കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണേന്ത്യയില്‍ ബിജെപി ഒറ്റപ്പെട്ടു; ലക്ഷ്യം നേടിയത് തമിഴ്‌നാട്ടില്‍ മാത്രം, താമരയുടെ ഭാവി സാധ്യത

Google Oneindia Malayalam News

ബെംഗളൂരു: 2014 പോലെയല്ല 2019. ദേശീയ തലത്തില്‍ ബിജെപിക്ക് അനുകൂലമായ ഒരു ട്രെന്‍ഡില്ല. എന്നാല്‍ പ്രതിപക്ഷ നിരയില്‍ ഐക്യകാഹളവും മുഴങ്ങുന്നു. ഉത്തരേന്ത്യയിലെ കോട്ടകളില്‍ ഇളക്കം തട്ടുമെന്ന് ബിജെപിക്ക് നേരത്തെ സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ സീറ്റ് നേടുക എന്ന ലക്ഷ്യത്തോടെ പാര്‍ട്ടി നീങ്ങിയത്.

സാധ്യമായ കക്ഷികളുമായി സഖ്യമുണ്ടാക്കാനും തീരുമാനിച്ചു. എന്നാല്‍ തമിഴ്‌നാട്ടില്‍ മാത്രമാണ് ലക്ഷ്യം നേടുമെന്ന സൂചനയുള്ളത്. ബാക്കി നാല് സംസ്ഥാനത്തും പാര്‍ട്ടി ഒറ്റയ്ക്ക് ജനവിധി തേടാന്‍ ഒരുങ്ങുകയാണ്. ഉത്തരേന്ത്യയിലെ നഷ്ടം ദക്ഷിണേന്ത്യയില്‍ പരിഹരിക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുകയാണ് പാര്‍ട്ടി...

 പ്രതീക്ഷ കര്‍ണാടകയില്‍

പ്രതീക്ഷ കര്‍ണാടകയില്‍

ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ഏക പ്രതീക്ഷയുള്ള സംസ്ഥാനം കര്‍ണാടകയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ മികച്ച വിജയമാണ് ബിജെപി നേടിയത്. എന്നാല്‍ അതിന് ശേഷം കോണ്‍ഗ്രസ് മുന്നേറ്റം നടത്തി. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം വന്നതോടെ ബിജെപിക്ക് വെല്ലുവിളി ഇരട്ടിയായി.

കര്‍ണാടകയുടെ അവസ്ഥ

കര്‍ണാടകയുടെ അവസ്ഥ

കര്‍ണാടകയില്‍ 28 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ 16 സീറ്റില്‍ കഴിഞ്ഞതവണ ബിജെപി ജയിച്ചു. ഇത്തവണ ആറ് സീറ്റ് അധികം നേടുമെന്നാണ് കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ പ്രതികരിച്ചത്. രണ്ട് സീറ്റില്‍ ജെഡിഎസും പത്ത് സീറ്റില്‍ കോണ്‍ഗ്രസുമാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ജയിച്ചത്.

 നേതാക്കള്‍ വരുന്നു, കൊഴിഞ്ഞുപോക്കും

നേതാക്കള്‍ വരുന്നു, കൊഴിഞ്ഞുപോക്കും

ഇത്തവണ കര്‍ണാടകയില്‍ ബിജെപി തനിച്ചാണ് മല്‍സരിക്കുന്നത്. കേരളം, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ബിജെപി പ്രബലരായ സഖ്യകക്ഷികളെ ലഭിച്ചിട്ടില്ല. പല പാര്‍ട്ടി നേതാക്കളും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ അതുപോലെ കൊഴിഞ്ഞുപോക്കുമുണ്ടായി.

നാല് സംസ്ഥാനങ്ങളില്‍ ഇങ്ങനെ

നാല് സംസ്ഥാനങ്ങളില്‍ ഇങ്ങനെ

തമിഴ്‌നാട്ടില്‍ ബിജെപിക്ക് ഒരു എംപിയാണുള്ളത്. കേരളത്തില്‍ സീറോയാണ്. ആന്ധ്രയില്‍ കഴിഞ്ഞതവണ ടിഡിപിയുമായി സഖ്യമുണ്ടാക്കിയാണ് മല്‍സരിച്ചത്. രണ്ടു സീറ്റ് നേടുകയും ചെയ്തു. തെലങ്കാനയില്‍ ഒരു എംപിയുണ്ട് ബിജെപിക്ക്. ഇത്തവണ തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെ, പിഎംകെ കക്ഷികളുമായി സഖ്യമുണ്ടാക്കാന്‍ കളമൊരുങ്ങിയത് ബിജെപിക്ക് ആശ്വാസമാണ്.

അല്‍പ്പം പ്രതീക്ഷയ്ക്ക് വകയുണ്ട്

അല്‍പ്പം പ്രതീക്ഷയ്ക്ക് വകയുണ്ട്

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സീറ്റ് വിഭജനത്തില്‍ ധാരണയിലെത്തിയിട്ടില്ല. ജെഡിഎസ് 12 സീറ്റില്‍ മല്‍സരിക്കാനാണ് സാധ്യത. ബാക്കി കോണ്‍ഗ്രസും. മതിയായ പരിഗണന ലഭിച്ചില്ലെങ്കില്‍ സഖ്യം പുനരാലോചിക്കുമെന്ന് ജെഡിഎസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സഖ്യത്തില്‍ വിള്ളലുണ്ടായാല്‍ ബിജെപിക്ക് പ്രതീക്ഷ വര്‍ധിക്കും.

 യുപിയില്‍ തിളക്കം കുറയും

യുപിയില്‍ തിളക്കം കുറയും

യുപിയില്‍ എസ്പി-ബിഎസ്പി സഖ്യം രൂപീകരിച്ചത് ബിജെപിക്ക് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് തനിച്ചാണ് മല്‍സരിക്കുന്നത്. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കാന്‍ ഇത് കാരണമാകുമെന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അങ്ങനെ വോട്ടുകള്‍ ഭിന്നിച്ചാല്‍ ബിജെപിക്ക് സാധ്യത വര്‍ധിക്കും. എങ്കിലും 2014ലേത് പോലെ 71 സീറ്റുകള്‍ ബിജെപിക്ക് നേടാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

യുപിയില്‍ സീറ്റ് കുറഞ്ഞാല്‍

യുപിയില്‍ സീറ്റ് കുറഞ്ഞാല്‍

യുപിയില്‍ സീറ്റ് കുറയുന്നത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. ഇതിന് പകരമായി മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ സീറ്റ് നേടാനാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്നാല്‍ ദക്ഷിണേന്ത്യയില്‍ പ്രതീക്ഷ നഷ്ടപ്പെട്ട സാഹചര്യമാണിപ്പോള്‍. തമിഴ്‌നാട്, കര്‍ണാടക മാത്രമാണ് പ്രതീക്ഷ അവശേഷിക്കുന്ന സംസ്ഥാനങ്ങള്‍. എങ്കിലും വലിയ അളവില്‍ സീറ്റ് സീറ്റ് കിട്ടാന്‍ സാധ്യത കുറവാണ്.

 ബിഹാറിലെ കാര്യം

ബിഹാറിലെ കാര്യം

ബിഹാറില്‍ ബിജെപി-ജെഡിയു സഖ്യമാണ് മല്‍സരിക്കുന്നത്. ബിജെപിക്ക് കഴിഞ്ഞ തവണ 21 സീറ്റ ലഭിച്ച സംസ്ഥാനമാണ് ബിഹാര്‍. എന്നാല്‍ ഇത്തവണ ജെഡിയുവുമായി സഖ്യമുണ്ടാക്കിയത് ബിജെപി വിട്ടുവീഴ്ച ചെയ്തുകൊണ്ടാണ്. 17 സീറ്റില്‍ മാത്രമാണ് ബിജെപി മല്‍സരിക്കുന്നത്. അത്ര തന്നെ സീറ്റില്‍ ജെഡിയുവും മല്‍സരിക്കുന്നു.

വാശിയേറിയ പോരാട്ടം

വാശിയേറിയ പോരാട്ടം

ഒഡീഷയില്‍ ബിജെപി പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന സംസ്ഥാനമാണ്. എന്നാല്‍ ബിജെഡിയും കോണ്‍ഗ്രസും അവിടെ ശക്തരുമാണ്. ബിഹാറില്‍ കോണ്‍ഗ്രസ്-ആര്‍ജെഡി-ആര്‍എല്‍എസ്പി-എച്ച്എഎം കക്ഷികള്‍ സഖ്യം ചേര്‍ന്നാണ് ബിജെപി-ജെഡിയു സഖ്യത്തെ നേരിടുന്നത്. ബിഹാറിലും ഒഡീഷയിലും വാശിയേറിയ പോരാട്ടം നടക്കുമെന്ന് ചുരുക്കം.

 ബംഗാളില്‍ നടക്കുന്നത്

ബംഗാളില്‍ നടക്കുന്നത്

പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ സ്വാധീനത്തിന് ഇടിവുണ്ടായിട്ടില്ല. ജാര്‍ഖണ്ഡില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്-ജെഎംഎം-ആര്‍ജെഡി സഖ്യം രൂപീകരിച്ചുകഴിഞ്ഞു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമാണ്. ഇവിടെ നിന്ന് കൂടുതല്‍ സീറ്റ് നേടാന്‍ ബിജെപി പദ്ധതിയൊരുക്കുന്നുണ്ട്. കോണ്‍ഗ്രസും സിപിഎമ്മും സഖ്യം ചേരുമെന്നാണ് ഒടുവിലെ വിവരം.

 ദില്ലിയില്‍ ഏഴും പിടിക്കുമോ

ദില്ലിയില്‍ ഏഴും പിടിക്കുമോ

ദില്ലിയില്‍ ഏഴ് ലോക്‌സഭാ സീറ്റുകളിലും കഴിഞ്ഞതവണ ബിജെപിയാണ് ജയിച്ചത്. ഇത്തവണ ഇത് നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും തുടര്‍ച്ചയായി ഉന്നയിക്കുന്ന ആരോപണങ്ങള്‍ നേരിടാന്‍ ബിജെപി പ്രയാസം നേരിടുന്നുണ്ട്. എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷത്തിന്റെ മറ്റ് ആരോപണങ്ങള്‍ക്ക് മൂര്‍ച്ഛ കുറഞ്ഞിരിക്കുകയാണ്.

മഹാരാഷ്ട്രയില്‍ പ്രതീക്ഷ

മഹാരാഷ്ട്രയില്‍ പ്രതീക്ഷ

48 ലോക്‌സഭാ സീറ്റുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ശിവസേനയുമായി പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് സഖ്യം ആവര്‍ത്തിക്കുകയാണ് ബിജെപി. ശിവസേന 23 സീറ്റില്‍ മല്‍സരിക്കും. ബിജെപി 25ലും. കോണ്‍ഗ്രസ്-എന്‍സിപി-ചില ചെറുകക്ഷികള്‍ എന്നിവരെയാണ് ബിജെപി-ശിവസേന സഖ്യത്തിന് നേരിടാനുള്ളത്. മഹാരാഷ്ട്രയില്‍ നിന്ന് കൂടുതല്‍ സീറ്റ് പിടിക്കാന്‍ സാധിച്ചില്ലെങ്കില്‍ മോദി-ഷാ നേതൃത്വത്തിന്റെ മോഹത്തിന് തിരിച്ചടിയാകും.

യുപിയില്‍ കോണ്‍ഗ്രസ് 26 സീറ്റ് നേടും; ആഭ്യന്തര കണക്കെടുപ്പില്‍ തെളിഞ്ഞത്... 2009 ആവര്‍ത്തിക്കുംയുപിയില്‍ കോണ്‍ഗ്രസ് 26 സീറ്റ് നേടും; ആഭ്യന്തര കണക്കെടുപ്പില്‍ തെളിഞ്ഞത്... 2009 ആവര്‍ത്തിക്കും

English summary
No Southern Friends For BJP, Except in Tamil Nadu, Has Party Betting Big on Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X