കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സർക്കാരിനെതിരെ യശ്വന്ത് സിൻഹ വീണ്ടും.. മാന്ദ്യത്തിന് ഉത്തരവാദി എൻഡിഎ സർക്കാർ മാത്രം!

  • By Anamika
Google Oneindia Malayalam News

ദില്ലി: മോദി സര്‍ക്കാര്‍ വരുത്തിവെച്ച സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് തുറന്നടിച്ച ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ വീണ്ടും. ബിജെപിയില്‍ അഭിപ്രായം പറയാന്‍ വേദിയില്ലെന്ന് യശ്വന്ത് സിന്‍ഹ അഭിപ്രായപ്പെട്ടു. ബിജെപി നേതാക്കള്‍ക്ക് അഭിപ്രായം തുറന്ന് പറയാന്‍ ഭയമാണ്. മുതിര്‍ന്ന നേതാവ് കൂടിയായ താന്‍ സുപ്രധാന വിഷയങ്ങളില്‍ അഭിപ്രായം അറിയിക്കാന്‍ മോദിയെ കാണാന്‍ ശ്രമം നടത്തിയെങ്കിലും അദ്ദേഹം തയ്യാറായില്ലെന്നും സിന്‍ഹ പറയുന്നു. പാര്‍ട്ടിയില്‍ പറയാന്‍ വേദി ഇല്ലാത്തത് കൊണ്ടാണ് തനിക്ക് മാധ്യമങ്ങളോട് പറയേണ്ടി വരുന്നതെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.

ദിലീപ് അത് ചെയ്യില്ല.. സത്യം മറ്റെന്തോ ആണ്..! പോലീസിന് തെറ്റ് പറ്റാം.. ദിലീപിന് കട്ട സപ്പോര്‍ട്ട്‌ദിലീപ് അത് ചെയ്യില്ല.. സത്യം മറ്റെന്തോ ആണ്..! പോലീസിന് തെറ്റ് പറ്റാം.. ദിലീപിന് കട്ട സപ്പോര്‍ട്ട്‌

bjp

രാജ്യത്തെ സമ്പദ്ഘടനയില്‍ മാന്ദ്യമല്ല, മരവിപ്പാണ് ഉള്ളത്. ഇന്നത്തെ സാമ്പത്തിക അസ്ഥിരതയ്ക്ക് യുപിഎ സര്‍ക്കാരിനെ കുറ്റം പറയാന്‍ സാധിക്കില്ല. ശരിയായ രീതിയില്‍ കണക്കാക്കിയാല്‍ വളര്‍ച്ചാ നിരക്ക് ഇനിയും കുറയുമെന്നും സിന്‍ഹ തുറന്നടിച്ചു. 40 മാസത്തെ ഭരണത്തിന് ശേഷവും സാമ്പത്തിക അസ്ഥിരത ശരിയാക്കാന്‍ എന്‍ഡിഎയ്ക്ക് സാധിച്ചിട്ടില്ലെന്നും യശ്വന്ത് സിന്‍ഹ തുറന്നടിച്ചു. സാമ്പത്തിക മാന്ദ്യത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ബിജെപി സര്‍ക്കാരിന് ആണെന്നും സിന്‍ഹ വിമര്‍ശനം ഉന്നയിച്ചു.

English summary
Yashwant Sinha against Modi government again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X