Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീധനം ഒരു രൂപ, രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്കുശേഷം കുട്ടികള്‍ വേണ്ട!!

ജിന്ദ്: സ്ത്രീധനം ഇനി ഒരു രൂപയില്‍ കൂടുതല്‍ കൊടുക്കരുത്. രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ശേഷം കുട്ടികള്‍ വേണ്ട. ഇതെന്തു നിലപാടെന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. ഇതു ഹരിയാനയിലെ നാട്ടുക്കൂട്ടത്തിന്റെ തീരുമാനമാണ്. വിവാഹം കഴിഞ്ഞ് രണ്ട് പെണ്‍കുട്ടികള്‍ ഉണ്ടാവുകയാണെങ്കില്‍ കുട്ടികള്‍ വേണ്ടെന്ന് വെക്കാനാണ് ദമ്പതികളോട് നാട്ടുക്കൂട്ടത്തിന്റെ ഉത്തരവ്.

വിവാഹത്തിന് പെണ്ണിന്റെ വീട്ടുകാര്‍ ഒരു രൂപയില്‍ കൂടതല്‍ സ്ത്രീധനവും നല്‍കാന്‍ പാടില്ല. സ്ത്രീധനം എന്ന സമ്പ്രദായം ഇല്ലാതാക്കുക, ദുരഭിമാന കൊല തടയുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഖാപ് പഞ്ചായത്ത് ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചത്. സ്ത്രീധനം വാങ്ങാതെ നേരത്തെ തന്നെ മാതൃകയായ ദമ്പതികളെ പ്രത്യേകം ആദരിക്കുമെന്നും ബുറാ ഖാപ്പ് തലവന്‍ രജ്ബീര്‍ ബുറ അറിയിച്ചു.

dowry-money

ആഢംബര വിവാഹ ചടങ്ങ് വേണ്ടെന്നാണ് നാട്ടുക്കൂട്ടത്തിന്റെ തീരുമാനം. വിവാഹ ഘോഷയാത്രയില്‍ ഇനിമുതല്‍ 21പേര്‍ മാത്രം പങ്കെടുത്താല്‍ മതിയെന്നും പറയുന്നുണ്ട്. പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ച് വിടുന്നതോടെ രക്ഷിതാക്കള്‍ക്ക് സാമ്പത്തിക ബാദ്ധ്യതകളുണ്ടാകുന്നു.

ഇതുമൂലം പല പ്രശ്‌നങ്ങളുമാണ് ഉടലെടുക്കുന്നതെന്ന് നാട്ടുക്കൂട്ടം വിലയിരുത്തുന്നു. തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനം പുറപ്പെടുവിച്ചത്. കുടുംബത്തിലെ ആരെങ്കിലും മരണപ്പെട്ടാല്‍ 13ദിവസം ചടങ്ങുകള്‍ നടത്താറുണ്ട്. ഇതു വെട്ടിക്കുറച്ച് ഏഴ് ദിവസമാക്കിയെന്നും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+