കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരക്കോടിയിലേറെ പേര്‍ എല്‍പിജി സബ്‌സിഡി ഉപേക്ഷിച്ചു; പത്ത് ലക്ഷംവരുമാനമുള്ളവര്‍ക്ക് ഇനി സബ്‌സിഡിയില്ല

Google Oneindia Malayalam News

ദില്ലി: പാചകവാത സബ്‌സിഡിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഇനി മുതല്‍ പാചക വാതക സബ്‌സിഡി ലഭിയ്ക്കില്ല.

പുതുവര്‍ഷദിനം മുതല്‍ ഈ തീരുമാനം നടപ്പിലാകും. കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ആദായകനികുതി റിട്ടേണിന്റെ അടിസ്ഥാനത്തിലാണ് എല്‍പിജി സബ്‌സിഡി നല്‍കണമോ വേണ്ടയോ എന്ന് തീരുമാനിയ്ക്കുക. ഉപഭോക്താവ് തന്നെയാണ് ഇത് സംബന്ധിച്ച സാക്ഷ്യപത്രം നല്‍കേണ്ടത്.

LPG

എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമാണ് എല്‍പിജി സ്വയം ഉപേക്ഷിയ്ക്കാനുള്ള പദ്ധതി നിലവില്‍ വന്നത്. ഇത് പ്രകാരം 57.40 ലക്ഷം ഉപഭോക്താക്കളാണ് ഇതുവരെ സബ്‌സിഡി ഉപേക്ഷിച്ചത്.

കുടുംബത്തിന്റെ വാര്‍ഷിക വരുമാനമാണ് സബ്‌സിഡിയുടെ കാര്യത്തില്‍ പരിശോധിയ്ക്കുക. പാചകവാതക കണക്ഷന്‍ ആരുടെ പേരിലാണെന്നത് മാത്രമായിരിയ്ക്കില്ല പരിഗണിയ്ക്കുക.

നിലവില്‍ രാജ്യത്ത് 16.35 കോടി എല്‍പിജി ഉഭോക്താക്കളുണ്ട്. 14.2 കിലോഗ്രാം തൂക്കമുള്ള സബ്‌സിഡി സിലിണ്ടറിന് 417.82 രൂപയാണ് ദില്ലിയില്‍ വില.

English summary
Tax payers with an annual income of more than Rs 10 lakh will not get subsidised LPG anymore, the government announced on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X