കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തകര്‍ന്നുവീണ എഎന്‍-32 വിമാനത്തിലെ 13 പേരും മരിച്ചതായി റിപ്പോര്‍ട്ട്; 3 പേര്‍ മലയാളികള്‍

Google Oneindia Malayalam News

ദില്ലി: കാണാതവുകയും പിന്നീട് തകര്‍ന്നു വീണ നിലയില്‍ കണ്ടെത്തുകയും ചെയ്ത ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍-32 വിമാനത്താവളത്തിലുണ്ടായിരുന്ന 13 പേരും മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചവരുടെ ബന്ധുക്കളെ വ്യോമസേന ഇതിനോടകം തന്നെ വിവരം അറിയച്ചതായാണ് വാര്‍ത്താ എജന്‍സിയായ എഎന്‍ഐ റിപ്പോട്ട് ചെയ്യുന്നത്. വിമാനത്തിലുണ്ടായിരുന്നവരില്‍ 3 പേര്‍ മലയാളികളായിരുന്നു.

an32-

അരുണാചല്‍ ലിപോ മേഖലയിലെ വനത്തില്‍ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി വ്യോമസേന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഹെലിക്കോപ്ടറില്‍ നടത്തിയ തിരച്ചിലിലായിരുന്നു വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഹെലിക്കോപ്ടര്‍ ഇറക്കാന്‍ കഴിയാത്തതിനാലും കാലവസ്ഥ മോശമായതിനാലും ഇന്ന് രാവിലെയോടെയാണ് തിരച്ചില്‍ സംഘം വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ക്ക് സമീപത്ത് എത്തിയത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി സംഘം സ്ഥിരീകരിക്കുകയായിരുന്നു.

<strong> കോണ്‍ഗ്രസിന്‍റെ ന്യൂനപക്ഷ പ്രേമം തട്ടിപ്പ്; ഒരു മുസ്ലിമിനെപ്പോലും ജയിപ്പിച്ചില്ല: അബ്ദുള്ളക്കുട്ടി</strong> കോണ്‍ഗ്രസിന്‍റെ ന്യൂനപക്ഷ പ്രേമം തട്ടിപ്പ്; ഒരു മുസ്ലിമിനെപ്പോലും ജയിപ്പിച്ചില്ല: അബ്ദുള്ളക്കുട്ടി

തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി സ്ക്വാഡ്രന്‍ ലീഡര്‍ വിനോദ്, കൊല്ലം അഞ്ചല്‍ സ്വദേശി സര്‍ജന്‍റ് അനൂപ് കുമാര്‍, കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി കോര്‍പ്പറല്‍ എന്‍കെ ഷരിന്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മലയാളികള്‍. ജൂണ്‍ 3 നാണ് 13 ആസാമിലെ ജോഹാര്‍ട്ടില്‍ നിന്നും അരുണാചല്‍ പ്രദേശിലെ ഷിയോമി ജില്ലയിലെ മെച്ചുക്കുളയിലേക്ക് പുറപ്പെട്ടെ ഇന്ത്യന്‍ വ്യോമസേന വിമാനം കാണതാവുന്നത്.

<strong> ഇങ്ങനെ ഒറ്റപ്പെടുത്തുന്നത് വേദനിപ്പിക്കുന്നു: വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് പിസി ജോര്‍ജ്ജ്</strong> ഇങ്ങനെ ഒറ്റപ്പെടുത്തുന്നത് വേദനിപ്പിക്കുന്നു: വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് പിസി ജോര്‍ജ്ജ്

English summary
No survivers in AN-32 IAF Aircraft crash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X