കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഗന്‍ റെഡ്ഡിയുടെ മോഹം നടന്നില്ല; തടയിട്ടത് ബിജെപി, ആന്ധ്രപ്രദേശ് വീണ്ടും തിരഞ്ഞെടുപ്പിലേക്കോ?

Google Oneindia Malayalam News

ദില്ലി: ആന്ധ്രപ്രദേശില്‍ ഇത്തവണ വന്‍ വിജയം നേടിയ പാര്‍ട്ടിയാണ് ജഗന്‍ മോഹന്‍ റെഡ്ഡി നയിക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 22 സീറ്റും നേടിയ പാര്‍ട്ടിക്ക് ഒരൊറ്റ ലക്ഷ്യമേ ഉള്ളൂ. മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് സാധിക്കാതെ പോയ ലക്ഷ്യം. ആന്ധ്രാ പ്രദേശിന് പ്രത്യേസ സംസ്ഥാന പദവി നേടിയെടുക്കുക... എന്‍ഡിഎ പാളയിത്തിലായിരുന്ന ടിഡിപി സഖ്യം വിടാന്‍ കാരണം സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ്.

അന്ന് ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജഗന്റെ പാര്‍ട്ടിയിലെ മുഴുവന്‍ എംപിമാരും രാജിവെച്ചിരുന്നു. ഇപ്പോഴത്തെ പുതിയ വിഷയം ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കാന്‍ സാധിക്കില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാര്‍ കൂട്ടത്തോടെ രാജിവെക്കുമോ എന്നതാണ് ചര്‍ച്ച. അങ്ങനെ സംഭവിച്ചാല്‍ ആന്ധ്രയില്‍ വീണ്ടും രാഷ്ട്രീയ കോലാഹലത്തിന് കാരണമാകും. വിശദാംശങ്ങള്‍ ഇങ്ങനെ....

 നായിഡുവിന് സാധിക്കാതെ പോയ ലക്ഷ്യം

നായിഡുവിന് സാധിക്കാതെ പോയ ലക്ഷ്യം

ചന്ദ്രബാബു നായിഡുവിന് സാധിക്കാതെ പോയ ലക്ഷ്യം താന്‍ നേടിയെടുക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ജഗന്‍ മോഹന്‍ റെഡ്ഡി ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ മോഹം പൊലിയുകയാണ്. എല്ലാ എംപിമാരും ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി നേടിയെടുക്കാന്‍ പ്രവര്‍ത്തിക്കണമെന്ന് ജഗന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

ഒരു സംസ്ഥാനത്തിനും കൊടുക്കില്ല

ഒരു സംസ്ഥാനത്തിനും കൊടുക്കില്ല

ആന്ധ്ര പ്രദേശിന് മാത്രമല്ല, ഒരു സംസ്ഥാനത്തിനും പ്രത്യേക പദവി നല്‍കില്ലെന്നാണ് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ വ്യക്തമാക്കിയത്. ജെഡിയു അംഗം കൗശലേന്ദ്ര കുമാറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഒട്ടേറെ സംസ്ഥാനങ്ങളില്‍ നിന്ന് ഈ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഒരു സംസ്ഥാനത്തിനും പദവി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വിശദീകരിച്ചു.

ഏഴ് സംസ്ഥാനങ്ങള്‍

ഏഴ് സംസ്ഥാനങ്ങള്‍

ബിഹാര്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഒഡീഷ, രാജസ്ഥാന്‍, തെലങ്കാന, ആന്ധ്ര പ്രദേശ്.... ഇത്രയും സംസ്ഥാനങ്ങളില്‍ നിന്ന് പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ട് അപേക്ഷ കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. ഒരു സംസ്ഥാനത്തിനും ഇപ്പോള്‍ പ്രത്യേക പദവി നല്‍കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.

മുഴുവന്‍ അംഗങ്ങളും രാജിവെച്ചപ്പോള്‍...

മുഴുവന്‍ അംഗങ്ങളും രാജിവെച്ചപ്പോള്‍...

കഴിഞ്ഞ ലോക്‌സഭയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന് അഞ്ച് അംഗങ്ങളാണുണ്ടായിരുന്നത്. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് അഞ്ച് അംഗങ്ങളും കഴിഞ്ഞവര്‍ഷം രാജിവെച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇത്തവണ പാര്‍ട്ടിക്ക് 22 അംഗങ്ങളുണ്ട്. രണ്ടു പേര്‍ രാജ്യസഭിയിലും. ഇവര്‍ കൂട്ടത്തോടെ രാജിവെക്കുമോ അതോ ലക്ഷ്യം നേടാന്‍ സമ്മര്‍ദ്ദം ശക്തമാക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.

 പദവികള്‍ ജഗന്‍ നിരസിച്ചേക്കും

പദവികള്‍ ജഗന്‍ നിരസിച്ചേക്കും

ജഗന്റെ പാര്‍ട്ടിയെ കൂടെ നിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ സാന്നിധ്യം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഇതിന്റെ ഭാഗമായിട്ടാണ് ലോക്‌സഭാഡെപ്യൂട്ടി സ്പീക്കര്‍ പദവി വൈഎസ്ആര്‍ കോണ്‍ഗ്രസിന് നല്‍കാമെന്ന് ബിജെപി സമ്മതിച്ചത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ജഗന്‍ ബിജെപിയുടെ വാഗ്ദാനം നിരസിച്ചേക്കും.

ലോക്‌സഭയിലെ നാലാം കക്ഷി

ലോക്‌സഭയിലെ നാലാം കക്ഷി

ബിജെപി, കോണ്‍ഗ്രസ്, ഡിഎംകെ എന്നീ കക്ഷികള്‍ കഴിഞ്ഞാല്‍ ലോക്‌സഭയിലെ പ്രധാന കക്ഷി വൈഎസ്ആര്‍ കോണ്‍ഗ്രസാണ്. ബിജെപിയില്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡെപ്യൂട്ടി സ്പീക്കര്‍ പദവി വൈഎസ്ആര്‍ കോണ്‍ഗ്രസ് നിരസിച്ചത്. എന്നാല്‍ കേന്ദ്രം നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ അടുത്ത നീക്കം എന്താകുമെന്നത് നിര്‍ണായകമാണ്. പഴയ പോലെ രാജിയില്‍ കലാശിച്ചാല്‍ ആന്ധ്രയില്‍ തിരഞ്ഞെടുപ്പ് വരും.

കോണ്‍ഗ്രസ് നല്‍കിയ ഉറപ്പ്

കോണ്‍ഗ്രസ് നല്‍കിയ ഉറപ്പ്

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബിജെപിയാണ് അധികാരത്തിലെത്തിയത്. കേവല ഭൂരിപക്ഷം ലഭിച്ചതിനാല്‍ ബിജെപിക്ക് ആരുടെയും സഹായം ആവശ്യമില്ലാതെ ഭരണം നടത്താം. ഈ സാഹചര്യത്തില്‍ ജഗന്റെ സമ്മര്‍ദ്ദം ഫലം കാണുക പ്രയാസമാണ്.

കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചു; കേന്ദ്രനേതാക്കളുടെ അനുമതി, പ്രഖ്യാപനത്തില്‍ ഒപ്പിട്ട് അംഗങ്ങള്‍കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചു; കേന്ദ്രനേതാക്കളുടെ അനുമതി, പ്രഖ്യാപനത്തില്‍ ഒപ്പിട്ട് അംഗങ്ങള്‍

English summary
No special status for Andhra; Nirmala Sitharaman Says in Lok Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X