കാണാതായ ഇന്ത്യക്കാരെക്കുറിച്ച് കൃത്യമായ വിവരമില്ലെന്ന് ഇറാഖ്, ത്യാഗം സഹിച്ചും തിരച്ചില്‍ തുടരും!!

ഇന്ത്യ സന്ദര്‍ശനത്തിനിടെ വിദേശകാര്യമന്ത്രി ഇബ്രാഹിം അല്‍ ജാഫരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്

ദില്ലി: മൊസൂളില്‍ നിന്ന് ഐസിസ് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെക്കുറിച്ച് കൃത്യമായ വിവരമില്ലെന്ന് ഇറാഖ്. ഇറാഖ് വിദേശകാര്യമന്ത്രി ഇബ്രാഹിം അല്‍ ജാഫരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയപ്പോഴായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രതികരണം. ഇറാഖിലെ മൊസൂളില്‍ നിന്ന് 2014ല്‍ ഐസിസ് തട്ടിക്കൊണ്ടുപോയ 39 നിര്‍മാണ തൊഴിലാളികള്‍ ഇറാഖിലുണ്ടെന്ന് നേരത്തെ സുഷമാ സ്വരാജ് കാണാതായവരുടെ ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാല്‍ ഇവര്‍ ജീവനോടെയുണ്ടെന്ന് സ്ഥിരീകരണമില്ലെന്ന് നേരത്തെ തന്നെ ഇറാഖ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നിര്‍മാണ തൊഴിലാളികളായ ഇവരെ പാര്‍പ്പിച്ചിരുന്ന ജയില്‍ പൂര്‍ണ്ണമായി തകര്‍ന്നതോടെയാണ് ആശങ്ക വര്‍ധിച്ചത്.

ഇറാഖില്‍ കാണാതായ ഇന്ത്യക്കാരെ കണ്ടെത്തുന്നതിനായി തിരച്ചില്‍ നടത്തുന്നുണ്ടെന്നും കാണതായവരെക്കുറിച്ചുള്ള സര്‍ക്കാരിന്‍റെയും ബന്ധുക്കളുടേയും ആശങ്ക ഇറാഖി സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ ജാഫരി കാണാതായവര്‍ ജീവനോടെയുണ്ടെന്നത് സംബന്ധിച്ച് സ്ഥിരീകരണമില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യക്കാരെ കണ്ടെത്തുന്നതിനായി എന്ത് ത്യാഗം സഹിച്ചും തിരച്ചില്‍ തുടരുമെന്നും ജാഫരി കൂട്ടിച്ചേര്‍ത്തു.

മൊസ്യൂള്‍ ഐസിസില്‍ നിന്ന് പൂര്‍ണ്ണമായി മോചിപ്പിച്ചുവെന്ന് ഇറാഖ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്‍റെ നിര്‍ദേശപ്രകാരം വിജെ സിംഗ് ഇറാഖിലെ എര്‍ബില്‍ സന്ദര്‍ശിച്ച് ചില വൃത്തങ്ങളില്‍ നിന്ന് വിവരം ശേഖരിച്ചിരുന്നു. ഇതോടെ ഇന്ത്യക്കാര്‍ ബാദുഷ് ജയിലിലുണ്ടെന്ന വിവരമാണ് ലഭിച്ചിട്ടുള്ളത്. ഐസിസുമായി പോരാട്ടം നടന്നുകൊണ്ടിരിക്കുന്ന ബാദുഷ് പ്രദേശത്തെ ജയിലില്‍ പൂര്‍ണ്ണമായി തകര്‍ന്നതായുള്ള വിവരം പുറത്തുവന്നിരുന്നു ഇതോടെയാണ് വിഷയം വീണ്ടും സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നത്.

 ഒന്നും ശുഭ വാര്‍ത്തയായിരിക്കില്ല

ഒന്നും ശുഭ വാര്‍ത്തയായിരിക്കില്ല

ഇറാഖില്‍ നിന്ന് 2014ല്‍ കാണാതായ ഇന്ത്യക്കാര്‍ക്ക് ​എന്തുസംഭവിച്ചുവെന്ന കാര്യത്തില്‍ ഒരു സ്ഥിരീകരണവും പുറത്തുവന്നിട്ടില്ല. വിധി എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല, ആയിരക്കണക്കിന് ഇറാഖി പൗരന്മാരെയും രാജ്യത്ത് നിന്നുകാണാതായെന്നും ഇറാഖി അംബാസഡര്‍ പറയുന്നു. എന്നാല്‍ കാണാതായവരെ ഐസിസ് മനുഷ്യകവചമായും അടിമകളായും ഉപയോഗിക്കാനുള്ള സാധ്യതകളും ​അംബാസഡര്‍ ചൂണ്ടിക്കാണിക്കുന്നു. കാണാതായവര്‍ റഖയിലുണ്ടായിരിക്കാനുള്ള സാധ്യതയും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു.

ബാദുഷ് ജയിലിന്‍റെ അവശിഷ്ടങ്ങള്‍ മാത്രം

ബാദുഷ് ജയിലിന്‍റെ അവശിഷ്ടങ്ങള്‍ മാത്രം

ഇറാഖില്‍ നിന്ന് ഐസിസ് തട്ടിക്കൊണ്ടു പോയ 39 ഇന്ത്യന്‍ നിര്‍മാണ തൊഴിലാളികള്‍ ഐസിസ് നിയന്ത്രണത്തിലുള്ള ബാദുഷ് ജയിലിലുണ്ടെന്നാണ് നേരത്തെ ഇറാഖിലെ ചില വൃത്തങ്ങളെ ഉദ്ധരിച്ച് കേന്ദ്ര പ്രതിരോധ സഹമന്ത്രി വികെ സിംഗ് സുഷമാ സ്വരാജിനെ അറിയിച്ചത്. എന്നാല്‍ ഇന്ത്യക്കാരെ പാര്‍പ്പിച്ചിട്ടുള്ളതെന്ന് പറയപ്പെടുന്ന ബാദുഷ് ജയിലിന്റെ ചില അവശിഷ്ടങ്ങള്‍ മമാത്രമാണ് ഇന്നു ബാക്കിയുള്ളതെന്നാണ് ഇറാഖില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇറാഖിലെ ബാദുഷ് ജയിലിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും അവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നുംവിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചിരുന്നു. എന്നാല്‍ സുമാ സ്വരാജ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന ആരോപണവുമായി സുഷമാ സ്വരാജ് രംഗത്തെത്തിയിരുന്നു.

 ഇറാഖ് സഹായ വാഗ്ദാനം നല്‍കി

ഇറാഖ് സഹായ വാഗ്ദാനം നല്‍കി

കാണാതായ ഇന്ത്യക്കാരെ കണ്ടെത്താന്‍ ഇറാഖ് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. ഇതിനായുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം സഹമന്ത്രി വികെ സിങ് ഇറാഖിലെ ഇര്‍ബിലിലേക്കു പുറപ്പെട്ടിരുന്നു. എന്നാല്‍ കാണാതായ ഇന്ത്യക്കാരെക്കുറിച്ച് തനിക്ക് യാതൊരു വിവരവുമില്ലെന്ന് ഇറാഖിലെ ഭീകരവിരുദ്ധസേനാ ഉദ്യോഗസ്ഥനായ ബ്രിഗ്അബ്ദുള്‍ അമീന്‍ അല്‍ കസ്രാജി പറയുന്നു. ബാദുഷ് ജയിലില്‍ ഇപ്പോള്‍ യാതൊന്നും അവശേഷിക്കുന്നില്ലെന്നും അല്‍ കസ്രാജി പറഞ്ഞു.

ജീവിച്ചുവെന്നോ മരിച്ചുവെന്നോ വിവരമില്ല

ജീവിച്ചുവെന്നോ മരിച്ചുവെന്നോ വിവരമില്ല

ഇറാഖില്‍ നിന്ന് 2014 ല്‍ കാണാതായ 39 ഇന്ത്യക്കാര്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് സ്ഥിരീകരണമില്ലെന്ന് ഇന്ത്യയിലെ ഇറാഖ് അംബാസഡര്‍. ഇറാഖ് അംബാസഡര്‍ ഫക്രി അല്‍ ഇസ്സ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാഖില്‍ നിന്ന് കാണാതായ 39 ഇന്ത്യക്കാര്‍ ജീവിച്ചിരിക്കുന്നുവെന്നോ മരിച്ചുവെന്നോ സ്ഥിരീകരണമില്ലെന്നാണ് അംബാസഡര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇറാഖില്‍ നിന്ന് കാണാതായ ഇന്ത്യക്കാര്‍ ബാദുഷ് ജയിലില്‍ ഉണ്ടെന്ന് ഇറാഖില്‍ നിന്ന് മടങ്ങിയെത്തിയ ജനറല്‍ വികെ സിംഗിന് ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി സുഷമാ സ്വരാജ് അറിയിച്ചതിന് പിന്നാലെയാണ് ഇറാഖി അംബാസഡറുടെ പ്രതികരണം.

സുഷമ പറഞ്ഞത് കള്ളം !!

സുഷമ പറഞ്ഞത് കള്ളം !!

ഇറാഖില്‍ നിന്ന് കാണാതായ ഇന്ത്യക്കാരെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതിന് മുമ്പായി കാണാതാവര്‍ ബാദുഷ് ജയിലിലുണ്ടെന്ന് അറിയിച്ച സുഷമാ സ്വരാജിന്‍റെ നീക്കത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. സുഷമാ സ്വരാജിന്‍റെ നടപടി ബന്ധുക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

സിംഗിന് വിവരങ്ങള്‍ ലഭിച്ചത് എങ്ങനെ??

സിംഗിന് വിവരങ്ങള്‍ ലഭിച്ചത് എങ്ങനെ??

ഇറാഖില്‍ നിന്ന് കാണാതായ ഇന്ത്യക്കാര്‍ ബാദുഷ് ജയിലില്‍ ഉണ്ടെന്ന് ജൂലൈ 16നാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചത്. ഇറാഖില്‍ നിന്ന് കാണാതായ 39 ഇന്ത്യക്കാരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് സുഷമാ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാഖിലെ മൊസൂള്‍ നഗരം ഐസിസില്‍ നിന്ന് മോചിപ്പിച്ചുവെന്ന് ഇറാഖ് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ വികെ സിംഗ് എര്‍ബിലിലേയ്ക്ക് പോയിരുന്നുവെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി. ഇറാഖിലെ ചില വൃ‍ത്തങ്ങളില്‍ നിന്നാണ് കാണാതായ ഇന്ത്യക്കാര്‍ ബാദുഷ് ജയിലില്‍ ഉണ്ടെന്ന വിവരം വികെ സിംഗിന് ലഭിക്കുന്നത്. നിലവില്‍ ഐസിസ് നിയന്ത്രണത്തിലിരിക്കുന്ന ഉത്തരഇറാഖിലെ ഗ്രാമാണ് ബാദുഷ്.

മൊസൂള്‍ തിരിച്ചുപിടിച്ചു

മൊസൂള്‍ തിരിച്ചുപിടിച്ചു

ഐസിസില്‍ നിന്ന് ഒമ്പതുമാസം നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ മൊസൂള്‍ നഗരം തിരിച്ചു പിടിച്ചതായി ഇറാഖി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് 2014ല്‍ ഇറാഖില്‍ നിന്ന് കാണാതായ 39 ഇന്ത്യയക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യ ആരായുന്നത്. ഇറാഖിലെ ഇര്‍ബിലിലേയ്ക്ക് പോയ വികെ സിംഗിന് ഇറാഖി വൃത്തങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കാര്‍ ബാദുഷ് ജയിലില്‍ തടവില്‍ കഴിയുന്നുണ്ടെന്ന വിവരം ബന്ധുക്കള്‍ക്ക് കൈമാറുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+