കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"ഏത് മണ്ടൻ കോടതിക്കും ശിക്ഷിക്കാനാകില്ല... ഞാൻ പരമശിവൻ", നിത്യാനന്ദയുടെ വൈറൽ വീഡിയോ കാണാം!!

Google Oneindia Malayalam News

ദില്ലി: ബലാത്സംഗ കേസിലെ പ്രതിയായി രാജ്യം വിട്ട ആൾദൈവം നിത്യാനന്ദയുടെ പാസ്പോർട്ട് റദ്ദാക്കിയതായി കഴിഞ്ഞ ദിവസമായിരുന്നു വാർത്തകൾ വന്നത്. അതിന് പിന്നാലെ നിത്യാന്ദയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു. ആര്‍ക്കും തൊടാനാകില്ലെന്നും ഒരു കോടതിക്കും തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ സാധിക്കില്ലെന്നും നിത്യാനന്ദ ആ വീഡിയോയിൽ പറയുന്നുണ്ട്.

ഇക്വഡോറില്‍ നിന്ന് വാങ്ങിയ ദ്വീപില്‍ കൈലാസ എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായി നിത്യാനന്ദ നേരത്തെ വ്യക്തമാക്കിയിരുന്നു. 'ഭൂമിയിലെ മഹത്തായ ഹിന്ദു രാജ്യം' എന്നാണ് കൈലാസയെ കുറിച്ച് നിത്യാനന്ദ വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നത്. പ്രധാനമന്ത്രിയും മന്ത്രിസഭയുമെല്ലാമുള്ള പരമാധികാര റിപ്പബ്ലിക് ആണിതെന്നും നിത്യാനന്ദയുടെ ബെബ്‌സൈറ്റ് അവകാശപ്പെടുന്നുണ്ട്. രാജ്യത്ത് പ്രത്യേക കൊടിയും, രണ്ട് തരത്തിലുള്ള പാസ്പോർട്ടുമുണ്ട്. എന്നാണ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയത്.

കോടതിക്കെതിരെ വെല്ലുവിളി

കോടതിക്കെതിരെ വെല്ലുവിളി

ഇതിന് പിന്നാലെയാണ് പാസ്പോർട്ട് റദ്ദാക്കതുന്നതടക്കമുള്ള നടപടികൾ ഇന്ത്യ കൊക്കൊണ്ടത്. ഇതിന് പിന്നാലെയാണ് വീണ്ടും മറ്റൊരു വീഡിയോയുമായി നിത്യാനന്ദ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. സത്യവും യാഥാര്‍ത്ഥ്യവും തുറന്നുകാട്ടി നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ എന്റെ സത്യസന്ധത തെളിയിക്കും. എന്നെ ആര്‍ക്കും തൊടാന്‍ സാധിക്കില്ല. സത്യം വെളിപ്പെടുത്തുന്നതിനായി ഒരു മണ്ടന്‍ കോടതിക്കും എന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ല. എനിക്ക് നിങ്ങളോട് സത്യം പറയാന്‍ സാധിക്കും, ഞാന്‍ പരമ ശിവനാണ് എന്നാണ് വീഡിയോയിൽ നത്യാനന്ദ വെല്ലുവിളിക്കുന്നത്.

ഇക്വഡോർ ആ വാദം തള്ളി

ഇക്വഡോർ ആ വാദം തള്ളി

എന്നാൽ നിത്യാനന്ദ രാജ്യമുണ്ടാക്കിയെന്ന അവകാശ വാദത്തെ തള്ളി ഇക്വഡോർ എംബസി രംഗത്തെത്തിയിട്ടുണ്ട്. നിത്യാനന്ദയ്ക്ക് അഭയം നല്‍കുകയോ ദക്ഷിണ അമേരിക്കയില്‍ ഏതെങ്കിലും ഭൂമി വാങ്ങാന്‍ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇക്വഡോര്‍ വ്യക്തമാക്കി. ഇക്വഡോര്‍ എംബസി പുറത്തിറക്കിയ വാര്‍ത്ത കുറിപ്പിലാണ് അഭയം നല്‍കണമെന്നുള്ള നിത്യാനന്ദയുടെ അഭ്യര്‍ഥന തങ്ങള്‍ തള്ളിയതായി വ്യക്തമാക്കുന്നത്. നിത്യാനന്ദ പിന്നീട് ഹെയ്തിയിലേക്ക് പോയതായും റിപ്പോർട്ടുകളുണ്ട്.

ബ്ലൂ കോർണർ നോട്ടീസ്

ബ്ലൂ കോർണർ നോട്ടീസ്


അതേസമയം വിവാദ ഗോഡ്മാൻ നിത്യാനന്ദയെ കണ്ടെത്താൻ ബ്ലൂ കോർണർ നോട്ടീസ് തേടി ഗുജറാത്ത് പോലീസ് ഇന്റർപോളിനെ സമീപിച്ചിരുന്നു. ഇന്റർപോളിന്റെ ബ്ലൂ കോർണർ നോട്ടീസ് ലഭിക്കുന്നതിന് വേണ്ടിയുള്ള നോഡൽ ഏജൻസിയാണ് സിഐഡി. നിത്യാനന്ദ ഇപ്പോൾ എവിടെയാണെന്ന് കണ്ടെത്താൻ സിഐഡിക്ക് കത്ത് നൽകുമെന്ന് ഗുജറാതത് പോലീസ് വ്യക്തമാക്കിയിരുന്നു. കുറ്റകൃത്യം ചെയ്ത വ്യക്തി എവിടെയാണെന്ന് അന്വേഷിക്കുന്നതിന് രാജ്യങ്ങൾ‌ക്ക് ബ്ലൂ കോർണർ നോട്ടീസ് അത്യാവശ്യമാണ്.

ബലാത്സംഗം അടക്കമുള്ള കുറ്റകൃത്യങ്ങൾ

ബലാത്സംഗം അടക്കമുള്ള കുറ്റകൃത്യങ്ങൾ

രണ്ട് പെൺകുട്ടികളെ അഹമ്മദാബാദിലെ നിത്യാനന്ദയുടെ ആശ്രമത്തിൽ നിന്ന് കാണാതായതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസമാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ആശ്രമം പ്രവർത്തിക്കുന്നതിന് നിർബന്ധിത പിരിവ്, കുട്ടികളെ തട്ടികൊണ്ടുപോകൽ, തടവിലാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് നിത്യാനന്ദയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്.

2012ലും ബലാത്സംഗ കേസ്

2012ലും ബലാത്സംഗ കേസ്


2012ലും നിത്യാനന്ദയ്ക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവെക്കൽ തുടങ്ങിയ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ സംഭവിച്ചത് പോലെ തന്നെ അന്നും നിത്യാനന്ദ മുങ്ങി. പിന്നീട് അഞ്ച് ദിവസം കഴിഞ്ഞ് കോടതിയിലായിരുന്നു സ്വാമി പൊങ്ങിയത്. തുടർന്ന് അറസ്റ്റ് ചെയ്യപ്പെടുകയും റിമാൻഡിലാകുകയും ചെയ്യുകയായിരുന്നു.നിത്യാനന്ദ അറസ്റ്റിലായതോടെ അടുത്ത ശിഷ്യ ആരതി റാവു രംഗത്ത് വരികയും,അഞ്ചുവർഷം നിത്യാനന്ദയോടൊപ്പം ചെലവിട്ടകാലത്ത് താൻ അനുഭവിച്ച പീഡനങ്ങളെപ്പറ്റി അവർ തുറന്നുപറഞ്ഞിരുന്നു.

താന്ത്രിക് സെക്സ്, നഗ്നത..

താന്ത്രിക് സെക്സിനുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷം മാത്രമാണ് ഭക്തർക്ക് നിത്യാനന്ദയുടെ ആശ്രമത്തിൽ പ്രവേശിക്കാൻ പാടുള്ളൂ എന്ന പ്രത്യകതയും നിത്യാനന്ദയുടെ ആശ്രമത്തിലുണ്ടായിരുന്നു. ഭാരതത്തിന്റെ പ്രാചീന സംസ്കൃതിയുടെ ഭാഗമായ, സ്ത്രീപുരുഷ ആനന്ദാന്വേഷണങ്ങളുടെ പരമകാഷ്ഠയായ താന്ത്രിക് സെക്സ് അടക്കമുള്ള സങ്കേതങ്ങളിലൂടെ ഭക്തർക്ക് ആത്മീയവും മാനസികവും ശാരീരികവുമായ നിർവാണലബ്ധിക്കുള്ള പരിശ്രമങ്ങൾ ആശ്രമ പരിശീലന പരിപാടികളുടെ ഭാഗമാണ്. ഇതിന് വേണ്ട സമ്മത പത്രമാണ് ഭക്തരിൽ നിന്ന് വാങ്ങിയിരുന്നത്. ഈ പ്രവർത്തനങ്ങൾ വളരെ സങ്കീർണ്ണമാണെന്നും, പരിപൂർണമായ നഗ്നത, നഗ്നചിത്രങ്ങളുമായുള്ള പരിചയം, നഗ്നതയുടെ വീഡിയോ ഡെമോൺസ്‌ട്രേഷനുകൾ, ലൈംഗിക ബന്ധങ്ങളുടെ വീഡിയോ വിശദീകരണങ്ങൾ, ശാരീരികമായ അടുത്തിടപഴകലുകൾ എന്നിവയൊക്കെയായിരുന്നു നിത്യാനന്ദയുടെ ആശ്രമത്തിൽ നൽകിയിരുന്ന പരിശീലനങ്ങൾ.

English summary
No Stupid Court Can Prosecute Me, I’m Param Shiva, says Nithyananda in viral video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X