മൂന്നാം മുന്നണി ഇല്ല; പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസ് വേണമെന്ന് തൃണമൂൽ
കോൺഗ്രസ് ഉൾപ്പടെ പ്രധാന പ്രതിപക്ഷ പാർട്ടികളും അവയുടെ പ്രധാന നേതാക്കളുമായുമെല്ലാം മമത ബാനർജി ചർച്ചകൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു
ന്യൂഡൽഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രതിപക്ഷ പാർട്ടികളെ സംബന്ധിച്ച് ഏറെ നിർണായകമാണ്. ബിജെപി ഒരിക്കൽകൂടി അധികാരത്തിൽ വരുന്നത് തടയേണ്ടത് ദേശീയ തലത്തിൽ ഓരോ പാർട്ടികളുടെയും കടമയായിട്ട് അവർ കരുതുന്നു. അതുകൊണ്ട് തന്നെ പ്രതിപക്ഷ ചേരിയിലെ പാർട്ടികളുമായി കൈകോർക്കാനും അവർ ഓരോരുത്തരും തയ്യാറാണ്. ദേശീയ തലത്തിൽ ഇപ്പോൾ ഈ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചിരിക്കുന്നത് മമത ബാനർജിയും തൃണമൂൽ കോൺഗ്രസുമാണ്. കോൺഗ്രസ് ഉൾപ്പടെ പ്രധാന പ്രതിപക്ഷ പാർട്ടികളും അവയുടെ പ്രധാന നേതാക്കളുമായുമെല്ലാം മമത ബാനർജി ചർച്ചകൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു.
സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ

ഇടക്കാലത്ത് കോൺഗ്രസിന് മാറ്റി നിർത്തി ഒരു മൂന്നാം മുന്നണിക്ക് മറ്റ് പാർട്ടികൾ ശ്രമം നടത്തിയിരുന്നെങ്കിലും പിന്നീട് ഇതിൽ നിന്ന് പിന്മാറിയിരുന്നു. കോൺഗ്രസില്ലാതെ ഒരു പ്രതിപക്ഷ ഐക്യം സാധ്യമാകില്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. കോൺഗ്രസില്ലാതെ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപീകരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ്. പാർട്ടി മുഖപത്രമായ ജാഗോ ബംഗ്ലയിലാണ് തൃണമൂൽ കോൺഗ്രസ് ഇക്കാര്യം പറയുന്നത്. എന്നാൽ മറ്റ് പാർട്ടികളോട് ബഹുമാനപൂർവ്വം കോൺഗ്രസ് പെരുമാറണമെന്നും ലേഖനത്തിൽ ഓർമ്മിപ്പിക്കുന്നു.
കേന്ദ്രത്തിൽ നിലവിലുള്ള ഭരണപരമായ വിതരണത്തിന് ബദലല്ലാതെ "മൂന്നാം ബദൽ" ആവശ്യമില്ലെന്നും തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി. "കോൺഗ്രസില്ലാത്ത സഖ്യത്തെക്കുറിച്ച് ഞങ്ങൾ ഒരിക്കലും സംസാരിക്കുന്നില്ല. ഏതെങ്കിലും മൂന്നാം ബദലിന് പകരം, ഒരു ബദൽ നൽകുക എന്നതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം," ടിഎംസി പ്രസ്താവിച്ചു.

അതേസമയം കഴിഞ്ഞ ദിവസം പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ യോഗം ചേർന്നപ്പോൾ തൃണമൂൽ കോൺഗ്രസിന്റെ അസാനിധ്യം ശ്രദ്ധേയമായിരുന്നു. മല്ലികാർജുണ ഖാർഗെയുടെ ഓഫീസിൽ നടന്ന യോഗത്തിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിരുന്നില്ലെന്നാണ് തൃണമൂൽ പറയുന്നത്. രാജ്യ താൽപര്യത്തിനുവേണ്ടി ബിജെപി ഇതര, മതേതര, ജനാധിപത്യ പാർട്ടികളുടെ ഐക്യത്തിന് തൃണമൂൽ കോൺഗ്രസ് ആത്മാർത്ഥത സംശയാതീതമാണെന്ന് കോൺഗ്രസിനെ ഓർമ്മിപ്പിച്ചു.

"ഞങ്ങളുടെ ബിജെപി വിരുദ്ധ നിലപാട് പാർലമെന്റിനകത്തും പുറത്തും സ്ഥാപിതമാണ്. എന്നാൽ പ്രത്യേക നിയമങ്ങളും പ്രക്രിയകളും പിന്തുടർന്ന് പ്രതിപക്ഷ ഐക്യം നടക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഒരു ഘോഷയാത്രയിൽ പങ്കെടുക്കാനുള്ള പെട്ടെന്നുള്ള ക്ഷണം പോലുള്ള പ്രവർത്തനങ്ങൾ തൃണമൂലിനെ സഹായിക്കില്ല, കോൺഗ്രസിനോടുള്ള ചൂടുള്ളതും തണുത്തതുമായ മനോഭാവം സ്വീകരിച്ചുകൊണ്ട്, തൃണമൂൽ പശ്ചിമബംഗാളിൽ ബിജെപിയെ സ്വന്തം ശക്തിയിൽ തോൽപ്പിച്ചു," തൃണമൂൽ കോൺഗ്രസ് പറഞ്ഞു.
അതേസമയം ദേശീയ രാഷ്ട്രീയത്തില്‍ സമൂലമായ മാറ്റം പ്രകടമാണ്. ബിജെപിക്കെതിരെ ഒരു പ്ലാറ്റ്‌ഫോം തയ്യാറാകുന്നു. കോണ്‍ഗ്രസും മമത ബാനര്‍ജിയും ശരദ് പവാറുമാണ് മുന്നിലുള്ളത്. ഇടതുപക്ഷവും ഈ ചേരിയില്‍ നില്‍ക്കുന്നു. മാത്രമല്ല, രാജ്യത്തെ ഒട്ടേറെ പ്രാദേശിക കക്ഷികളുടെ പിന്തുണയും ഇവര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഒരുമിച്ച് നിന്ന് അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കണം എന്നാണ് ഈ ഗ്രൂപ്പിന്റെ പൊതുവികാരം. അണിയറയില്‍ കോപ്പുകൂട്ടുന്നത് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ആണ് എന്നാണ് വാര്‍ത്തകള്‍.

നിത്യ ശത്രുക്കളായ സിപിഎമ്മും തൃണമൂല്‍ ഒന്നിക്കുന്നു എന്നതാണ് മമതയുടെ സഖ്യത്തിന്റെ പ്രത്യേകത. 2004ല്‍ യുപിഎ സര്‍ക്കാരില്‍ ഇടതുപക്ഷം എത്രത്തോളം ശക്തമായിരുന്നു അതേ രീതിയിലുള്ള പടയൊരുക്കമാണ് ഇടത് ലക്ഷ്യമിടുന്നത്. മൂന്നിടത്ത് ആദ്യം ഒരുക്കങ്ങള്‍ ആരംഭിക്കും. എന്നാല്‍ ഇത് ഏതൊക്കെ സംസ്ഥാനങ്ങളിലായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. ഇടതുപക്ഷം ഔദ്യോഗികമായിട്ടാണ് ദേശീയ തലത്തില്‍ തൃണമൂലിനൊപ്പം ചേരുന്നത്.
കേരളം, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ തൃണമൂലുമായി സഖ്യത്തിന് സിപിഎം തയ്യാറല്ല. ബംഗാളില്‍ പക്ഷേ മൃദുസമീപനത്തിലേക്ക് സിപിഎം മാറും. ഇവിടെ ദുര്‍ബലാവസ്ഥയിലാണ് പാര്‍ട്ടി. തൃണമൂലുമായി സഖ്യം വരാനും സാധ്യതയുണ്ട്. ബംഗാള്‍ തിരഞ്ഞെടുപ്പിലെ തോല്‍വിയാണ് സിപിഎമ്മിനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. തൃണമൂലിനെ ബിജെപിയുമായി താരതമ്യം ചെയ്തത് രാഷ്ട്രീയ അബദ്ധമായിട്ട് സിപിഎം അംഗീകരിക്കുകയും ചെയ്തു. മുസ്ലീങ്ങളെ ഇത് അകറ്റിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇടതുപക്ഷത്തിന്റെ കരുത്തുറ്റ വോട്ടുബാങ്കായിരുന്നു മുസ്ലീങ്ങള്‍. ഇതോടൊപ്പം ആ പ്രസ്താവന കാരണം ഇടതിന്റെ വോട്ട് കൂടി ചോര്‍ന്നുവെന്നാണ് കണ്ടെത്തല്‍.

1964ന് ശേഷം ബംഗാളില്‍ ഇടതുപാര്‍ട്ടികള്‍ക്ക് ഒറ്റ സീറ്റ് പോലുമില്ലാത്ത അവസ്ഥയാണ്. 2016ല്‍ 19.75 ശതമാനമായിരുന്നു വോട്ടു. ഇത്തവണ അത് 5.47 ശതമാനത്തിലേക്ക് വീണു. ബിജെമൂല്‍ എന്ന പ്രചാരണ വാക്യം സിപിഎമ്മിന്റെ നട്ടെല്ല് തന്നെ തകര്‍ത്തിരിക്കുകയാണ്. ബിജെപിയും തൃണമൂല്‍ ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന പ്രചാരണമാണ് വലിയ തിരിച്ചടിയായത്. ഇടതുപക്ഷം മതേതര വോട്ടുകളെ ഭിന്നിക്കാന്‍ ശ്രമിച്ചുവെന്ന തോന്നലാണ് ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയതെന്നാണ് സിപിഎം വിലയിരുത്തല്‍. ബിജെപിയെ പരാജയപ്പെടുത്താന്‍ ആരുമായും സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന് വെറ്ററന്‍ നേതാവ് ബിമന്‍ ബോസ് പറഞ്ഞു.
എന്നാൽ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വളരെ അകലെയാണ്. അടുത്ത വർഷം യുപി തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നു, പശ്ചിമ ബംഗാളിൽ ടിഎംസിയുടെ പ്രധാന വിജയത്തിന് ശേഷം ബിജെപിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന മിഥ്യാധാരണ ദീദി തെറ്റിച്ചുവെന്ന് പ്രതിപക്ഷ നേതാക്കൾ പറയുന്നു. ബിജെപിയെ എങ്ങനെ തോൽപ്പിക്കാം എന്നതിന്റെ ഉദാഹരണമാണ് ഇത്. അതിനാൽ, ഈ ആവേശം 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കാൻ അവർക്ക് കഴിയുമെന്നും വലിയൊരു വിഭാഗം വിശ്വസിക്കുന്നു.

ഇതോടൊപ്പം പാർട്ടി വിപൂലീകരണവും തൃണമൂൽ കോൺഗ്രസിന്റെ അജണ്ടയാണ്. വികസന പദ്ധതികളിലൂടെയും ജനക്ഷേമ പ്രവർത്തനങ്ങളിലൂടെയും പശ്ചിമ ബംഗാളിൽ വേരുറപ്പിക്കാൻ സാധിച്ച തൃണമൂലിനെ ഇളക്കാൻ അത്രവേഗം സാധിക്കില്ലെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. അതുകൊണ്ട് തന്നെ അയൽ സംസ്ഥാനങ്ങളിലേക്കുകൂടി തൃണമൂൽ വളർത്തുകയാണ് മമത. രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെ മുൻനിർത്തിയാണ് മമത നീക്കങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ബിജെപി മാതൃകയിൽ അവരുടെ കോട്ടകൾ തന്നെ ഇളക്കുകയാണ് ലക്ഷ്യം. അതുവഴി 2024 ലോക്സഭ തിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ ശക്തി വർധിപ്പിക്കാനും പ്രധാനമന്ത്രി പദത്തിലെത്താനും മമതയ്ക്ക് സാധിക്കും.












Click it and Unblock the Notifications