കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതി ഇളവ് ഒഴിവാക്കലിന് സമയപരിധി നിശ്ചയിച്ചിട്ടില്ല: നിർമല സീതാരാമൻ

Google Oneindia Malayalam News

ഹൈദരാബാദ്: ആദായനികുതി ഒഴിവാക്കലിന് സർക്കാർ സമയം നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ആദായനികുതിയിലെ പുതിയ പരിഷ്കാരം കുറഞ്ഞ നികുതി നിരക്കിലേക്കും ലളിതവും ഇളവില്ലാത്തതുമായ നികുതി വ്യവസ്ഥയിലേക്കും എത്തിക്കുന്നതിനുള്ളതാണെന്നാണ് ധനമന്ത്രി പ്രതികരിച്ചത്. ഇതാണ് ബദൽ നികുതി സ്ലാബ് അവതരിപ്പിച്ചതിന് പിന്നിലെന്നാണ് മന്ത്രി ചൂണ്ടിക്കാണിച്ചത്.

അശോക് ഗെലോട്ട് തുക്ക്‌ഡെ തുക്ക്‌ഡെ ഗ്യാംഗിന്റെ തലവന്‍... വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്!!അശോക് ഗെലോട്ട് തുക്ക്‌ഡെ തുക്ക്‌ഡെ ഗ്യാംഗിന്റെ തലവന്‍... വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്!!

എന്നാൽ ഇളവുകളും നീക്കംചെയ്യാൻ സർക്കാർ ഒരു സമയപരിധിയും നിശ്ചയിട്ടില്ല. കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട് വ്യാപാര പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മന്ത്രി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്.

nirmalasitharaman-1
ആദായനികുതി ലളിതമാക്കുകയും നിരക്ക് കുറക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇളവുകൾ ഒഴിവാക്കിക്കൊണ്ടും ചില ഇളവുകൾ ഉൾപ്പെടുത്തിക്കൊണ്ടും ബദൽ സംവിധാനം ഏർപ്പെടുത്തിയത്. നിർമല സീതാരാമൻ അവതരിപ്പിച്ച 2020-21 ധനകാര്യ ബജറ്റിലാണ് കൂടുതൽ സ്ലാബുകൾ ഉൾപ്പെടുത്തിയത്. ഹോം ലോൺ പലിശ, നികുതി നിക്ഷേപങ്ങൾ എന്നിവയുൾപ്പെടെ നിലവിലുള്ള ഇളവുകൾ ഉപേക്ഷിക്കാൻ നികുതി ദാതാവ് തയ്യാറായാൽ നികുതിയുടെ പരിധി കുറക്കാമെന്ന നിർദേശമാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നത്.

എന്നാൽ ഇളവുകൾ പൂർണമായി ഒഴിവാക്കാനുള്ളത് സംബന്ധിച്ച ആലോചനകൾ ഉണ്ടായിട്ടില്ല. ഘട്ടംഘട്ടമായി ഇളവുകൾ ഇല്ലാതാക്കാൻ മാത്രമാണ് നീക്കം. അതിനായി സർക്കാർ കൃത്യമായി സമയം നിശ്ചയിച്ചിട്ടില്ലെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു. പുതിയ നികുതി പരിഷ്കാരത്തിന് സമയപരിധി ഏർപ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. കേന്ദ്രബജറ്റ് അവതരിപ്പിച്ചതിന് ശേഷം ഫെബ്രുവരി ഒന്നിന് നടന്ന വാർത്താ സമ്മേളനത്തിലാണ് നിർമല സീതാരാമൻ നികുതി ഇളവുകൾ നീക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

English summary
No Timeline Set by Govt to Remove Income Tax Exemptions, Says FM Nirmala Sitharaman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X