത്തിന്റെ പല നേതാക്കളും തോല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

തോല്‍വി ഭയന്ന് പ്രതിപക്ഷ നേതാക്കള്‍ പ്രചാരണം പോലും അവസാനിപ്പിച്ചിരിക്കുകയാണ്. അവര്‍ പണം ചെലവഴിക്കുന്നതും നിര്‍ത്തിയെന്ന് ജാവദേക്കര്‍ പരിഹസിച്ചു. അതേസമയം സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് എന്തുകൊണ്ടാണ് ദേശീയ വിഷയങ്ങളില്‍ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന ചോദ്യത്തിന്, പ്രതിസന്ധി ആഗോള വ്യാപകമായി ഉണ്ടെന്നും ജാവദേക്കര്‍ പറഞ്ഞു. ചൈനയുടെ വളര്‍ച്ച 11 ശതമാനത്തില്‍ നിന്ന് ആറ് ശതമാനത്തിലേക്ക് വീണെന്നും മന്ത്രി പറഞ്ഞു.

യൂറോപ്പിലും അമേരിക്കയിലും സാമ്പത്തിക പ്രതിസന്ധിയുണ്ട്. അതുകൊണ്ട് ഇന്ത്യയില്‍ മാത്രമാണ് പ്രതിസന്ധി ഉള്ളതെന്ന് പറയാനാവില്ല. അതേസമയം പൊതുമേഖലാ ബാങ്കുകള്‍ അടയ്ക്കില്ലെന്നും, നിക്ഷേപകര്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ധിക്കുകയാണ.് നിര്‍മാണ മേഖലയില്‍ ചില പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ ഇത് പരിഹരിക്കാന്‍ നടപടികളെടുത്തു. മന്‍മോഹന്‍ സിംഗ് പറഞ്ഞത് പോലെ ഇന്ത്യ അഞ്ച് ബില്യണ്‍ സാമ്പത്തിക മേഖലയാവില്ലെന്ന വാദം തങ്ങള്‍ക്കില്ല. ഇപ്പോഴത്തെ 7 ശതമാനം വളര്‍ച്ച വെച്ച് ഞങ്ങള്‍ അത് കൈവരിക്കുമെന്നും ജാവദേക്കര്‍ പറഞ്ഞു.

 കര്‍ഷക പ്രക്ഷോഭത്തെ ദില്ലിയില്‍ തടഞ്ഞ് സര്‍ക്കാര്‍, അവര്‍ കര്‍ഷക വിരുദ്ധര്‍, തുറന്നടിച്ച് പ്രിയങ്ക! കര്‍ഷക പ്രക്ഷോഭത്തെ ദില്ലിയില്‍ തടഞ്ഞ് സര്‍ക്കാര്‍, അവര്‍ കര്‍ഷക വിരുദ്ധര്‍, തുറന്നടിച്ച് പ്രിയങ്ക!

English summary
no slowdown in india says prakash javadekar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X