സഹായങ്ങൾക്കു നന്ദി !!! ഇനി ഇതുപോലെ ആവർത്തിക്കരുത്!!! ഉദ്യോഗസ്ഥർക്ക് യോഗിയുടെ താക്കീത്
യോഗിയുടെ സന്ദർശനത്തിനു മുന്നോടിയായി സോഫയും ഏസിയും വീടുകളിൽ കൊണ്ടു വന്നിരുന്നു.
ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സ്ഥാനമേറ്റത്തിനു ശേഷം വിവാദങ്ങൾ അദ്ദേഹത്തെ പിൻതുടന്നുകൊണ്ടിരുന്നു. മുഖ്യമന്ത്രി സന്ദർശിക്കാൻ പോകുന്ന വീട്ടുകളിൽ സോഫയും ഏസിയും മറ്റു സൗകര്യങ്ങൾ ഒരുക്കുക. സന്ദർശനം കഴിയുമ്പോൾ തിരിച്ചു കൊണ്ടു പോകുക ഇതാണ് യുപിയിൽ കണ്ടു വരുന്ന കാഴ്ച.
രാജ്യത്തിനു വേണ്ടി ജീവൻ നൽകിയ ബിഎസ്എഫ് ജവാൻ പ്രേംസാഗിന്റെ വീട്ടിൽ യോഗി സന്ദർശിക്കാനെത്തിയപ്പോൾ പതിവും പോലെ സൗകര്യങ്ങൾ ഒരുക്കാൻ ഉദ്യോഗസ്ഥർ പണിപ്പെട്ടു. സോഫയും ഏസിയും ചവിട്ടുമെത്തയുംമെല്ലാം വീട്ടിൽ എത്തിച്ചു. എന്നാൽ ഏവരേയും ഞെട്ടിച്ചത് യോഗിയുടെ വാക്കുകളായിരുന്നു. ഞങ്ങൾ തറയിൽ ഇരുന്നു ശീലിച്ചവരാണ് സോഫയും ഒന്നും വേണ്ടാ... തറയിൽ ഇരുന്നോളം .ഇനി ഇതുപോലുള്ള സൗകര്യങ്ങൾ ഒന്നും ഒരുക്കേണ്ട യോഗി ഉദ്യോഗസ്ഥർക്ക് താക്കീതു നൽകി.

വീരമൃത്യു വരിച്ച ബിഎസ്എഫ് ജവാന്റെ വീടു സന്ദർശനത്തിനു സോഫയും ഏസിയും കൊണ്ടു വരുകയും യോഗിയുടെ സന്ദർശനത്തിനു ശേഷം തിരികെ കൊണ്ടുപോയതെന്നുള്ള വീട്ടുകാരുടെ ആരോപണം നാണക്കേടു സൃഷ്ടിച്ചിരുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ സന്ദർശന സമയത്ത് ദളിതരോട് കുളിച്ചു വൃത്തിയായി നിൽക്കാൻ ഷാപൂവും സോപ്പും കൊടുത്തത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.












Click it and Unblock the Notifications