കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"രാജ്യത്തെ പോഷകാഹാര പ്രശ്നം ആദ്യം പരിഹരിക്ക്,വിവാഹ പ്രായം 21 ആക്കുന്നത് ഗുണമില്ല" -സീതാറാം യെച്ചൂരി

"രാജ്യത്തെ പോഷകാഹാര പ്രശ്നം ആദ്യം പരിഹരിക്ക്,വിവാഹ പ്രായം 21 ആക്കുന്നത് ഗുണമില്ല"-സീതാറാം യെച്ചൂരി

Google Oneindia Malayalam News

ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്ന വിഷയത്തിൽ പ്രതികരണവുമായി സീതാറാം യെച്ചൂരി. വിവാഹ പ്രായം 21 ആക്കിയതുകൊണ്ട് സമൂഹത്തിൽ ഒരു മാറ്റവും ഉണ്ടാകില്ല.എന്ത് അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നത് എന്ന് വ്യക്തമല്ലെന്നും അദ്ദേഹം ശക്തമായി വിമർശിച്ചു.

രാജ്യത്തെ പോഷകാഹാര പ്രശ്നമാണ് ആദ്യം പരിഹരിക്കേണ്ടത്. അല്ലാതെ അടിസ്ഥാന പ്രശ്നങ്ങൾ ആദ്യം പരിഹരിക്കണം. അല്ലാതെ ഒരിക്കലും ഇത്തരം നീക്കങ്ങൾ ഗുണം ചെയ്യില്ല.

sitharam yechury

വിഷയത്തിൽ പല രീതിയിലുളള എതിർപ്പുകൾക്കാണ് കേന്ദ്രം സാക്ഷിയാകുന്നത്. സ്ത്രീകളുടെ വിവാഹ പ്രായം ഇരുപത്തിയൊന്നായി ഉയർത്താനുള്ള ബിൽ തിങ്കളാഴ്ച പാർലമെന്റിൽ കേന്ദ്രം അവതരിപ്പിക്കും.

എന്നാൽ, ഈ കേന്ദ്ര നീക്കത്തിന് എതിരെ നിരവധി എതിർപ്പുകൾ വരുകയാണ്. വിവാഹ പ്രായം 21 ആയി ഉയർത്തുന്ന തീരുമാനം ബി ജെ പി സർക്കാരിന്റെ ഗൂഢ ഉദ്ദേശമെന്ന് കോൺഗ്രസ് ആരോപിച്ചു.

'വികസന മുടക്കികൾ';കെ റെയിൽ അഴിമതിക്ക് വേണ്ടിയാണ് എന്ന് പറഞ്ഞാൽ അത് തന്നെയാണ് വസ്തുത;പദ്മജ'വികസന മുടക്കികൾ';കെ റെയിൽ അഴിമതിക്ക് വേണ്ടിയാണ് എന്ന് പറഞ്ഞാൽ അത് തന്നെയാണ് വസ്തുത;പദ്മജ

അതേ സമയം, പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസില്‍ നിന്ന് 21 വയസാക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി ദൂരൂഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു. വിവാഹ പ്രായമിപ്പോള്‍‍ 21 ആക്കേണ്ട കാര്യമില്ല. ഇക്കാര്യത്തില്‍ സിപിഎമ്മില്‍ ആശയക്കുഴപ്പമില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ ഡൽഹിയില്‍ പറഞ്ഞിരുന്നു.

എന്നാൽ, മറ്റ് പല പ്രധാനപ്പെട്ട വിഷയങ്ങളും അവഗണിച്ച് സർക്കാർ ഇക്കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ മറ്റ് അജണ്ടകൾ ഉണ്ടെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു. ബില്ലിനെ എതിർക്കണമെന്നാണ് കോൺഗ്രസിലെ ഭൂരിപക്ഷ നിലപാട്. ഇക്കാര്യത്തിൽ ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും വേണുഗോപാൽ അറിയിച്ചു.

Recommended Video

cmsvideo
വിവാഹപ്രായം;കേന്ദ്രം വ്യക്തത വരുത്തണമെന്ന് യെച്ചൂരി

എന്നാൽ, വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തുന്നത് സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഹരിത മുന്‍ പ്രസിഡന്റ് ഫാത്തിമ തഹ്ലിയ പറഞ്ഞിരുന്നു. ഫേസ്ബുക്ക് കുറിപ്പിലാണ് ഫാത്തിമ ഇക്കാര്യം പറഞ്ഞത്. സ്ത്രീകളാണ് അവര്‍ എപ്പോള്‍ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളാണ് അവളുടെ ജീവിതം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത്. ഭരണകൂടമോ സമൂഹമോ അല്ല. അത് കൊണ്ട് തന്നെ 18നും 20നും ഇടയിലുള്ള പെണ്‍കുട്ടികളുടെ വിവാഹം നിരോധിക്കുന്ന നടപടി സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും അവർ കുറിപ്പിൽ എഴുതി.

അതേസമയം, പാർലമെന്റിൽ ബില്ലിനെ എതിർത്ത് വോട്ടു ചെയ്യുമെന്ന് സമാജ് വാദി പാർട്ടിയും എംഐഎമ്മും അറിയിച്ചു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങവെ ബിജെപി നീക്കത്തെ എതിർക്കാനാണ് സമാജ് വാദി പാർട്ടിയുടെ തീരുമാനം. ഇന്ത്യയിൽ ഇപ്പോൾ ഈ ബില്ലിന്റെ ആവശ്യമില്ലെന്നും എതിർത്ത് വോട്ടു ചെയ്യാൻ തീരുമാനിച്ചതായും സമാജ് വാദി പാർട്ടി വ്യക്തമാക്കി. അസദുദ്ദീൻ ഒവൈസിയുടെ എംഐഎമ്മും ബില്ലിനെ എതിർക്കും. നേരത്തെ മുസ്ലിംലീഗ്, സിപിഎം, സിപിഐ എന്നീ പാർട്ടികളും എതിർപ്പ് പരസ്യമാക്കിയിരുന്നു.

English summary
no use to raises marriage age for girls up to 21 . Sitaram Yechury criticizes central government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X