Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരക്ഷയുടെ 'മോഡി' കൂട്ടാനില്ലെന്ന് കേന്ദ്രം

ദില്ലി: തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്ക് സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ് പി ജി) സുരക്ഷ വേണമെന്ന ബി ജെ പിയുടെ ആവശ്യം സര്‍ക്കാര്‍ തള്ളി. മോഡിക്ക് എസ് പി ജിയുടെ സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്നും ഇപ്പോള്‍ തന്നെ ആവശ്യത്തിന് സുരക്ഷ നല്‍കുന്നുണ്ട് എന്നുമാണ് ഇത് സംബന്ധിച്ച് കേന്ദ്രത്തിന്റെ വിശദീകരണം. ആഭ്യന്തര സഹമന്ത്രി ആര്‍ പി എന്‍ സിംഗ് മാധ്യമപ്രവര്‍ത്തരെ അറിയിച്ചതാണ് ഇക്കാര്യം.

ഇപ്പോള്‍ത്തന്നെ മോഡിക്ക് ആവശ്യത്തിന് സുരക്ഷ നല്‍കുന്നുണ്ട്. എന്തൊക്കെ സുരക്ഷ ആവശ്യമുണ്ടോ അതൊക്കെ മോഡിക്ക് നല്‍കി വരുന്നുണ്ട് - സിംഗ് പറഞ്ഞു. ഹുങ്കാര്‍ റാലിയുമായി ബന്ധപ്പെട്ട് പട്‌നയില്‍ സീരിയല്‍ ബോംബ് സ്‌ഫോടനങ്ങള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് നരേന്ദ്രമോഡിക്ക് പ്രധാനമന്ത്രിക്ക് നല്‍കുന്ന സുരക്ഷ നല്‍കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടത്.

Modi

കനത്ത സുരക്ഷയാണ് മോഡിക്ക് നല്‍കി വരുന്നത്. അദ്ദേഹം സ്ഥലത്തെത്തുന്നതിന് മുന്‍പ് തന്നെ സുരക്ഷാ സംഘം വേണ്ട പരിശോധനകള്‍ നടത്തുന്നുണ്ട്. മോഡിക്ക് എസ് പി ജി സുരക്ഷ നല്‍കുന്ന കാര്യം മന്ത്രി തള്ളിക്കളഞ്ഞു. പ്രധാനമന്ത്രി, മുന്‍ പ്രധാനമന്ത്രി, ഇവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് മാത്രമേ എസ് പി ജി സുരക്ഷ നല്‍കാന്‍ നിയമമുള്ളൂ - മന്ത്രി വിശദീകരിച്ചു.

ഇക്കാര്യങ്ങളെല്ലാം ബി ജെ പിക്ക് അറിയാം. എന്നാല്‍ മോഡിയുടെ സുരക്ഷയുടെ പേരില്‍ അവര്‍ രാഷ്ട്രീയം കളിക്കുകയാണ് - സിംഗ് കുറ്റപ്പെടുത്തി. ബീഹാറില്‍ നടന്ന സ്‌ഫോടനങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാറിനെയും നിതീഷ് കുമാറിന്റെ സംസ്ഥാന സര്‍ക്കാരിനെയും ബി ജെ പി കുറ്റപ്പെടുത്തിയിരുന്നു. തങ്ങളുടെ നേതാവിന് കുറ്റമറ്റ സുരക്ഷ ലഭിക്കണം എന്നതാണ് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടിയുടെ ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+