പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്! വധുവിനെ വേണോ? വീട്ടില്‍ ആദ്യം ടോയ്‌ലറ്റ് പണിയണം
അലഹബാദ്: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് വലിയ ഡിമാന്റാണ്. സാധാരണ വിവാഹം കഴിയ്ക്കുന്ന പുരുഷന്മാര്‍ ചോദിക്കുന്ന സ്ത്രീധനം നല്‍കി വിവാഹം കഴിച്ച് കൊടുത്തിരുന്ന സാഹചര്യത്തില്‍ നിന്നും അവസ്ഥകള്‍ മാറി. ഇപ്പോള്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് ഒരു ഡിമാന്റ് മാത്രമേ ഉള്ളൂ... വീട്ടില്‍ ടോയ്‌ലറ്റ് വേണം,എങ്കില്‍ വിവാഹം കഴിക്കാം.
വീട്ടില്‍ ടോയ്‌ലറ്റ് ഇല്ലാത്തതിന്റെ പേരില്‍ വിവാഹങ്ങള്‍ വേണ്ടെന്ന് വെച്ചത് നിരവധി പെണ്‍കുട്ടികളാണ്. കഴിഞ്ഞ ദിവസം ബെല്ല ജില്ലയില്‍ നടന്ന സംഭവവും ഇതിന് സമാനം തന്നെ. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയ പെണ്‍കുട്ടിയാണ് ടോയ്‌ലറ്റ് ഇല്ലാത്തതിനാല്‍ സ്വന്തം വീട്ടിലേക്ക് തിരിച്ച് വന്നത്.

21 കാരിയായ പൂജയുടെ വിവാഹം കഴിഞ്ഞ് രണ്ട് ദിവസം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. വിവാഹം കഴിഞ്ഞതിന് ശേഷമാണ് വീട്ടില്‍ ടോയ്‌ലറ്റ് ഇല്ലെന്ന് പെണ്‍കുട്ടി അറിഞ്ഞത്. ഭര്‍ത്താവിനോവ് ടോയ്‌ലറ്റ് പണിയാന്‍ ആവശ്യപ്പെട്ടിട്ടും പൂജയുടെ വാക്കിന് വില നല്‍കിയില്ല. പുറത്തിറങ്ങി പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനാണ് ഭര്‍ത്താവ് പറഞ്ഞത്.
സംഭവത്തില്‍ പ്രതിഷേധിച്ച് രണ്ട് ദിവസം വീട്ടില്‍ നിന്നും ഭക്ഷണം കളിക്കാതെ ഇരുന്നെങ്കിലും ഫലം കണ്ടില്ല. പിന്നീട് സ്വന്തം വീട്ടിലേക്ക് വിവരം അറിയിച്ച് തിരിച്ച് പോകുകയായിരുന്നു.












Click it and Unblock the Notifications