കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് രാഹുല്‍ ഗാന്ധി... 7 സീറ്റും നേടാന്‍ നിര്‍ദേശം

Google Oneindia Malayalam News

ദില്ലി: ആംആദ്മി പാര്‍ട്ടിയുമായി ദില്ലിയില്‍ സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി. സംസ്ഥാനത്തെ ഏഴ് സീറ്റും നേടാനാണ് രാഹുല്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ ഇരുപാര്‍ട്ടികളും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. നേരത്തെ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവുന്നില്ലെന്നും, അതുകൊണ്ട് ഒരുമിച്ച് മത്സരിക്കാന്‍ തയ്യാറല്ലെന്നും അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നു.

1

രാഹുല്‍ തന്നെ എഎപിയുമായി ചര്‍ച്ച ആവശ്യമാണെന്ന് നേരത്തെ പറഞ്ഞിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം രാഷ്ട്രീയ സാഹചര്യം മാറിയതോടെയാണ് സഖ്യത്തിന് രാഹുല്‍ മുന്‍കൈയ്യെടുത്തത്. മമതാ ബാനര്‍ജിയും ശരത് പവാറും ഇതിനുള്ള നിര്‍ദേശങ്ങളും നല്‍കിയിരുന്നു. എന്നാല്‍ ഷീലാ ദീക്ഷിത് അടക്കമുള്ള കോണ്‍ഗ്രസ് ദില്ലി ഘടകം എഎപിയുമായി സഖ്യം വേണ്ടെന്ന നിലപാടെടുത്തിരുന്നു.

മഹാത്മാ ഗാന്ധിയുടെ ഇന്ത്യ വേണോ അതോ നാഥുറാം ഗോഡ്‌സെയുടെ ഇന്ത്യ വേണോ എന്നായിരുന്നു രാഹുല്‍ ദില്ലിയിലെ ബൂത്ത് തല പ്രവര്‍ത്തകരോട് ചോദിച്ചു. ഒരു കൈയ്യില്‍ സ്‌നേഹവും മറുകൈയ്യില്‍ വെറുപ്പുമാണ് ഉള്ളത്. എന്നാല്‍ ദില്ലിയില്‍ നമുക്ക് വലിയൊരു പോരാട്ടം നടത്തണം. ആകെയുള്ള ഏഴ് സീറ്റിലും കോണ്‍ഗ്രസ് വിജയം ഉറപ്പിക്കണമെന്നും രാഹുല്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

്അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രാഹുല്‍ വിമര്‍ശനം ഉന്നയിച്ചു. മോദി മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന ആശയം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ വസ്ത്രങ്ങളും ഷൂസും, ഫോണും എല്ലാം ചൈനയില്‍ നിര്‍മിക്കുന്നവയാണ്. ദോക്ലാം വിഷയം ഉണ്ടായപ്പോള്‍ ചൈനയില്‍ പോയ നേതാവാണ് മോദി. ചൈന പറയുന്നത് കൈയ്യും കെട്ടി കേള്‍ക്കുകയായിരുന്നു അദ്ദേഹം. ഒരു പ്രശ്‌നവും അദ്ദേഹം പരിഹരിച്ചില്ലെന്നും രാഹുല്‍ ആരോപിച്ചു.

ഫൂല്‍പൂരില്‍ പ്രിയങ്ക മത്സരിക്കുമോ? വിജയസാധ്യത വിലയിരുത്താന്‍ ടെക്‌നിക്കല്‍ ടീം!!ഫൂല്‍പൂരില്‍ പ്രിയങ്ക മത്സരിക്കുമോ? വിജയസാധ്യത വിലയിരുത്താന്‍ ടെക്‌നിക്കല്‍ ടീം!!

English summary
no tie up with aap in delhi says rahul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X