കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ടാല്‍ കളര്‍ഫുള്‍, എന്നാല്‍ ഒര്‍ജിനലാണോ? പുത്തന്‍ നോട്ടുകളുടെ വ്യാജന്‍മാര്‍ വിലസുന്നു!

പുതിയ നോട്ടുകള്‍ പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെ തന്നെ വ്യാജ നോട്ടുകള്‍ ഇറങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. വ്യാജന്മാരെ കണ്ടെത്താന്‍ റിസര്‍വ് ബാങ്കില്‍ പോലും സംവിധാനമില്ലെന്നതാണ് സത്യം.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം : മൈക്രോചിപ്പ്, കനത്ത സുരക്ഷ... എന്തൊക്കെയായിരുന്നു പുത്തന്‍നോട്ടുകളെ കുറിച്ച് പടച്ചുവിട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ കളര്‍പ്രിന്റ് കൊണ്ടുവന്നാല്‍പോലും തിരിച്ചറിയില്ല. പറഞ്ഞുവരുന്നത് പുതിയ 1000, 500 നോട്ടുകളുടെ വ്യാജന്‍മാരെ കുറിച്ച് തന്നെ. പുതിയ നോട്ടുകളിലെ വ്യാജന്മാര്‍ വിലസുന്നുവെന്നതാണ് യാഥാര്‍ഥ്യം. വ്യാജന്മാരെ തിരിച്ചറിയാന്‍ സംവിധാനങ്ങളൊന്നുതന്നെ ഇല്ല.

നോട്ട് നിരോധനം മൂലം ചില്ലറക്ഷാമം കൊണ്ട് വലയുമ്പോഴാണ് ഇത്തരത്തില്‍ വ്യാജനോട്ടുകളും ജനങ്ങള്‍ക്ക് തലവേദനയാകുന്നത്. പുതിയ നോട്ടുകള്‍ പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെ തന്നെ വ്യാജ നോട്ടുകള്‍ ഇറങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. വ്യാജന്മാരെ കണ്ടെത്താന്‍ റിസര്‍വ് ബാങ്കില്‍ പോലും സംവിധാനമില്ലെന്നതാണ് സത്യം.

വ്യാജനെ തിരിച്ചറിയാന്‍ പറ്റുന്നില്ല

വ്യാജനെ തിരിച്ചറിയാന്‍ പറ്റുന്നില്ല

പുതിയ നോട്ടുകളുടെ കളര്‍ഫോട്ടോസ്റ്റാറ്റ് കൊണ്ടുവന്നാല്‍ പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്. ഇത് മുതലാക്കിയാണ് തട്ടിപ്പ് നടത്തുന്നതും. ബാങ്കുകളിലെ ക്യാഷ് കൗണ്ടറിലെ ജീവനക്കാര്‍ സെക്യൂരിറ്റി ത്രെഡും വാട്ടര്‍മാര്‍ക്കും പരിശോധിച്ചാണ് നോട്ടുകള്‍ തിരിച്ചറിയുന്നത്.

യന്ത്രങ്ങളില്ല

യന്ത്രങ്ങളില്ല

വ്യാജ നോട്ടുകളെ കണ്ടെത്തുന്ന കാര്യത്തില്‍ റിസര്‍വ് ബാങ്കും ഇന്ത്യന്‍ ബാങ്ക് അസോസിയേഷനും കടുത്ത അലംഭാവം കാണിക്കുന്നതായാണ് ആരോപണം. നിലവില്‍ കള്ളനോട്ട് കണ്ടെത്തുന്നതിനുള്ള ഉപകരണങ്ങളില്‍ പഴയ 500, 1000 രൂപ നോട്ടുകള്‍ തിരിച്ചറിയുന്നതിനുള്ള സംവിധാനമാണുള്ളത്.

കരാര്‍ വഴി

കരാര്‍ വഴി

500, 1000 നോട്ടുകള്‍ പുറത്തിറക്കിയിട്ട് ഒരുമാസം കഴിഞ്ഞിട്ടും വ്യാജന്മനാരെ കണ്ടെത്തുന്നതിന് സുരക്ഷാ സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടില്ല. ബാങ്കുകളില്‍ കള്ളനോട്ട് തിരിച്ചറിയാനുള്ള യന്ത്രം സ്ഥാപിക്കുന്നത് പുറം കരാര്‍ വഴിയാണ്. കരാറെടുത്ത സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ വൈകി. ചില ബാങ്കുകള്‍ നടപടി ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കിയിട്ടില്ല.

 ഇടപാടുകള്‍ നടക്കുന്നില്ല

ഇടപാടുകള്‍ നടക്കുന്നില്ല

തിരിച്ചറിയപ്പെടാന്‍ കഴിയാത്തതു കൊണ്ട് കള്ള നോട്ടുകള്‍ ബാങ്കുകളിലെത്താനും സാധ്യത ഏറെയാണ്. വ്യാജന്മാരെ കണ്ടെത്തുന്നതിന് വേണ്ട പരിശീലനം ലഭിച്ചിട്ടില്ലാത്തതിനാല്‍ ബാങ്കിലെ ജീവനക്കാരും വലയുന്നു. കാഷ് ഡെപ്പോസിറ്റ് മെഷീ നുകള്‍ക്ക് പുതിയ നോട്ടുകളുടെ സുരക്ഷാ മാനദണ്ഡം പരിചിതമല്ലാത്തതിനാല്‍ പണമിടപാടുനടത്തുമ്പോള്‍ മെഷീനുകള്‍ നോട്ടുകള്‍ തിരസ്‌കരിക്കുന്നതായും ഇടപാടുകാര്‍ പറയുന്നു.

 കാശ് പോകും

കാശ് പോകും

ഡിസംബര്‍ 30വരെ എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്ന വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ലെന്നും ആരോപണമുണ്ട്. മറ്റ് എടിഎമ്മുകള്‍ വഴി പണം പിന്‍വലിക്കുന്നവര്‍ക്ക് ചാര്‍ജ് ഈടാക്കിക്കൊണ്ടുള്ള സന്ദേശം ലഭിച്ചതായും പറയുന്നു.

English summary
No system for identify fake note. people in trouble.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X