'പുകയും ശബ്ദവുമില്ല'; ഇന്ത്യൻ നിരത്തിൽ ഓട്ടോ ഓടിച്ച് ബിൽഗേറ്റ്സ്, പ്രതികരിച്ച് ആനന്ദ് മഹിന്ദ്ര, വൈറൽ
. ഇത് മഹീന്ദ്രയുടെ ട്രിയോ എന്ന് പരിചയപ്പെടുത്തിയാണ് വാഹനത്തിന്റെ ഫീച്ചറുകൾ അടക്കം വിശദീകരിച്ച് കൊണ്ടുള്ള ബിൽഗേറ്റ്സിന്റെ വീഡിയോ

ദില്ലി: ഇന്ത്യൻ നിരത്തിൽ ഓട്ടോ ഓടിക്കുന്ന മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ വീഡിയോ വൈറൽ. ബിൽഗേറ്റ്സ് തന്നെയാണ് വീഡിയോ പങ്കിട്ടത്. ഇത് മഹീന്ദ്രയുടെ ട്രിയോ എന്ന് പരിചയപ്പെടുത്തിയാണ് വാഹനത്തിന്റെ ഫീച്ചറുകൾ അടക്കം വിശദീകരിച്ച് കൊണ്ടുള്ള ബിൽഗേറ്റ്സിന്റെ വീഡിയോ.
ഓട്ടോറിക്ഷയുടെ കണ്ണാടിയില്‍ ബില്‍ ഗേറ്റ്‌സ് മുഖം നോക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ ഉള്ളത്. 'മൂന്ന് ചക്രങ്ങൾ ഉള്ള, ഒട്ടും പുകയില്ലാത്ത,ശബ്ദമില്ലാത്ത എന്താണ് ഉള്ളത്',അതിനെയാണ് മഹീന്ദ്ര ട്രിയോ എന്ന് വിളിക്കുന്നത്.
സ്യൂട്ട് ധരിച്ചാണ് ബില്‍ ഗേറ്റ്‌സ് ഓട്ടോറിക്ഷ ഓടിച്ചത്. കണ്ടുപിടിത്തത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം എപ്പോഴും അത്ഭുദപ്പെടുത്തുന്നു. 131 കിലോമീറ്റർ (ഏകദേശം 81 മൈൽ) വരെ സഞ്ചരിക്കാനും 4 ആളുകളെ വരെ വഹിക്കാനും ശേഷിയുള്ള ഒരു ഇലക്ട്രിക് റിക്ഷയാണ് ഞാൻ ഓടിച്ചത്. ഗതാഗത വ്യവസായത്തിന്റെ ഡീകാർബണൈസേഷനിൽ മഹീന്ദ്രയെപ്പോലുള്ള കമ്പനികൾ സംഭാവന ചെയ്യുന്നത് കാണുന്നത് പ്രചോദനകരമാണ്', വീഡിയോ പങ്കിട്ട് അദ്ദേഹം കുറിച്ചു. അതേസമയം ബിൽഗേറ്റ്സിന്റെ വീഡിയോ മഹിന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹിന്ദ്രയും പങ്കിട്ടിട്ടുണ്ട്.
ട്രയോ റിക്ഷ ഓടിക്കാൻ നിങ്ങൾ സമയം കണ്ടെത്തിയതിൽ വളരെ സന്തോഷമുണ്ട്, നിങ്ങളുടെ അടുത്ത യാത്രയുടെ അജണ്ടയിൽ ഞാനും നിങ്ങളും സച്ചിനും തമ്മിലുള്ള ഒരു ത്രീ-വീലർ ഇവി ഡ്രാഗ് റേസ് ഉണ്ടായിരിക്കണം', ആനന്ദ് കുറിച്ചു.












Click it and Unblock the Notifications