വീട്ടില്‍ ശൗചാലയം ഇല്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല
ജയ്പൂര്‍: തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ വീട്ടില്‍ ശൗചാലയം സര്‍ക്കാരിന്റെ ഉത്തരവ്‌നിര്‍മ്മിക്കണമത്രെ. രാജസ്ഥാനിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ വീട്ടില്‍ ശൗചാലയം വേണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്.
പ്രാദേശിക തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പാണ് സംസ്ഥാനത്ത് പുതിയ നിയമം നിലവില്‍ വന്നത്. കൂടാതെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും പത്താം ക്ലാസ് വിദ്യാഭ്യാസവും വേണമെന്ന് സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. ഈ രണ്ട് പ്രഖ്യാപനങ്ങളും തിരഞ്ഞെടുപ്പിന് മുമ്പായി സത്യവാങ്മൂലമായി നല്‍കേണ്ടതുണ്ട്.

പുതിയ നിയമം സ്വച്ഛ് ഭാരത്, സ്വച്ഛ് രാജസ്ഥാന്‍ കാമ്പെയിനിന് സമര്‍പ്പിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ വക്താവ് രാജേന്ദ്ര റാത്തോര്‍ വ്യക്തമാക്കി.
നിയമസഭയുമായി പരിഗണിച്ചല്ല സര്‍ക്കാര്‍ നിയമം കൊണ്ടുവന്നതെന്ന് സംസ്ഥാന കോണ്‍ഗ്രസ് മേധാവി സച്ചിന്‍ പൈലറ്റ് കുറ്റപ്പെടുത്തി. അജ്‌മേര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അടക്കം 129 മുനിസിപ്പല്‍ സ്ഥാപനങ്ങളിലാണ് ആഗസ്റ്റില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.


Click it and Unblock the Notifications