അഖിലേഷില്ലാതെ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന്... ഉത്തര്‍ പ്രദേശ് കലങ്ങിമറിയും
അഖിലേഷ് യാദവില്ലാതെ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് ജെഡിയു ആര്‍എല്‍ഡി, കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
ലക്‌നൗ : സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവില്ലാതെ സഖ്യത്തിനില്ലെന്ന് ജെഡിയു, ആര്‍എല്‍ഡി, കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.ശിവ്പാല്‍ യാദവുമായുള്ള പ്രശ്‌നം പരിഹരിച്ച് വരുന്ന തിരഞ്ഞെടുപ്പില്‍ അഖിലേഷ് തന്നെ നേതൃ നിരയില്‍ നിന്ന് പാര്‍ട്ടിയെ നയിക്കണം എന്നാണ് ഇവരുടെ ആവശ്യം.
അഖിലേഷ് ആണ് പാര്‍ട്ടിയുടെ മുഖം. അഖിലേഷ് ഉണ്ടെങ്കില്‍ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യം ചേരുന്ന കാര്യം ആലോചിക്കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറിയിച്ചു.

ബിഹാര്‍ തിരഞ്ഞെടുപ്പ് സമയത്ത് മഹാജനസഖ്യത്തില്‍ നിന്നും അവസാന നിമിഷം മുലായം സിങ്ങ് പിന്‍മാറിയത് ഓര്‍മയുണ്ടെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. സമാജ് വാദി പാര്‍ട്ടിയും ബി എസ് പിയും ഒരുമിച്ച് നില്‍ക്കാതെ മഹാഗതബന്ധന്‍ സാധ്യമാവില്ലെന്നും നിതീഷ് പറഞ്ഞു. നിലവിലെ സാഹചര്യം മുസ്ലീം, യാദവ വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഇത് എതിര്‍ പാര്‍ട്ടികള്‍ മുതലെടുത്ത് അവര്‍ ഭരണത്തില്‍ വരുന്ന സാഹചര്യം ഉണ്ടാക്കും.












Click it and Unblock the Notifications