Get Updates
Get notified of breaking news, exclusive insights, and must-see stories!

അടവുകള്‍ കയ്യിലിരിക്കട്ടെ;ചിന്നമ്മയ്ക്ക് എസിയുമില്ല ജയില്‍ മാറ്റവുമില്ല!!വെളിപ്പെടുത്തല്‍ പുറത്ത്‌

വിവരാവകാശത്തിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ശശികലയ്ക്ക് പ്രത്യേക സൗകര്യങ്ങളോ ജയില്‍ മാറ്റമോ അനുവദിക്കില്ലെന്ന് പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍. ജയിലില്‍ എഐംഡിഎംകെ ജനറല്‍ സെക്രട്ടറിയ്ക്ക് പ്രത്യേക സൗകര്യങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്നും തമിഴ്‌നാട്ടിലെ ജയിലില്‍ നിന്ന് മാറ്റുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ തള്ളിക്കളയുകയായിരുന്നു.

അഡ്വ. എം പി രാജവേലായുധം സമര്‍പ്പിച്ച വിവരാവകാശത്തിലാണ് പരപ്പന അഗ്രഹാര ജയില്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് ഇത്തരം നീക്കങ്ങള്‍ നടക്കുന്നില്ലെന്നും ജയില്‍ മാറ്റത്തിന് വേണ്ടി അപേക്ഷ ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയത്. ശശികലയുടെ ബന്ധുക്കളായ ഇളവരളി, വിഎന്‍ സുധാകരന്‍ എന്നിവര്‍ക്ക് വേണ്ടിയും ഇത്തരം ശുപാര്‍ശകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

sasikala

ഫെബ്രുവരി 20 ന് അഡ്വ. എം പി രാജവേലായുധത്തിന് പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ലഭിച്ച മറുപടിയില്‍ എഐഎഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരനെ ജയിലില്‍ വച്ച് കാണാന്‍ ശശികലയെ അനുവദിച്ചുവെന്നും 35-40 മിനിറ്റ് സംസാരിച്ചു വിവരാവകാശത്തിന് മറുപടി ലഭിച്ചിട്ടുണ്ട്. ടിവി ഒഴികെ ശശികലയ്ക്ക് കട്ടില്‍, കിടക്ക, ഫാന്‍, എസി, പ്രത്യേകം കുളിമുറി എന്നിവ നല്‍കിയിട്ടില്ലെന്നും ജയില്‍ അധികൃതര്‍ നല്‍കിയ മറുപടിയില്‍ ചൂണ്ടിക്കാണിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+