കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാമത്തെ കുട്ടിക്ക് വോട്ടവകാശം പാടില്ല; ജനസംഖ്യ നിയന്ത്രിക്കാൻ നിർദ്ദേശവുമായി ബാബാ രാംദേവ്

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ ജനസംഖ്യാ വർദ്ധനവ് നിയന്ത്രിക്കാൻ മാർഗം നിർദ്ദേശിച്ച് ബാബാ രാംദേവ്. മൂന്നാമത്തെ കുട്ടിക്ക് വോട്ടവകാശവും മറ്റ് സർക്കാർ ആനൂകൂല്യങ്ങളും നിഷേധിക്കുന്ന നിയമം കൊണ്ടുവന്നാൽ രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാനാകുമെന്നാണ് ബാബാ രാംദേവിന്റെ കണ്ടെത്തൽ. ഹരിദ്വാറിൽ വാർത്താ സമ്മേളനത്തിനിടെയാണ് യോഗാ ഗുരുവിന്റെ നിർദ്ദേശം.

അടുത്ത 50 വർഷത്തിനിടെ ഇന്ത്യയുടെ ജനസംഖ്യ 150 കോടിയിൽ കൂടാൻ പാടില്ല. അതിനുള്ള മാർഗങ്ങൾ തേടണം. ജനസംഖ്യ ഉയരുന്നത് തടയാനുള്ള ഒരേയൊരു വഴി ദമ്പതികൾക്ക് മൂന്നാമത് ഉണ്ടാകുന്ന കുട്ടിക്ക്, വോട്ടവകാശം, തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം,മറ്റ് സർക്കാർ ആനൂകൂല്യങ്ങൾ എന്നിവ നിഷേധിക്കുന്ന നിയമം നടപ്പിലാക്കുക എന്നതാണെന്ന് ബാബാ രാംദേവ് പറഞ്ഞു.

അറയ്ക്കല്‍ ബീവിയെ കെട്ടണം എന്നാഗ്രഹിച്ചിട്ട് കാര്യമുണ്ടോ? ബീവിക്കും മനസുവേണ്ടേ...!!അറയ്ക്കല്‍ ബീവിയെ കെട്ടണം എന്നാഗ്രഹിച്ചിട്ട് കാര്യമുണ്ടോ? ബീവിക്കും മനസുവേണ്ടേ...!!

baba

ഈ നിയമം നടപ്പിലാക്കുന്നതോടെ ഏത് മതത്തിൽപ്പെട്ടവരാണെങ്കിലും 2 കുട്ടികളിൽ കൂടുതൽ വേണമെന്നാഗ്രഹിക്കില്ല. മുസ്ലീം രാജ്യങ്ങളിൽ ഉള്ളത് പോലെ ഇന്ത്യയിലും സമ്പൂർണ മദ്യ നിരോധനം നടപ്പിലാക്കണമെന്നും ബാബ രാംദേവ് ആവശ്യപ്പെട്ടു.

രാജ്യത്ത് സമ്പൂർണ ഗോവധ നിരോധനം നടപ്പിലാക്കിയാൽ ഗോഹത്യ നടത്തുന്നവരും ഗോസംരക്ഷകരും തമ്മിലുള്ള സംഘർഷങ്ങൾ ഒഴിവാക്കാമെന്നും ബാബാ രാംദേവ് പറഞ്ഞു. മാസം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഗോമാസം ഇല്ലെങ്കിലും മറ്റ് മാംസാഹാരങ്ങൾ കഴിക്കാമല്ലോയെന്നും ബാബാ രാംദേവ് ചോദിക്കുന്നു.

English summary
No voting write for third born child, Baba Ramdev's idea to control population growth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X