കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രഗ്യാ സിംഗിന് വോട്ട് ചെയ്യരുതെന്ന് ഫര്‍ഹാന്‍ അക്തര്‍, വൈകിപോയെന്ന് സോഷ്യല്‍ മീഡിയ!!

Google Oneindia Malayalam News

ദില്ലി: നാഥുറാം ഗോഡ്‌സെ ദേശസ്‌നേഹിയാണെന്ന പ്രഗ്യാ സിംഗിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടന്‍ ഫര്‍ഹാന്‍ അക്തര്‍. എന്നാല്‍ ഫര്‍ഹാന്‍ നടത്തിയ പരാമര്‍ശം വന്‍ അബദ്ധമായതോടെ സോഷ്യല്‍ മീഡിയ വന്‍ പരിഹാസവുമായി ഇറങ്ങിയിരിക്കുകയാണ്. ഭോപ്പാലിലെ വോട്ടര്‍മാര്‍ അവര്‍ക്ക് വോട്ട് ചെയ്യരുതെന്നായിരുന്നു ഫര്‍ഹാന്റെ പരാമര്‍ശം. എന്നാല്‍ ഇത് കുറച്ച് വൈകിപോയെന്ന് സോഷ്യല്‍ മീഡിയ ആദ്യം ചൂണ്ടിക്കാണിച്ചു.

1

ഭോപ്പാലില്‍ വോട്ടെടുപ്പ് നടന്നത് ഫെബ്രുവരി 12നാണ്. ഫര്‍ഹാന്റെ ട്വീറ്റ് 7 ദിവസത്തോളം വൈകിയാണ് എത്തിയത്. ഇതിനെ തുടര്‍ന്ന് കടുത്ത ട്രോളുകളാണ് താരത്തിന് നേരിടേണ്ടി വന്നത്. സര്‍, നിങ്ങള്‍ കുറച്ച് വൈകിപോയി. മെയ് 12ന് ഭോപ്പാലിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞു. നിങ്ങള്‍ക്ക് പഞ്ചാബിലെ വോട്ടര്‍മാരോട് സിഖ് വിരുദ്ധ കലാപം നടത്തിയവരെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യാമെന്ന് ഒരു ട്വിറ്റര്‍ യൂസര്‍ പരിഹസിച്ചു.

നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷന്‍ മാറ്റൂ. ട്വീറ്റുകള്‍ പലതും വരാന്‍ പത്ത് ദിവസം താമസമെടുക്കുന്നുവെന്നായിരുന്നു മറ്റൊരു പരിഹാസം. 1984ലെ ഭോപ്പാല്‍ ദുരന്തത്തെ ചൂണ്ടിക്കാണിച്ചായിരുന്നു ഫര്‍ഹാന്റെ ട്വീറ്റ്. ഭോപ്പാലിലെ വോട്ടര്‍മാരെ ഈ നഗരത്തെ മറ്റൊരു ദുരന്തത്തില്‍ നിന്ന് രക്ഷിക്കാന്‍ നിങ്ങള്‍ക്കുള്ള സമയമാണിത്. #saynotopragya, #saynottogodse, എന്നീ ഹാഷ്ടാഗുകളും താരം പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ സമയം വൈകിപോയെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചു.

അതേസമയം പ്രഗ്യാ സിംഗിന്റെ പ്രസ്താവനയെ എന്‍ഡിഎ നേതാവായ നിതീഷ് കുമാര്‍ തള്ളിയിട്ടുണ്ട്. അത്തരം പ്രസ്താവനകള്‍ അനുവദിക്കാനാവില്ലെന്നായിരുന്നു നിതീഷിന്റെ പ്രസ്താവന. ഇത് അപലപനീയമാണ്. എന്ത് നടപടിയെടുക്കണമെന്ന് ബിജെപിയാണ് തീരുമാനിക്കേണ്ടത്. ജെഡിയു ഇതിനെ അംഗീകരിക്കുന്നില്ല. ബിജെപി ഇത്തരം കാര്യങ്ങളില്‍ നിയന്ത്രണം കൊണ്ടുവരണമെന്നും നിതീഷ് പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ബിജെപി 200 സീറ്റില്‍ ഒതുങ്ങും, 6 സംസ്ഥാനങ്ങള്‍ കൈവിടും, കോണ്‍ഗ്രസ് തിരിച്ചുവരവ് ഈ സംസ്ഥാനങ്ങളില്‍ബിജെപി 200 സീറ്റില്‍ ഒതുങ്ങും, 6 സംസ്ഥാനങ്ങള്‍ കൈവിടും, കോണ്‍ഗ്രസ് തിരിച്ചുവരവ് ഈ സംസ്ഥാനങ്ങളില്‍

English summary
no to pragya farha akhtar trolled by social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X