കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീ‍ഡിപ്പിക്കുന്നത് അപരിചിതരല്ല പരിചയക്കാര്‍: ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ പീഡനക്കേസുകള്‍ സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്. 2017ല്‍ മാത്രം രാജ്യത്ത് 32,559 പീഡനക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതില്‍ 93.1% കേസുകളിലും ഇരകള്‍ക്ക് അറിയാവുന്ന വ്യക്തികള്‍ തന്നെയാണ് പ്രതിസ്ഥാനത്തുള്ളത്. രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ‍്സ് ബ്യൂറോയുടെ കണക്ക് പുറത്തുവരുന്നത്.

പൊന്നാമറ്റം വീട്ടിലെ ആ നിര്‍ണായക ഡയറി കാണാതായി ? അന്നമ്മയുടെ ആഭരണങ്ങളും ജോളി കൈക്കലാക്കി?പൊന്നാമറ്റം വീട്ടിലെ ആ നിര്‍ണായക ഡയറി കാണാതായി ? അന്നമ്മയുടെ ആഭരണങ്ങളും ജോളി കൈക്കലാക്കി?

 ബന്ധുക്കളും സുഹൃത്തുക്കളും

ബന്ധുക്കളും സുഹൃത്തുക്കളും

30,299 പീഡനക്കേസുകളില്‍ 3,155 കേസുകളിലും പീഡനമേല്‍ക്കുന്നത് കുടുംബാംഗങ്ങളില്‍ നിന്നാണ്. 16, 591 കേസുകളില്‍ കുടുംബ സുഹൃത്തുക്കള്‍, സമീപവാസികള്‍, തൊഴിലുടമകള്‍ എന്നിവരാണ് പ്രതിസ്ഥാനത്തുള്ളത്. ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍, ലിവിന്‍ പാര്‍ട്ണര്‍മാര്‍, ഇരകളുടെ പിരിഞ്ഞുകഴിയുന്ന പങ്കാളികള്‍ എന്നിവരാണ് 10, 533 kകേസുകളിലും പ്രതികളായിട്ടുള്ളത്. 2015ല്‍ റിപ്പോര്‍ട്ട് ചെയ്തു കേസുകളെ അപേക്ഷിച്ച് അറിയുന്ന വ്യക്തികളില്‍ നിന്നുള്ള ലൈംഗിക കുറ്റകൃത്യങ്ങളില്‍ 95 ശതമാനം വര്‍ധിച്ചതായും ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ വ്യക്തമാക്കുന്നു.

 മുന്നില്‍ മധ്യപ്രദേശ്

മുന്നില്‍ മധ്യപ്രദേശ്

2017ല്‍ ഇന്ത്യയില്‍ ഏറ്റവുമധികം പീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മധ്യപ്രദേശില്‍ നിന്നാണ്. 5,562 കേസുകളാണ് സംസ്ഥാനത്ത് മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 97.5 ശതമാനം കുറ്റകൃത്യങ്ങളിലും ഇരയ്ക്ക് പരിചയമുള്ളയാളാണ് കുറ്റവാളി. ലൈംഗിക കുറ്റകൃത്യങ്ങളില്‍ രണ്ടാം സ്ഥാനത്ത് രാജസ്ഥാനുള്ളത്. സംസ്ഥാനത്ത് 2017ല്‍ മാത്രം 3,305 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പീഡനക്കേസുകളില്‍ 98.1 ശതമാനം കേസുകളും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരെയുള്ളതാണ്. മണിപ്പൂരില്‍ 40 ഓളം കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

പ്രതിസ്ഥാനത്ത് ആണ്‍സുഹൃത്തും തൊഴിലുടമയും

പ്രതിസ്ഥാനത്ത് ആണ്‍സുഹൃത്തും തൊഴിലുടമയും


2018ല്‍ ഗ്ലാസ്ഗോ സര്‍വ്വകലാശാല നടത്തിയ പഠനം അനുസരിച്ച് സ്കോട്ട് ലന്റിലെ 991 സ്ത്രീകളും ലൈംഗിക അതിക്രമമോ പീഡനമോ നേരിട്ടവരാണ്. എന്നാല്‍ 90 ശതമാനം കുറ്റവാളികളും ഇരകള്‍ക്ക് പരിചിതരാണ്. ഇവര്‍ ആണ്‍സുഹൃത്ത്, കാമുകന്‍, ഭര്‍ത്താവ്, കുടുംബം, തൊഴിലുടമ, സമീപവാസി എന്നിവരില്‍ ആരെങ്കിലും ആയിരിക്കുമെന്നും പഠനം വ്യക്തമാക്കുന്നു. ഇതിന്പുറമേ രാജ്യത്തെ 19 പ്രധാന നഗരങ്ങളിലായി റിപ്പോര്‍ട്ട് ചെയ്ത 8,876 ലൈംഗികാതിക്രമ കേസുകളില്‍ സ്ത്രീകളുടെ മാന്യതയ്ക്ക് ക്ഷതം വരുത്തുന്ന തരത്തില്‍ അതിക്രമത്തിന് ഇരയാകുന്നുവെന്നും ഗ്ലാസ്കോ സര്‍വ്വകലാശാല പഠനം തെളിയിക്കുന്നു.

English summary
No Stranger to Crime: 93% molestation cases in India Committed by Persons Known to the Victim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X