കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലോക്ക് ഡൗൺ പിൻവലിക്കുക 5 ഘട്ടങ്ങൾക്ക് ശേഷം,കേസുകൾ ഉയർന്നാൽ വീണ്ടും ലോക്ക് ഡൗൺ';പിന്നിലെ സത്യം ഇതാണ്

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; മെയ് 17 നാണ് മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാനിരിക്കുന്നത്. നിയന്ത്രണങ്ങൾ റെഡ് സോണുകൾക്ക് മാത്രമായി നിശ്ചയിക്കുമോ അതോ പൂർണ നിയന്ത്രണങ്ങൾ ഇനിയും തുടരുമോയെന്ന ആശങ്ക ഉയരുന്നുണ്ട്. അതിനിടെ അഞ്ച് ഘട്ടങ്ങൾക്ക് ശേഷമാകും ലോക്ക് ഡൗൺ പിൻവലിക്കുകയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചരണങ്ങൾ നടക്കുന്നുണ്ട്.

'അഞ്ച് ഘട്ടങ്ങൾക്ക് ശേഷമാകും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുക. ഈ അഞ്ച് ഘട്ടങ്ങൾ മൂന്നാഴ്ചത്തെ അവലോകനത്തിന് വിധേയമാക്കും.ഘട്ടം 1 മെയ് 18 നും രണ്ടാം ഘട്ടം ജൂൺ 8 നും ആയിരിക്കും. മൂന്നാം ഘട്ടവും നാലാമതും യഥാക്രമം ജൂൺ 29 നും ജൂലൈ 20 നും, അഞ്ചാം ഘട്ടം ഓഗസ്റ്റ് 10 നും ആയിരിക്കും. കൊറോണ വൈറസ് കേസുകൾ വർധിച്ചാൽ വീണ്ടും നിയന്ത്രണങ്ങൾ നടപ്പാക്കും' എന്നതാണ് സോഷ്യൽ മീഡിയയയിൽ പ്രചരിക്കുന്ന സന്ദേശം.
എന്നാൽ ലോക്ക് ഡൗൺ സംബന്ധിച്ച് അത്തരമൊരു തിരുമാനവും കൈക്കൊണ്ടിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

xpib-fakenews-15892

അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8 ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാൻ 5 ദിവസം മാത്രം ശേഷിക്കേയാണ് പ്രധാനമന്ത്രി വീണ്ടും രാജ്യത്തോട് സംസാരിക്കുന്നത്. ലോക്ക് ഡൗൺ നീട്ടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് ഇന്നലെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Recommended Video

cmsvideo
ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ 70000 കടന്നു | Oneindia Malayalam

ഇന്നലെ ആറ് മണിക്കൂർ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിയാലോചന നടത്തി. മഹാരാഷ്ട്ര, ബംഗാൾ, പഞ്ചാബ് ,ബിഹാർ, തെലങ്കാന, അസം എന്നീ സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ട്. അതേസമയം കൂടുതൽ ഇളവുകൾ വേണമെന്നാണ് വിവിധ സംസ്ഥാനങ്ങളും ആവശ്യപ്പെട്ടത്. ലോക്ക് ഡൗൺ തുടരേണ്ടിവരുമെന്ന സൂചനയാണ് പ്രധാനമന്ത്രി ഇന്നലെ യോഗത്തിൽ നൽകിയത്.

ബിജെപിക്ക് കനത്ത തിരിച്ചടി; കോൺഗ്രസ് ഹർജിയിൽ ബിജെപി മന്ത്രിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി!ബിജെപിക്ക് കനത്ത തിരിച്ചടി; കോൺഗ്രസ് ഹർജിയിൽ ബിജെപി മന്ത്രിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി!

ബിജെപിയിലെ അസംതൃപ്തർ കോൺഗ്രസിലേക്ക്? മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ കോൺഗ്രസ്!! കമൽനാഥിന്റെ നീക്കംബിജെപിയിലെ അസംതൃപ്തർ കോൺഗ്രസിലേക്ക്? മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ കോൺഗ്രസ്!! കമൽനാഥിന്റെ നീക്കം

സിന്ധ്യയെ ചരിത്രം ഒര്‍മ്മിപ്പിച്ച് ജയ്വർധൻ സിംഗ്; ബിജെപിയുടെ പഴയ വീഡിയോ പൊടിതട്ടിയെടുത്ത് കോൺഗ്രസുംസിന്ധ്യയെ ചരിത്രം ഒര്‍മ്മിപ്പിച്ച് ജയ്വർധൻ സിംഗ്; ബിജെപിയുടെ പഴയ വീഡിയോ പൊടിതട്ടിയെടുത്ത് കോൺഗ്രസും

English summary
no, this is not India’s strategy to exit the lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X