യുദ്ധമില്ലാത്തതിനാല് സൈന്യത്തിനോടുളള ബഹുമാനം കുറഞ്ഞെന്ന് പ്രതിരോധമന്ത്രി
ജയ്പൂര്‍: യുദ്ധമില്ലാത്തിനെ കുറിച്ച് ആരെങ്കിലും പരിതപിയ്ക്കുമോ...യുദ്ധങ്ങള്‍ ഇല്ലാത്ത ഒരു ലോകത്തെ കുറിച്ചല്ലേ സമാധാനം ആഗ്രഹിക്കുന്നവര്‍ കൊതിയ്ക്കുക...
എന്നാല്‍ നമ്മുടെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറയുന്നത് കേട്ടാല്‍ യുദ്ധം ഇല്ലാത്തത് വലിയ കഷ്ടമാണെന്ന് തോന്നും. യുദ്ധം ഇല്ലാത്തത് മൂലം സൈന്യത്തോടുള്ള ബഹുമാനം കുറഞ്ഞുപോയി എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ താന്‍ യുദ്ധം ആഗ്രഹിക്കുന്നു എന്നല്ല ഇതിനര്‍ത്ഥമെന്നും അദ്ദേഹം വ്യക്തമാക്കി.

മുമ്പൊക്കെ ഒരു സൈനിക ഓഫീസര്‍ ഏതെങ്കിലും ഐഎഎസ് ഉദ്യോഗസ്ഥന് കത്തയക്കുമ്പോള്‍ വലിയ പ്രാധാന്യത്തോടെ അത് പരിഗണിച്ചിരുന്നു. എന്നാല്‍ ഇന്ന് ആ ബഹുമാനം ഇല്ലാതായി. അതിന് ഒരു കാരണം കഴിഞ്ഞ 40-50 വര്‍ഷങ്ങളായി നമ്മള് യുദ്ധമൊന്നും ചെയ്യാത്തതാണ്. നമ്മുടെ മനസ്സുകളില്‍ സൈന്യത്തിനുള്ള പ്രാധാന്യം കുറഞ്ഞു വരികയാണ്- പരീക്കര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.
രണ്ട് തലമുറ സൈനികര്‍ യുദ്ധമെന്തെന്ന് പോലും അറിയാതെ വിരമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് സൈന്യത്തിന് അര്‍ഹമായ പരിഗണന കിട്ടാതെ പോകരുത്. സ്വന്തം സൈനികരെ സംരക്ഷിക്കാന്‍ കഴിയാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ മന്ത്രിയുടെ പരമാര്‍ശത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ഇപ്പോള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഈ സര്‍ക്കാരിലെ മന്ത്രിമാര്‍ എന്തെങ്കിലും ഒക്കെ പറഞ്ഞ് രാഷ്ട്രത്തെ നണം കെടുത്തുകയാണെന്നാണ് കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി പ്രതികരിച്ചത്. പ്രതിരോധ മന്ത്രിയുടെ പരാമര്‍ശം ദേശവിരുദ്ധമാണെന്ന് ജെഡിയു നേതാവ് കെസി ത്യാഗി പ്രതികരിച്ചു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications