കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലോക തോൽവി'; ബംഗാളിൽ അടപടലം പാളി സർവ്വേകൾ..കൂറ്റൻ ലീഡ് നേടി തൃണമൂൽ വിജയം

Google Oneindia Malayalam News

കൊൽക്കത്ത; നിയമസഭ തിരഞ്ഞെടുപ്പിൽ ബംഗാളിൽ മമതയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന് കാലിടറുമെന്നായിരുന്നു പുറത്തുവന്ന സർവ്വേകളിൽ പലതും പ്രവചിച്ചത്. ചില സർവ്വേകൾ ആകട്ടെ വിജയിക്കുമെന്ന് പ്രവചിച്ചെങ്കിലും നേരിയ ഭൂരിപക്ഷത്തിലായിരിക്കും അധികാരം പിടിക്കുകയെന്ന പ്രവചനങ്ങളും നടത്തി. എന്നാൽ സർവ്വേകളെയെല്ലാം തള്ളിക്കൊണ്ടുള്ള കൂറ്റൻ വിജയമാണ് തൃണമൂൽ നേടിയത്. ബംഗാളിലെ അടിയൊഴുക്കുകൾ കൃത്യമായി പ്രവചിക്കാൻ ഒരു സർവ്വേക്കും സാധിച്ചിരുന്നില്ല, പരിശോധിക്കാം.

mamata banergee

ടൈംസ് നൗ സിവോട്ടര്‍ നടത്തിയ അഭിപ്രായ സർവ്വേയിൽ 154 സീറ്റുകൾ വരെയയായിരുന്നു തൃണമൂലിന് പ്രവചിച്ചത്. ബിജെപിക്കാകട്ടെ 105 സീറ്റുകളും. കോൺഗ്രസ്-സിപിഎം സഖ്യം 33 സീറ്റുകൾ വരെ നേടുമെന്നും സർവ്വേ പ്രവചിച്ചു. അതേസമയം എബിപി -സി വോട്ടർ സർവ്വേയിൽ 158 സീറ്റുകൾ വരെ ലഭിച്ചേക്കുമെന്നായിരുന്നു അഭിപ്രായം ഉയർന്നത്. 106 സീറ്റുകൾ ബിജെപിക്കും കോൺഗ്രസ്-സിപിഎം സഖ്യത്തിന് 27 വരേയും മറ്റ് പാർട്ടികൾക്ക് നാല് വരേയുമായിരുന്നു പ്രവചനം.പീപ്പിൾസ് പൾസ് നടത്തിയ സർവ്വേയിൽ തൃണമൂൽ തകർന്നടിയുമെന്നായിരുന്നു ചൂണ്ടിക്കാണിച്ചത്. 96 സീറ്റ് വരെയാണ് പ്രവചിച്ചത്. ബിജെപി 184 സീറ്റുകൾ വരെ നേടുമെന്നും അഭിപ്രായം ഉയർന്നു. 18 സീറ്റായിരുന്നു കോൺഗ്രസ്-സിപിഎം സഖ്യത്തിന് പ്രവചിച്ചത്.

കൊവിഡ് വാക്‌സിനേഷന്‍ മൂന്നാംഘട്ടം രാജ്യത്ത് തുടരുന്നു; ചിത്രങ്ങള്‍ കാണാം

ബംഗാളില്‍ മൂന്നാം തവണയും തരംഗമായി മമത, 215 സീറ്റില്‍ തൃണമൂലിന്റെ തേരോട്ടംബംഗാളില്‍ മൂന്നാം തവണയും തരംഗമായി മമത, 215 സീറ്റില്‍ തൃണമൂലിന്റെ തേരോട്ടം

അതേസമയം എക്സിറ്റ് പോൾ സർവ്വേകളിൽ നാല് സർവ്വേകൾ ബിജെപിക്ക് കേവല ഭൂരിപക്ഷം മറികടക്കുമെന്ന പ്രവചനം നടത്തി.ഇന്ത്യ ടിവി-പീപ്പിൾസ് പൾസ്,ജൻ കി ബാത്ത്, റിപബ്ലിക്ക്-സിഎൻഎക്സ്, എബിപി -സിഎൻഎക്സ് എന്നീ എക്സിറ്റ് പോൾ സർവ്വേകളാണ് ബിജെപിക്ക് ഭരണം പ്രവചിച്ചത്. ഇന്ത്യ ടുഡേ ആക്സിസ് സർവ്വേ 147 സീറ്റുകൾ വരെയാണ് ബിജെപിക്ക് പ്രവചിച്ചത്. 294 അംഗ നിയമസഭയിൽ 148 സീറ്റുകളാണ് കേവല ഭൂരിപക്ഷം ലഭിക്കാൻ വേണ്ടത്.

ന്യൂസ് 24-ടുഡേസ് ചാണക്യ, ഇടിജി റിസർച്ച്, എബിപി-സിഎൻഎക്സ്, ടൈംസ് നൗ-സി വോട്ടർ, പി മാർക്ക് ,ടിവി ഭാരത്, ന്യൂസ് എക്സ് എന്നീ സർവ്വേളാണ് തൃണമൂൽ കോൺഗ്രസിന് വിജയം പ്രവചിച്ചത്. അതേസമയം ഒരു അഭിപ്രായ സർവ്വേകളും എക്സിറ്റ് പോൾ സർവ്വേകളും 185 ൽ കൂടുതൽ സീറ്റുകൾ തൃണമൂലിന് പ്രവചിച്ചിരുന്നില്ല.

ഈ സർവ്വേകളെയെല്ലാം തള്ളിക്കൊണ്ട് 213 സീറ്റുകൾ നേടിക്കൊണ്ടാണ് തൃണമൂലിന്റെ വിജയം. 2016 ൽ 211 സീറ്റുകളായിരുന്നു തൃണമൂൽ കോൺഗ്രസിന് ലഭിച്ചത്. ബിജെപിയാകട്ടെ പ്രവചനങ്ങൾക്ക് വിപരീതമായി 80 സീറ്റുകൾ പോലും തികച്ച് നേടിയില്ല. 77 സീറ്റുകളാണ് ബിജെപിക്ക് ആകെ ലഭിച്ചത്. കോൺഗ്രസ്-സിപിഎം സഖ്യത്തിന് ലഭിച്ചതാകട്ടെ ഒരു സീറ്റും.

സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള വോട്ട് വ്യത്യാസം 0.26 ശതമാനം മാത്രം,പക്ഷെ സീറ്റില്‍ അന്തരം 46സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള വോട്ട് വ്യത്യാസം 0.26 ശതമാനം മാത്രം,പക്ഷെ സീറ്റില്‍ അന്തരം 46

തിളങ്ങുന്ന മഞ്ഞ വസ്ത്രത്തില്‍ ബെഡ്‌റൂം ചിത്രങ്ങളുമായി അനിഷ് വിക്ടര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Sandheepanandha giri praises pinarayi vijayan

English summary
No survey predicated exact victory for TMC in bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X