കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ സ്വന്തം നാട്ടില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ടോയ്‌ലറ്റ് ഇല്ലെന്ന്!!

  • By ഭദ്ര
Google Oneindia Malayalam News

ഗാന്ധിനഗര്‍: ഇന്ത്യയൊട്ടാകെ ടോയ്‌ലറ്റ് ക്യാംപയ്‌നും സ്വച്ഛ് ഭാരത് പദ്ധതിയും നടക്കുമ്പോള്‍ പ്രധാനമന്ത്രി ഒരു കാര്യം അറിയാതെ പോയി, സ്വന്തം ഗ്രാമമായ വട്‌നഗറിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ടോയ്‌ലറ്റ് ഇല്ലെന്ന്.

ഗുജാറത്തിലെ മെഹ്‌സാന ജില്ലയിലാണ് വട്‌നഗര്‍, വിജപൂര്‍ എന്നീ ഗ്രാമങ്ങള്‍. ഇവിടുത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ടോയ്‌ലറ്റുകള്‍ ഇന്നും ഇല്ലെന്നുള്ളതാണ് സത്യം. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്രസിന്‍ഹിനാണ് സ്റ്റേറ്റ് അസംബ്ലിയില്‍ വെച്ച് ഇക്കാര്യം പറയേണ്ടി വന്നത്.

മോദിയുടെ ഗ്രാമം

മോദിയുടെ ഗ്രാമം

മോദിയുടെ ഗ്രാമം മോദിയുടെ ഗ്രാമമായ വട്‌നഗറിനെക്കുറിച്ച് എല്ലാവരും കേട്ട് കാണും. എന്നാല്‍ ഇത്തരമൊരു സത്യം ആരും അറിഞ്ഞു കാണില്ല.

വട്‌നഗര്‍, വിജപ്പൂര്‍

വട്‌നഗര്‍, വിജപ്പൂര്‍

ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലാണ് വട്‌നഗര്‍, വിജപ്പൂര്‍ എന്നീ ഗ്രാമങ്ങള്‍.
സര്‍ക്കാര്‍ സ്‌കൂളുകളില്‍

സര്‍ക്കാര്‍ സ്‌കൂളുകളില്‍


വട്‌നഗര്‍, വിജപ്പൂര്‍ എന്നീ സ്ഥലങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളികളില്‍ ടോയ്‌ലറ്റുകള്‍ ഇല്ല.

എംഎല്‍എയുടെ ചോദ്യം

എംഎല്‍എയുടെ ചോദ്യം


സ്‌റ്റേറ്റ് അസംബ്ലിയില്‍ വെച്ച് പ്രഹാള്‍ട് പട്ടേല്‍ വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്രസിന്‍ഹിനോട് ചോദിച്ച ചോദിച്ച ചോദ്യത്തിന്റെ മറുപടിയായി പറഞ്ഞതാണ് ഇക്കാര്യം. വട്‌നഗറിലെ എത്ര സര്‍ക്കാര്‍ സ്‌കൂളുകളില്‍ ടോയ്‌ലറ്റുകള്‍ ഉണ്ടെന്ന് എംഎല്‍എ ചോദിക്കുകയായിരുന്നു.

780 കോടി രൂപ ടോയ്‌ലറ്റുകള്‍ക്ക്

780 കോടി രൂപ ടോയ്‌ലറ്റുകള്‍ക്ക്


2016-2017 ല്‍ 780 കോടി രൂപയാണ് 7 ലക്ഷം ടോയ്‌ലറ്റുകള്‍ക്ക് പണിയുന്നതിന് വേണ്ടി ഗുജറാത്ത് സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്. എന്നിട്ടും സ്വന്തം ഗ്രാമത്തിലെ സ്‌കൂളുകള്‍ പ്രധാനമന്ത്രി കാണാതെ പോയി.

 ഗ്രാമത്തിലെ മൊത്തം ടോയ്‌ലറ്റുകള്‍

ഗ്രാമത്തിലെ മൊത്തം ടോയ്‌ലറ്റുകള്‍


മെഹ്‌സാന ജില്ലയില്‍ 14,291 കുടുംബങ്ങള്‍ക്ക് ടോയ്‌ലറ്റുകള്‍ ഇല്ല. ഇതില്‍ 2718 കുടുംബങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ടോയ്‌ലറ്റുകള്‍ നല്‍കിയിരിക്കുന്നത്.

മോദി അറിഞ്ഞില്ല

മോദി അറിഞ്ഞില്ല

ടോയ്‌ലറ്റ് ക്യാംപയിന്‍ രാജ്യം മുഴുവന്‍ നടത്തിയിട്ടും സ്വന്തം നാട്ടിലെ സ്‌കൂളുകളില്‍ ടോയ്‌ലറ്റ് ഇല്ലെന്ന് മോദി അറിഞ്ഞില്ല...

English summary
Prime Minister Narendra Modi's home town Vadnagar and chief minister Anandiben Patel's home town Vijapur in Mehsana district do not have toilets.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X