കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൌരത്വ നിയമഭേദഗതി: യൂറോപ്യൻ പാർലമെന്റിലെ വോട്ടെടുപ്പ് മാറ്റി, ഇന്ത്യയുടെ നയതന്ത്ര വിജയമെന്ന്!!

Google Oneindia Malayalam News

ദില്ലി: പൌരത്വ നിയമഭേദഗതിയിൽ ഇന്ത്യയ്ക്ക് നയതന്ത്ര വിജയം. പൌരത്വ നിയമഭേദഗതിയിൽ പ്രമേയം പാസാക്കാനൊരുങ്ങുന്ന യൂറോപ്യൻ പാർലമെന്റ് പ്രമേയത്തിൽ വ്യാഴാഴ്ച വോട്ടിംഗ് നടത്തുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഔ്ട്ട് ലുക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. യൂറോപ്യൻ പാർലമെന്റിലെ ആറ് രാഷ്ട്രീയ പാർട്ടികളാണ് പൌരത്വ നിയമഭേദഗതിയിൽ ഇന്ത്യക്കെതിരെ സംയുക്ത പ്രമേയം മുന്നോട്ടുവെച്ചത്.

രാജ്യദ്രോഹക്കേസ്: ഷർജീൽ ഇബ്രാഹിം അഞ്ച് ദിവസം പോലീസ് കസ്റ്റഡിയിൽ അറസ്റ്റ് ബീഹാറിൽ നിന്ന്!! രാജ്യദ്രോഹക്കേസ്: ഷർജീൽ ഇബ്രാഹിം അഞ്ച് ദിവസം പോലീസ് കസ്റ്റഡിയിൽ അറസ്റ്റ് ബീഹാറിൽ നിന്ന്!!

നിയമഭേദഗതി വിവേചനപരമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു പ്രമേയം മുന്നോട്ടുവെച്ചത്. വ്യാഴാഴ്ച നടക്കാനിരുന്ന വോട്ടെടുപ്പ് മാർച്ചിൽ നടക്കുന്ന യൂറോപ്യൻ യൂണിയന്റെ പ്ലീനറി സെഷനിലേക്ക് മാറ്റിവെച്ചിട്ടുണ്ട്. യൂറോപ്യൻ പാർലെമന്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ എന്തുകൊണ്ടാണ് പ്രമേയത്തിലുള്ള വോട്ടെടുപ്പ് നീട്ടിവെച്ചതെന്ന് വ്യക്തമല്ല. യൂറോപ്യൻ യൂണിയൻ പൌരത്വ നിയമഭേദഗതിക്കെതിരായി മുന്നോട്ടുവെച്ച പ്രമേയത്തിൽ വോട്ടെടുപ്പ് വൈകുന്നത് ഇന്ത്യയ്ക്കും അനുകൂലമായ നീക്കമായാണ് കണക്കാക്കപ്പെടുന്നത്.

xeu-parliament-

ഇന്ത്യൻ അധികൃതർ സമാധാനത്തോടെ പ്രതിഷേധിക്കുന്ന ജനങ്ങളെ ഇന്റർവിലക്ക്, നിരോധനാജ്ഞ, പൊതു ഗതാഗത സംവിധാനങ്ങൾക്ക് മേലുള്ള നിയന്ത്രണം എന്നിവ ഏർപ്പെടുത്തുകയാണെന്നും യൂറോപ്യൻ പാർലമെന്റിൽ വെച്ച പ്രമേയത്തിൽ ചൂണ്ടിക്കാണിക്കുന്നു. തെരുവിൽ വെച്ച് നുറുകണക്കിന് പ്രതിഷേധക്കാരെ തല്ലിച്ചതച്ചെന്ന റിപ്പോർട്ടുകളും ഇതിൽ പരാമർശിക്കുന്നുണ്ട്. പൌരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ജനാധിപത്യ നടപടികളുടെയാണ് നിയമം പാസാക്കിയതെന്നും സർക്കാർ ചൂണ്ടിക്കാണിക്കുന്നു.

യൂറോപ്യൻ പാർലമെന്റിലെ 751 എംപിമാരിൽ 560 പേരാണ് പൌരത്വ നിയമ ഭേദഗതി ചർച്ച ചെയ്യണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ബുധനാഴ്ച വിഷയം ചർച്ച ചെയ്യുന്ന യൂറോപ്യൻ പാർലമെന്റ് വ്യാഴ്ച ഉച്ചയോടെ പ്രമേയം വോട്ടെടുപ്പിന് വെക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്. അന്താരാഷ്ട്ര ഉടമ്പടി ലംഘിക്കുന്നതും സാമൂഹികമായി വിവേചനമുണ്ടാക്കുന്നതുമായ നിയമത്തിൽ നിന്ന് ഇന്ത്യ പിന്നോട്ടുപോകണമെന്നും പാർലമെന്റ് പാസാക്കിയ നിയമഭേദഗതി റദ്ദാക്കണമെന്നും മോദി സർക്കാരിനോട് ആവശ്യപ്പെടുന്നതുമാണ് യൂറോപ്യൻ പാർലമെന്റ് കൊണ്ടുവന്നിട്ടുള്ള പ്രമേയം.

കഴിഞ്ഞ ആഴ്ച യൂറോപ്യൻ യുണൈറ്റഡ് ലെഫ്റ്റ്, നോർഡിക് ഗ്രീൻ ലെഫ്റ്റ് എന്നിവർ ഉൾപ്പെടെ അഞ്ച് വിഭാഗങ്ങളിലെ അംഗങ്ങളാണ് പ്രമേയം കൊണ്ടുവന്നിട്ടുള്ളത്. സിഎഎയ്ക്ക പുറമേ ഇന്ത്യയിലെ ദേശീയ പൌരത്വ രജിസ്റ്ററിനെക്കുറിച്ചുള്ള ആശങ്കയും പ്രമേയത്തിൽ പരാമർശിക്കുന്നുണ്ട്. അനധികൃത കുടിയേറ്റക്കാരുടെ വരവ് നിയന്ത്രിക്കുന്നതിനായി നടപ്പിലാക്കുന്ന സിഎഎ നിരവധി പേർക്ക് പൌരത്വം നഷ്ടപ്പെടാൻ ഇടയാക്കുമെന്നും പ്രമേയത്തിൽ പറയുന്നു. ഇന്തോ- യൂറോപ്യൻ ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ചിൽ ബ്രസ്സൽസ് സന്ദർശിക്കാനിരിക്കെയാണ് പ്രമേയം പാസാക്കുന്നത്.

English summary
No voting on EU resolution on CAA on Thursday: Govt sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X